നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • സന്ദീപാനന്ദഗിരിയുടെ വാഹനങ്ങൾക്ക് തീയിട്ട സംഭവം; അന്വേഷണം ക്രൈംബ്രാഞ്ചിന്

  സന്ദീപാനന്ദഗിരിയുടെ വാഹനങ്ങൾക്ക് തീയിട്ട സംഭവം; അന്വേഷണം ക്രൈംബ്രാഞ്ചിന്

  സംഭവത്തിനു പിന്നിൽ സഘപരിവാർ ആണെന്ന്  മുഖ്യമന്ത്രി ആരോപിച്ചിരുന്നു.

  news18

  news18

  • Share this:
   തിരുവനന്തപുരം: സന്ദീപാനന്ദഗിരിയുടെ സാളഗ്രാമം ആശ്രമത്തിലെ കാറുകള്‍ തീയിട്ടു നശിപ്പിച്ച കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറി. സംഭവം നടന്ന് ഒരു വർഷത്തോളമായിട്ടും പൊലീസ് പ്രതികളെ പിടിക്കുന്നില്ലെന്ന് മുഖ്യമന്ത്രിക്കു നല്‍കിയ പരാതിയിൽ സന്ദീപാനന്ദ ഗിരി ചൂണ്ടിക്കാട്ടിയിരുന്നു.

   കഴിഞ്ഞ ഒക്ടോബര്‍ 27 നാണ് ആശ്രമം ആക്രമിക്കപ്പെട്ടത്. ആശ്രമത്തിലെ രണ്ട് വാഹനങ്ങളാണ് തീയിട്ട് നശിപ്പിച്ചത്.

   സംഭവത്തിനു പിന്നിൽ സഘപരിവാർ ആണെന്ന്  മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ  ആരോപിക്കുകയും ചെയ്തിരുന്നു. എന്നാൽ പ്രതികളെ കണ്ടെത്താൻ പൊലീസിന് ഇതുവരെ കഴിഞ്ഞില്ല.

   റീത്ത് വച്ചശേഷമാണ് ആശ്രമത്തിനു നേരെ ആക്രമണമുണ്ടായത്. ഈ റീത്ത് കേന്ദ്രീകരിച്ചും അന്വേഷണം നടന്നിരുന്നു. നഗരപരിധിയില്‍ നിന്നാണു റീത്ത് വാങ്ങിയതെന്ന് അന്വേഷണ സംഘത്തെ സ്‌പെഷല്‍ ബ്രാഞ്ച് അറിയിച്ചെങ്കിലും പൊലീസ് അന്വേഷണം മുന്നോട്ടു പോയില്ല. ഇതേത്തുടർന്നാണ് സന്ദീപാനന്ദഗിരി മുഖ്യമന്ത്രിക്ക് നിവേദനം നൽകിയത്.

   Also Read ഗുരുവായൂരിൽ കാണാനെത്തിയ പിണറായിക്ക് കണ്ണൻ നൽകിയത് പൂത്തുലഞ്ഞ പാലയെന്ന് സന്ദീപാനന്ദഗിരി

   First published: