• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

കെവിനെ കൊലപ്പെടുത്തിയതാണെന്ന് കുറ്റപത്രം


Updated: August 21, 2018, 10:37 PM IST
കെവിനെ കൊലപ്പെടുത്തിയതാണെന്ന് കുറ്റപത്രം

Updated: August 21, 2018, 10:37 PM IST
കോട്ടയം: കെവിനെ മനപൂർവം പുഴയിൽ ചാടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് കുറ്റപത്രം. ഏറ്റുമാനൂർ ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ അന്വേഷണസംഘം സമർപ്പിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യം പറയുന്നത്. നീനുവിൻറെ പിതാവ് ചാക്കോ ഒഴികെ 12 പ്രതികൾക്കെതിരെയും കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്.

വിദേശത്തിരുന്ന് സഹോദരൻ ഷാനു ചാക്കോ ആസൂത്രണം ചെയ്ത കൊലപാതകമാണ് കെവിന്റെതെന്ന് കുറ്റപത്രത്തിൽ പറയുന്നു. പിതാവ് ചാക്കോയ്ക്കും ആസൂത്രണത്തിൽ പങ്കുണ്ട്. കെവിനെ കൊലപ്പെടുത്തുന്നതിനായി ബോധപൂർവം പുഴയിൽ ചാടിക്കുകയായിരുന്നു. നിയാസിൻറെ നേതൃത്വത്തിൽ ആറംഗ സംഘമാണ് പുഴയിലേക്കോടിച്ചത്.
കെവിൻറെ ചിത്രങ്ങൾ വിദേശത്തിരുന്ന് തന്നെ മുഖ്യ ആസൂത്രകൻ ഷാനു ചാക്കോ ശേഖരിച്ചിരുന്നു. കെവിൻറെ കൊലപാതകം ആസൂത്രണം ചെയ്ത സന്ദേശങ്ങൾ പിതാവ് ചാക്കോയ്ക്ക് ഷാനു കൈമാറി.

ചാക്കോ ഒഴികെയുള്ള 12 പ്രതികൾക്കും കൊലപാതക കുറ്റം ചുമത്തിയിട്ടുണ്ട്. 13 മൊബൈലുകളും നാല് ആയുധങ്ങളും പ്രതിയുടെ വീട്ടിൽ നിന്നും കണ്ടെടുത്ത കെവിൻറെ ലുങ്കിയും പ്രധാന തെളിവാണ്. 186 സാക്ഷികളും 118 രേഖകളും കേസിൽ ഉണ്ട്. മെഡിക്കൽ ബോർഡ് റിപ്പോർട്ടും കൊലപാതകം തെളിയിക്കാൻ നിർണായകമായി. സംഭവം നടന്ന് എൺപത്തിയഞ്ചാം ദിവസമാണ് അന്വേഷണ ഉദ്യോഗസ്ഥനായ ഡി.വൈ.എസ്.പി ഗിരീഷ് പി സാരഥി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
First published: August 21, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍