• HOME
 • »
 • NEWS
 • »
 • crime
 • »
 • Crime Inspired by 'Drishyam'| 'ദൃശ്യം' സിനിമയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് സ്വർണ തട്ടിപ്പുമായി കുടുംബം; രണ്ടാം ശ്രമത്തിൽ കുടുങ്ങി

Crime Inspired by 'Drishyam'| 'ദൃശ്യം' സിനിമയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് സ്വർണ തട്ടിപ്പുമായി കുടുംബം; രണ്ടാം ശ്രമത്തിൽ കുടുങ്ങി

അഞ്ചംഗ കുടുംബവും മറ്റ് രണ്ട് അടുത്ത സഹായികളും ചേർന്നാണ് തട്ടിപ്പ് നടത്തിയത്.

gold price today

gold price today

 • Share this:
  ദൃശ്യം (Drishyam movie) എന്ന സൂപ്പർ ഹിറ്റ് മലയാള സിനിമയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് തട്ടിപ്പ് നടത്തിയ കുടുംബം ഒടുവിൽ പോലീസ് പിടിയിൽ. ഒരേ കഥ ആവർത്തിച്ച് പറഞ്ഞ് സത്യമാക്കി മാറ്റുന്ന സിനിമയിലെ രീതിയാണ് ബംഗളൂരൂവിലെ ഈ കുടുംബവും തട്ടിപ്പിനായി സ്വീകരിച്ചത്.

  ഇവിടെ സ്വർണ തട്ടിപ്പ് കഥയിൽ ആനേക്കലിലെ അഞ്ചംഗ കുടുംബവും മറ്റ് രണ്ട് അടുത്ത സഹായികളും ചേർന്നാണ് തട്ടിപ്പ് നടത്തിയത്. ആദ്യ ശ്രമം വിജയകരമായതോടെ പ്രതികളുടെ ആത്മവിശ്വാസം വർദ്ധിച്ചു. എന്നാൽ രണ്ടാം തവണ ഭാഗ്യദേവത അവരെ കടാക്ഷിച്ചില്ല. അവർ പിടിക്കപ്പെട്ടു. കുടുംബനാഥനും 55കാരനുമായ രവിപ്രകാശാണ് തട്ടിപ്പിന് നേതൃത്വം നൽകിയത്. 30 കാരനായ മകൻ മിഥുൻ കുമാർ, മരുമകൾ സംഗീത, മകൾ ആശ, മരുമകൻ നല്ലു ചരൺ എന്നിവരും പിതാവിനൊപ്പം ഈ മാസ്റ്റർ പ്ലാൻ നടപ്പാക്കുന്നതിൽ കൈകോർത്തു. മിഥുൻ കുമാറിന്റെ ഡ്രൈവർ ദീപക്കും സുഹൃത്ത് അസ്മയും ഇവർക്കൊപ്പം ചേർന്നു.

  ഇവർ സ്വന്തം വീട്ടിലെ മുഴുവൻ സ്വർണവും സ്വരൂപിച്ച് യശ്വന്ത്പൂരിലെ ഒരു പണയ സ്ഥാപനത്തിൽ സ്വർണം പണയപ്പെടുത്തി. തുടർന്ന് സ്വർണം കവർന്നതായി കാണിച്ച് പോലീസിൽ പരാതി നൽകി. ഈ തട്ടിപ്പ് അറിയാതെ പോലീസ് സ്വർണത്തിനായി തിരച്ചിൽ നടത്തി. ഒടുവിൽ പണയം വച്ച സ്ഥാപനത്തിൽ സ്വർണം സുഹൃത്ത് വഴി വീട്ടുകാർക്ക് തിരികെ കിട്ടി.
  Also Read-Bengaluru| ഡ്രൈവറെ കാർ ഏൽപ്പിച്ച് മീറ്റിങ്ങിൽ പങ്കെടുക്കാൻ പോയി; മെഴ്സിഡസ് ബെൻസ് വിറ്റ് ഡ്രൈവർ മുങ്ങി

  ഈ പദ്ധതി വിജയിച്ചതോടെ രണ്ടാം തവണ ഇവർ 1,250 ഗ്രാം സ്വർണം സ്വരൂപിക്കുകയും വിവിധ പണയ സ്ഥാപനങ്ങളിലായി സ്വർണം വീതിച്ച് പണയം വയ്ക്കുകയും ചെയ്തു. രവിപ്രകാശ് ഡ്രൈവറായ ദീപക്കിനെ കൊണ്ടാണ് പണയം വയ്പ്പിച്ചത്. അറസ്റ്റിലാകുമ്പോൾ ജാമ്യത്തിലിറക്കാമെന്നും പണം നൽകാമെന്നും ഇയാൾ വാഗ്ദാനം ചെയ്തിരുന്നു. ദീപക് ഇത് സമ്മതിക്കുകയും തട്ടിപ്പിന് ഈ കുടുംബത്തോടൊപ്പം നിൽക്കുകയും ചെയ്തു.
  Also Read-Heroin|ഒരു കുപ്പിയ്ക്ക് ആയിരം രൂപ; ചെറുകുപ്പികളില്‍ നിറച്ച് വില്‍പ്പനയ്‌ക്കെത്തിച്ച ഹെറോയിനുമായി അതിഥി തൊഴിലാളി പിടിയിൽ

  തുടർന്ന് 2021 സെപ്തംബർ 19 ന് ഒരു തുണിക്കടയിൽ ഷോപ്പിംഗിന് പോയപ്പോൾ തന്റെ ബാഗ് മോഷണം പോയതായി ആശ സർജാപൂർ പോലീസിൽ പരാതി നൽകി. ബാഗിൽ 30,000 രൂപയും മൊബൈൽ ഫോണും 1,250 ഗ്രാം സ്വർണവും ഉണ്ടായിരുന്നതായി അവർ പറഞ്ഞു. താൻ ഉണ്ടായിരുന്ന തുണിക്കടയിൽ ഒരാൾ കയറി തന്റെ ബാഗ് തട്ടിയെടുക്കുകയായിരുന്നുവെന്ന് അവർ ആരോപിച്ചു. പോലീസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും 2021 ഡിസംബറിൽ ദീപക്കിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. തുടർന്ന് നാടകം ആരംഭിച്ചു.

  ചോദ്യം ചെയ്യലില്ലെന്നാം കുടുംബാംഗങ്ങൾ എല്ലാവരും ഒരേ കഥ വിവരിക്കാൻ തുടങ്ങി. ചോദ്യം ചെയ്യലിൽ, ആഭരണങ്ങൾ പണയപ്പെടുത്തിയ സ്ഥലങ്ങൾ ദീപക് വെളിപ്പെടുത്തി. 500 ഗ്രാമോളം സ്വർണമാണ് പൊലീസ് കണ്ടെടുത്തത്. എന്നാൽ ആഭരണങ്ങൾ കണ്ടെത്തിയതോടെ പോലീസിന് സംശയം തോന്നി. ആഭരണങ്ങൾ തങ്ങളുടേതാണെന്ന് കുടുംബം തിരിച്ചറിഞ്ഞെങ്കിലും ചില ആഭരണങ്ങൾ മുസ്ലീം വിഭാഗക്കാർ മാത്രം ഉപയോഗിക്കുന്നതാണെന്ന് തോന്നിയതിനാൽ പോലീസിന്റെ സംശയം ബലപ്പെട്ടു. ഇതിനെ തുടർന്ന് ദീപക്കിനെ കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് കാര്യങ്ങൾ പുറത്തു വന്നത്. തട്ടിപ്പ് നടത്തിയ ആറ് പേരും ഇപ്പോൾ ജയിലിലാണ്.
  Published by:Naseeba TC
  First published: