നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • Veena George| മന്ത്രി വിണാ ജോർജിനെതിരെ അശ്ലീല പരാമർശം; ക്രൈം നന്ദകുമാർ അറസ്റ്റിൽ

  Veena George| മന്ത്രി വിണാ ജോർജിനെതിരെ അശ്ലീല പരാമർശം; ക്രൈം നന്ദകുമാർ അറസ്റ്റിൽ

  ഫേസ്ബുക്ക്, യു ട്യൂബ് എന്നിവ വഴിയാണ് മന്ത്രിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയത്.

  • Share this:
   കൊച്ചി: മന്ത്രി വീണാ ജോർജിനെതിരെ (Veena George)അശ്ലീല പരാമർശം നടത്തിയെന്ന കേസിൽ  ക്രൈം പത്രാധിപർ ടി.പി. നന്ദകുമാർ ക്രൈം നന്ദകുമാർ അറസ്റ്റിൽ. കാക്കനാട് സൈബർ പോലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

   ഐടി ആക്ട് പ്രകാരമാണ് നടപടി. ഫേസ്ബുക്ക്, യു ട്യൂബ് എന്നിവ വഴിയാണ് മന്ത്രിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയത്. നന്ദകുമാറിനെ ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തിയ ശേഷമാണ് സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

   ഹൈക്കോടതിയിലെ അഭിഭാഷകന്‍ ബി.എച്ച്. മന്‍സൂര്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. പ്രാഥമിക അന്വേഷണത്തില്‍ നന്ദകുമാര്‍ സ്ത്രീത്വത്തെ അപമാനിച്ചതായി കണ്ടെത്തിയിരുന്നു.

   മോഡലുകളുടെ മരണം; സൈജു തങ്കച്ചനെയും നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയിയെയും ഒരുമിച്ച് ചോദ്യം ചെയ്യും

   മോഡലുകളുടെ അപകടമരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സൈജു തങ്കച്ചനെയും നമ്പർ 18 ഹോട്ടൽ ഉടമ റോയിയെയും ഒരുമിച്ച് ചോദ്യം ചെയ്യാൻ പോലീസ് ഒരുങ്ങുന്നു. കേസിലെ മുഴുവൻ ദുരൂഹതയും നീക്കണമെങ്കിൽ ഇതാവശ്യമാണെന്ന നിലപാടിലാണ് അന്വേഷണ സംഘം. അതേ സമയം ലഹരി മരുന്ന് സംഘങ്ങൾക്ക് ഇവരുമായി ബന്ധമുണ്ടോയെന്നും അന്വേഷണം തുടങ്ങി.

   Also Read-Arrest| വയോധികയെ പീഡിപ്പിച്ച് ഒളിവിൽ പോയ 55കാരൻ ഒന്നരമാസത്തിന് ശേഷം അറസ്റ്റില്‍

   മദ്യപിച്ച് വണ്ടി ഓടിക്കരുത് എന്ന് ഉപദേശിക്കുവാൻ മാത്രമാണ് താൻ മോഡലുകളുടെ വാഹനത്തെ പിന്തുടർന്നതെന്നാണ് സൈജു പറഞ്ഞിരുന്നത്. എന്നാൽ അന്വേഷണ സംഘം ഇയാളെ കുറിച്ച് കൂടുതൽ വിവരങ്ങൾ  തിരിഞ്ഞതോടെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തു വരുന്നത് .കേരളത്തിനകത്തും പുറത്തും  ഹോട്ടലുകൾ കേന്ദ്രീകരിച്ച് നടത്തുന്ന  ലഹരി മരുന്ന് പാർട്ടികളിലെ സജീവ സാന്നിധ്യവും സംഘാടകനുമാണ് സൈജു.

   Also Read-MeToo | നടന്‍ അര്‍ജുന്‍ സര്‍ജയ്ക്ക് ക്ലീന്‍ചിറ്റ് നല്‍കി കർണാടക പോലീസ്

   ഇതേ ബന്ധം തന്നെയാണ് നമ്പർ 18 ഹോട്ടലുടമയുമായി ഇയാൾക്ക് ഉള്ളതെന്നാണ് പൊലീസ് സംശയിക്കുന്നത്. മോഡലുകൾക്ക് ഹോട്ടലിൽ മുറിയെടുത്ത്  നൽകാൻ ശ്രമിച്ചതും  പിന്തുടർന്നതും  ദുരുദ്ദേശ്യപരമാ യിരുന്നുവെന്നാണ് അന്വേഷണ സംഘത്തിൻറെ കണ്ടെത്തൽ.

   നോട്ടൽ ഉടമ റോയിക്കും ഇതെല്ലാം  അറിയാമായിരുന്നുവെന്നും കസ്റ്റഡി അപേക്ഷയിൽ ഉണ്ട്. അതുകൊണ്ട് തന്നെയാണ് ഇരുവരെയും ഒരുമിച്ച് ചോദ്യം ചെയ്യാനുള്ള നീക്കവും . എന്നാൽ ആശുപത്രിയിൽ നിന്ന് റോയി ഇതുവരെ വരെ പുറത്തു വന്നിട്ടില്ല . ഡോക്ടർമാരുടെ അനുവാദത്തോടെ മാത്രമേ ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. സൈജു  കസ്റ്റഡിയിലുള്ള സമയത്ത് തന്നെ ഇത് സാധ്യമാക്കാനാണ് പോലീസ് ശ്രമിക്കുന്നത്.
   Published by:Naseeba TC
   First published: