കോഴിക്കോട് പലഭാഗത്തുനിന്നും കണ്ടെത്തിയ ശരീരഭാഗങ്ങൾ ഒരാളുടേതെന്ന് ക്രൈംബ്രാഞ്ച്

മുക്കത്ത് റോഡരികിൽ ഉപേക്ഷിച്ച ചാക്കുകെട്ടിൽ നിന്നും ദുർഗന്ധം വന്നതിനെ തുടർന്ന് നോക്കിയപ്പോഴാണ് തലയും കാലും കൈയും ഇല്ലാത്ത ഒരു ശരീരഭാഗം നാട്ടുകാർ കണ്ടെത്തിയത്. പന്നിയുടേത് എന്ന് ആദ്യം കരുതിയെങ്കിലും പോലീസ് പരിശോധനയിലാണ് മനുഷ്യന്റേതാണെന്നു വ്യക്തമായത്.

Chandrakanth viswanath | news18
Updated: October 4, 2019, 4:08 PM IST
കോഴിക്കോട് പലഭാഗത്തുനിന്നും കണ്ടെത്തിയ ശരീരഭാഗങ്ങൾ ഒരാളുടേതെന്ന്  ക്രൈംബ്രാഞ്ച്
പ്രതീകാത്മക ചിത്രം
  • News18
  • Last Updated: October 4, 2019, 4:08 PM IST
  • Share this:
കോഴിക്കോട്: ജില്ലയുടെ പല ഭാഗത്തു നിന്നും കണ്ടെത്തിയ ശരീരഭാഗങ്ങൾ ഒരാളുടേതെന്ന് ഡിഎൻഎ പരിശോധനയിൽ തിരിച്ചറിഞ്ഞതായി ക്രൈംബ്രാഞ്ച്. ഇനി തലയോട്ടി അടിസ്ഥാനമായി രേഖാചിത്രം തയ്യാറാക്കാൻ ഒരുങ്ങുകയാണ് അന്വേഷണസംഘം.

2017 ജൂലൈ 6ന് വൈകുന്നേരമാണ് നാടിനെ ഞെട്ടിച്ച സംഭവം. മുക്കത്ത് റോഡരികിൽ ഉപേക്ഷിച്ച ചാക്കുകെട്ടിൽ നിന്നും ദുർഗന്ധം വന്നതിനെ തുടർന്ന് നോക്കിയപ്പോഴാണ് തലയും കാലും കൈയും ഇല്ലാത്ത ഒരു ശരീരഭാഗം നാട്ടുകാർ കണ്ടെത്തിയത്. പന്നിയുടേത് എന്ന് ആദ്യം കരുതിയെങ്കിലും പൊലീസ് പരിശോധനയിലാണ് മനുഷ്യന്‍റേതാണെന്നു വ്യക്തമായത്.

മരണത്തിനു മുമ്പ് കഴിച്ചത് ഒരേ തരത്തിലേ ഭക്ഷണം; കൂടത്തായിയിലേത് ആസൂത്രിത കൊലപാതകങ്ങളെന്ന് എസ് പി

നാട്ടിലുണ്ടായ മിസിങ് കേസുകൾ അന്വേഷിക്കുകയും തുടർന്ന് അന്യസംസ്ഥാന തൊഴിലാളികളിലേക്കും എത്തുകയുമായിരുന്നു പൊലീസ് തുടക്കത്തിൽ ചെയ്തത്. അതിൽ ഓരോരോ കേസുകളായി ക്ലോസ് ചെയ്തു. ഒരു തുമ്പും കിട്ടാതെ ഇരിക്കുമ്പോഴാണ് ചാലിയം കടപ്പുറത്ത് നിന്നും ഒരു കൈയുടെ ഭാഗം കിട്ടുന്നത്. ഡിഎൻഎ ടെസ്റ്റിലൂടെ അതും ഈ ശരീരഭാഗത്തെ തന്നെയെന്ന് ഉറപ്പുവരുത്തി. പിന്നീട് മറ്റൊരു സ്ഥലത്തു നിന്നും തലയോട്ടിയും കിട്ടി. അതും ഇതേ ശരീരഭാഗത്തെ തന്നെയെന്ന് ഡിഎൻഎ ടെസ്റ്റിലൂടെ തിരിച്ചറിഞ്ഞു.

ഈ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് ഐജി ജയരാജിന്‍റെ നേതൃത്വത്തിലുള്ള സംഘം സംഭവസ്ഥലം പരിശോധിച്ചത്. കൊലപാതകം നടത്തിയതിനു ശേഷം പ്രതികൾ തെളിവ് നശിപ്പിക്കാൻ വേണ്ടി ശരീരത്തിലെ വിവിധ ഭാഗങ്ങൾ പലയിടങ്ങളിൽ ഉപേക്ഷിച്ചതാവാം എന്നാണ് പൊലീസ് സംശയിക്കുന്നത്.

രേഖാചിത്രം തയ്യാറാകുന്നതോടെ അന്വേഷണസംഘത്തിന് കൂടുതൽ തെളിവ് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.ഐജി ജയരാജിന് പുറമെ ഡിവൈഎസ്പി ബിജിൻ കെ സ്റ്റീഫൻ, എസ്.ഐ ജിതേഷ് എന്നിവരും ഉണ്ടായിരുന്നു.

First published: October 4, 2019, 4:08 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading