ജോളിക്ക് മുക്കത്ത് ബ്യൂട്ടി പാർലർ ഇല്ല; എൻഐടി പരിസരത്ത് ഫ്ലാറ്റ് വാടകയ്ക്കെടുത്തിരുന്നതായി കണ്ടെത്തൽ

മുക്കം എന്‍ഐടി ക്യാമ്പസിനകത്തെ ബ്യൂട്ടി പാര്‍ലറില്‍ നിത്യസന്ദര്‍ശകയായിരുന്നു ജോളി. സമീപത്തെ പലബ്യൂട്ടി പാര്‍ലറുകളിലും ഇവര്‍ കയറി ബന്ധം സ്ഥാപിച്ചു.

News18

News18

 • Share this:
  കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്. ജോളിക്ക് മുക്കം എന്‍ഐടി പരിസരത്ത് ബ്യൂട്ടി പാര്‍ലര്‍ ഇല്ലെന്ന് കണ്ടെത്തൽ. ജോളി മുക്കത്ത് ബ്യൂട്ടിപാർലർ നടത്തിയിരുന്നതായി ചില വിവരങ്ങറൾ ഉണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഈ വിവരങ്ങൾ തെറ്റാണെന്ന് വ്യക്തമായത്.

  എന്‍ഐടി ക്യാമ്പസ് പരിസരത്തെ നിത്യ സന്ദർശക ആയിരുന്നു ജോളിയെന്നു സെക്യൂരിറ്റി ജീവനക്കാൻ ന്യൂസ് 18 നോട് പറഞ്ഞു. മുക്കം എന്‍ഐടി ക്യാമ്പസിനകത്തെ ബ്യൂട്ടി പാര്‍ലറില്‍ നിത്യസന്ദര്‍ശകയായിരുന്നു ജോളി.

  also read:ജോളി എൻ.ഐ.ടി അധ്യാപികയാണെന്നാണ് പറഞ്ഞത്; തന്നെയും തെറ്റിദ്ധരിപ്പിച്ചുവെന്ന് ഷാജു

  സമീപത്തെ പലബ്യൂട്ടി പാര്‍ലറുകളിലും ഇവര്‍ കയറി ബന്ധം സ്ഥാപിച്ചു. ചിലയിടത്ത് ബ്യൂട്ടീഷ്യനായും നിന്നു. എന്‍ഐടി അധ്യാപികയാണെന്ന് ബന്ധുക്കളെയും സുഹൃത്തുക്കളെയും വിശ്വസിപ്പിച്ച് വീട്ടില്‍ നിന്ന് ടാഗ് തൂക്കി ഇറങ്ങാറുള്ള ജോളി ക്യാമ്പസിനകത്ത് ചുറ്റിയടിച്ച് നടക്കല്‍ പതിവായിരുന്നെന്ന് സാക്ഷികള്‍ പറയുന്നു.

  ജോളി എൻഐടി ക്യാന്റീനിൽ സ്ഥിരമായി എത്താറുണ്ടെന്ന് ക്യാന്റീൻ ജീവനക്കാരിയായ ബിന്ദുവും പറഞ്ഞു. ടീച്ചര്‍ എന്നായിരുന്നു എല്ലാവരോടും പറഞ്ഞിരുന്നതെന്നാണ് ബിന്ദു പറഞ്ഞത്.

  ബ്യൂട്ടിപാലര്‍ ഉടമകളുടെ സംഘടനയുമായി ബന്ധപ്പെട്ടെങ്കിലും ഇങ്ങനെയൊരു ജീവനക്കാരിയെക്കുറിച്ച് അവർക്കും അറിവില്ല. കൊല്ലപ്പെട്ട ടോംതോമസില്‍ നിന്ന് പണം വാങ്ങി എന്‍ഐടി പരിസരത്ത് ജോളി ഫ്ലാറ്റ് വാടകയ്‌ക്കെടുത്തിരുന്നതായും വിവരമുണ്ട്. ട്യൂഷന്‍ സെന്ററിനെന്ന പേരില്‍ വാങ്ങിയ ഫ്ലാറ്റ് കേന്ദ്രീകരിച്ചായിരുന്നോ കൊലപാതകങ്ങളുടെ ഗൂഡാലോചന നടന്നതെന്ന് ക്രൈംബ്രാഞ്ച് സംശയിക്കുന്നുണ്ട്.
  First published:
  )}