• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

വൈദികർക്കെതിരായ ലൈംഗികാരോപണം: ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി


Updated: June 30, 2018, 5:58 PM IST
വൈദികർക്കെതിരായ ലൈംഗികാരോപണം: ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

Updated: June 30, 2018, 5:58 PM IST
പത്തനംതിട്ട: ഓർത്തഡോക്സ് സഭയിലെ അഞ്ച് വൈദികർക്കെതിരായ ലൈംഗികപീഡന പരാതിയിൽ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. അന്വേഷണസംഘം പരാതിക്കാരന്റ വിശദമായ മൊഴി രേഖപ്പെടുത്തി. ആരോപണങ്ങൾക്ക് ആസ്പദമായ തെളിവുകളുടെ പകർപ്പും അന്വേഷണ സംഘം ശേഖരിച്ചു.

രാവിലെ 8 30ന് മല്ലപ്പള്ളിയിലെ വീട്ടിലെത്തിയാണ് ക്രൈംബ്രാഞ്ച് സംഘം മൊഴിയെടുക്കാൻ തുടങ്ങിയത്. അഞ്ചുമണിക്കൂർ മൊഴിയെടുപ്പ് നീണ്ടു. പരാതിക്കാരനിൽ നിന്നും തെളിവുകളുടെ പകർപ്പുകൾ സംഘം ശേഖരിച്ചു. സംഭവത്തെക്കുറിച്ച് പൂർണമായ വിവരങ്ങൾ ചോദിച്ചറിഞ്ഞു. പരാതിക്കാരന്‍റെ ഭാര്യയുടെ മൊഴി രേഖപ്പെടുത്താൻ ശ്രമിച്ചെങ്കിലും ഇത് നടന്നില്ല എന്നാണ് വിവരം. ഇവരുടെ മൊഴി രേഖപ്പെടുത്തിയ ശേഷമായിരിക്കും കേസിൽ എഫ്.ഐ.ആർ ഇടണോ എന്ന കാര്യത്തിൽ ക്രൈംബ്രാഞ്ച് സംഘം നിഗമനത്തിലെത്തുക.

ആരോപണവിധേയരായ വൈദികരുടെ മൊഴി രേഖപ്പെടുത്തുന്ന കാര്യത്തിലും ഇതിനുശേഷമായിരിക്കും തീരുമാനമുണ്ടാകുക. സംഭവത്തിൽ പൊലീസ് അന്വേഷണത്തിലേക്ക് കടന്നതിനെ ഓർത്തഡോക്സ് സഭ സ്വാഗതം ചെയ്തു.
First published: June 30, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍