ബെംഗളൂരു: ജയിലില്‍(Jail) സകല സൗകര്യങ്ങളോടെ കഴിയുന്ന പ്രതിയുടെ വീഡിയോയാണ്(Video) ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ബെംഗളൂരു സെന്‍ട്രല്‍ ജയിലില്‍ നിന്നുള്ള വീഡിയോയിലാണ് സ്ഥിരം കുറ്റവാളിയായ ജെസിബി നാരയണ സ്വാമിയ്ക്ക് പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ടിവി, സോഫ, മൊബൈല്‍ ഫോണ്‍ തുടങ്ങിയ സൗകര്യങ്ങളോടുകൂടിയാണ് പ്രതി ജയിലില്‍ കഴിയുന്നത്.
പൊലീസുകാരാണ് ഈ സംവിധാനം പ്രതിയ്ക്ക് ഒരുക്കികൊടുത്തിരിക്കുന്നതെന്ന ആരോപണം ഉയരുന്നുണ്ട്. ഒട്ടേറെ ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് ഇയാള്‍. ബെംഗളൂരു സെന്‍ട്രല്‍ ജയിലിലാണ് പ്രതിയ്ക്ക് പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കി നല്‍കിയിരിക്കുന്നത്.
വീഡിയോ വൈറലായതോടെ സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി അരക ജ്ഞാനേന്ദ്ര പറഞ്ഞു. കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. മുന്‍പ് തമിഴ്‌നാട് നേതാവ് വി.കെ. ശശികലയ്ക്കും ഇതേ ജയിലില്‍ പ്രത്യേക പരിഗണന ലഭിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
Visa Fraud | വിസ നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടി; ദമ്പതികൾ പിടിയിൽ
പാലക്കാട്: വിസ നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയെടുത്ത (Visa Fraud) കേസിൽ ദമ്പതികൾ പിടിയിലായി. ബെംഗലൂരു സ്വദേശിയായ ബിജു ജോണ്‍, ഭാര്യ ലിസമ്മ ജോണ്‍ എന്നിവരെയാണ് പാലക്കാട് വടക്കഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. ബംഗളുരു (Bengaluru) കേന്ദ്രീകരിച്ചാണ് ബിജു ജോണും ലിസമ്മയും വിസ തട്ടിപ്പ് നടത്തിയിരുന്നത്. വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ഇരുവരും വടക്കഞ്ചേരി വള്ളിയോട് സ്വദേശി ബിനോയിയുടെ കൈയ്യില്‍ നിന്ന് പതിനെട്ട് ലക്ഷം രൂപ തട്ടിയെടുത്തു. ബിനോയുടെ ഭാര്യയ്ക്ക് ഓസ്‌ട്രേലിയയില്‍ നഴ്സ് ജോലിയ്ക്കുള്ള വിസ നൽകാമെന്ന് പറഞ്ഞാണ് പലതവണയായി പതിനെട്ട് ലക്ഷം രൂപ തട്ടിയെടുത്തത്.
മൂന്ന് വർഷം മുമ്പാണ് വിസ നൽകാമെന്ന് വാഗ്ദാനം ചെയ്തു ബിജു ജോൺ സമീപിച്ചതെന്ന് ബിനോയ് പറയുന്നു. പാസ്‌പോര്‍ട്ടും, വിദ്യാഭ്യാസ യോഗ്യതകളും ഉള്‍പ്പെടെ രേഖകള്‍ അന്ന് തന്നെ നൽകിയിരുന്നു. പിന്നീട് വിസയുടെ കാര്യം അന്വേഷിക്കുമ്പോൾ കോവിഡ് ഉൾപ്പടെയുള്ള പ്രതിസന്ധികൾ പറഞ്ഞു ബിജു ജോൺ ഒഴിഞ്ഞുമാറി. പലതവണയായി ബിജു ജോണും ലിസമ്മയും ബിനോയിയിൽ നിന്ന് പണം വാങ്ങുകയും ചെയ്തു. ഒടുവിൽ താൻ ചതിക്കപ്പെടുകയാണെന്ന് മനസിലായതോടെയാണ് ബിനോയ് വടക്കഞ്ചേരി പൊലീസില്‍ പരാതി നല്‍കിയത്. ഇതേത്തുടർന്ന് വടക്കഞ്ചേരി സിഐയുടെ നേതൃത്വത്തിൽ പൊലീസ് സംഘം ബംഗളുരുവിലെത്തി അന്വേഷണം നടത്തി.
പല സ്ഥലങ്ങളിലായി മാറിമാറി താമസിക്കുന്ന ബിജു ജോണിനെയും ലിസമ്മയെയും കണ്ടെത്താൻ പൊലീസ് ബുദ്ധിമുട്ടി. എന്നാൽ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ കഴിഞ്ഞ ദിവസം പൊലീസ് ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. ബെംഗളുരു കേന്ദ്രീകരിച്ച് വിദേശ രാജ്യങ്ങളിലേക്ക് ജോലി വാഗ്ദാനം ചെയ്ത് ഇരുവരും ലക്ഷങ്ങള്‍ തട്ടിയിരുന്നതായി പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. വിദേശ റിക്രൂട്ട്മെന്‍റിനായി സ്ഥാപനം നടത്തിയാണ് ഇവർ നിരവധിപ്പേരെ കബളിപ്പിച്ചത്. കണ്ണുര്‍ സ്വദേശിനിയാണ് ലിസമ്മ ജോണ്‍. തെളിവെടുപ്പിന് ശേഷം കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.