കാൺപുർ: ഉത്തർപ്രദേശിലെ ഫറൂക്കാബാദിൽ 15 കുട്ടികളടക്കം 20 പേരെ ബന്ദിയാക്കി കൊലക്കേസ് പ്രതി. സ്ഥലത്ത് വെടിവെപ്പുണ്ടായതായി റിപ്പോർട്ടുണ്ട്. പരോളിലിറങ്ങിയ കൊലക്കേസ് പ്രതിയായ സുഭാഷ് ബതം എന്നയാളാണ് കുട്ടികളെയും സ്ത്രീകളെയും വീട്ടിൽ ബന്ദിയാക്കിയത്. വീട്ടിലേക്ക് വിരുന്ന് സത്ക്കാരത്തിനായി വിളിച്ചുവരുത്തിയശേഷമാണ് ഇയാൾ കുട്ടികളെയും സ്ത്രീകളെയും പൂട്ടിയിട്ടത്. ചില പ്രദേശവാസികൾ വാതിൽ തകർക്കാൻ ശ്രമിച്ചപ്പോൾ ബാതം അകത്തു നിന്ന് വെടിയുതിർത്തു. വെടിവെപ്പിൽ ഒരാൾക്ക് പരിക്കേറ്റു.
കൊലക്കേസിൽ തെറ്റായി തന്നെ കുടുക്കിയതാണെന്ന് ആക്രോശിച്ച് ഈയാൾ മുറിക്കുള്ളിൽനിന്ന് പുറത്തേക്ക് തീവ്രത കുറഞ്ഞ ബോംബ് എറിയുകയും ചെയ്തു. ബന്ദികളെ രക്ഷപെടുത്തുകയെന്ന ലക്ഷ്യത്തോടെ പ്രത്യേക കമാൻഡോകൾ ഉൾപ്പടെ വൻ പൊലീസ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. എന്നാൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കിക്കൊണ്ട് ഏറെ കരുതലോടെയാണ് പൊലീസ് സംഘം നിലയുറപ്പിച്ചിട്ടുള്ളത്. പ്രദേശത്തെ എംഎൽഎ മുഖാന്തരം സുഭാഷ് ബതവുമായി അനുനയനീക്കം നടത്താനും ശ്രമമുണ്ട്.
സ്ഥിതിഗതികളുടെ ഗൗരവം കണക്കിലെടുത്ത് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടിയന്തര യോഗം വിളിച്ചു. ബാത്താമിന്റെ ബന്ധുക്കളെയും പ്രാദേശിക ഗ്രാമ നേതാക്കളെയും പോലീസ് വിളിപ്പിച്ചിട്ടുണ്ട്. ബന്ദികളാക്കപ്പെട്ട കുട്ടികളുടെ മാതാപിതാക്കൾ ഉൾപ്പെടുന്ന ഒരു വലിയ ജനക്കൂട്ടം സംഭവസ്ഥലത്ത് തടിച്ചുകൂടിയിട്ടുണ്ട്. പ്രതി ഇതുവരെ ഒരു ആവശ്യവും ഉന്നയിച്ചിട്ടില്ലെന്ന് പ്രാദേശിക എംഎൽഎ നാഗേന്ദ്ര സിംഗ് പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Criminal Holds 20 Children Women Hostage, Farrukhabad, UP Police, Uttarpradesh, Yogi Adithyanath