HOME » NEWS » Crime » CRIMINAL KOTTARAM BABU WHO WAS COMMITTED THEFT ON PAROLE PERIOD ARRESTED BY POLICE JK TV

പരോളില്‍ പുറത്തിറങ്ങി മോഷണം; കുപ്രസിദ്ധ കുറ്റവാളി കൊട്ടാരം ബാബു പിടിയില്‍

കോട്ടയം മെഡിക്കൽ കോളേജ് പരിസരത്ത്  നിന്നാണ് കൊട്ടാരം ബാബു അറസ്റ്റിലായത്

News18 Malayalam | news18-malayalam
Updated: June 23, 2021, 3:14 PM IST
പരോളില്‍ പുറത്തിറങ്ങി മോഷണം; കുപ്രസിദ്ധ കുറ്റവാളി കൊട്ടാരം ബാബു പിടിയില്‍
കൊട്ടാരം ബാബു
  • Share this:
കോവിഡ് പ്രതിസന്ധിയിൽ  ജനം നട്ടം തിരിയുന്നതിനിടെ ആണ് പരോളിൽ പുറത്തിറങ്ങിയ കുപ്രസിദ്ധ കുറ്റവാളി കൊട്ടാരം ബാബു കോട്ടയം ഗാന്ധിനഗർ പോലീസിന്റെ പിടിയിലായത്. ജില്ലാ പോലീസ് മേധാവി ഡി ശിൽപ നൽകിയ നിർദേശം അനുസരിച്ച് ജില്ലയിൽ നടത്തിയ പരിശോധനയിലാണ് കൊട്ടാരം ബാബു പിടിയിലായത്. കോട്ടയം മെഡിക്കൽ കോളേജ് പരിസരത്ത്  നിന്നാണ് കൊട്ടാരം ബാബു അറസ്റ്റിലായത്.

ഗാന്ധിനഗർ സി ഐ സുരേഷ് എസ് നായർ നേതൃത്വം നൽകിയ പരിശോധനയിലാണ് അറസ്റ്റ്. സംസ്ഥാനത്തൊട്ടാകെ  വിവിധ സ്റ്റേഷനുകളിലായി കൊട്ടാരം ബാബുവിനെതിരെ കേസുകളുണ്ട്. ഗാന്ധിനഗർ പോലീസ് നടത്തിയ പ്രാഥമിക പരിശോധനയിൽ സംസ്ഥാനത്ത് ഇരുന്നൂറിലധികം കേസുകൾ  ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. കോട്ടയത്ത് ഒരു മാസം മുൻപ് ആണ് എത്തിയതെന്ന് കൊട്ടാരം ബാബു ചോദ്യം ചെയ്യലിൽ മൊഴി നൽകി. മജിസ്ട്രേട്ടിനു മുന്നിൽ ഹാജരാക്കിയ ഇയാളെ കോടതി റിമാൻഡ് ചെയ്തു. ആഡംബര ജീവിതത്തിനായി പണം കണ്ടെത്തുന്നതിനു വേണ്ടിയാണ് കൊട്ടാരം ബാബു മോഷണം നടത്തിയതെന്നാണ് പൊലീസ് നൽകുന്ന വിവരം.

Also Read-കാമുകിയുടെ വിവാഹവാർത്തയറിഞ്ഞ് വീട്ടിലെത്തി; യുവാവിനെ പെൺകുട്ടിയുടെ ബന്ധുക്കൾ മർദിച്ചു കൊന്നു

കഴിഞ്ഞ 35 വർഷം ആയി ഇയാൾ മോഷണം നടത്തി വരുന്നു. അടുത്ത തിരുവനന്തപുരം മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രിയദർശനി നഗറിൽ നിന്നും മോഷണം നടത്തിയതായി ഗാന്ധിനഗർ പൊലീസിന് നൽകിയ മൊഴിയിൽ കൊട്ടാരം ബാബു വെളിപ്പെടുത്തി. ഇയാൾക്ക് ഒപ്പമുണ്ടായിരുന്ന മറ്റൊരു കുറ്റവാളി കൊട്ടാരം ബാബു പിടിയിലാകുന്നതിനിടെ രക്ഷപ്പെട്ടിട്ടുണ്ട്. ലോക്ക് ഡൗൺ സമയത്ത് പരോൾ ഇളവു ചെയ്തതോടെയാണ് കൊട്ടാരം ബാബുവിന് പുറത്തിറങ്ങാൻ ആയത്.

കോട്ടയം നഗരത്തിലെ വിവിധ ഭാഗങ്ങളിൽ ആഡംബര വീടുകൾ കേന്ദ്രീകരിച്ച് മോഷണം നടത്താൻ ഇയാൾ പദ്ധതിയിട്ടിരുന്നതായി കോട്ടയം ഡിവൈഎസ്പി എം അനിൽ കുമാർ പറഞ്ഞു. കുപ്രസിദ്ധ മോഷ്ടാവ് തീവെട്ടി ബാബുവുമായി ചേർന്നാണ് പല മോഷണങ്ങളും കൊട്ടാരം ബാബു നടത്തിയിരുന്നത്. തിരുവനന്തപുരം കല്ലമ്പലം സ്റ്റേഷൻ പരിധിയിൽ ഉണ്ടായ മോഷണക്കേസിൽ ശിക്ഷ അനുഭവിച്ചിരുന്നു. തിരുവനന്തപുരം പോത്തൻകോട് സ്വദേശിയായ കൊട്ടാരം ബാബുവിന് 52 വയസ് ആണുള്ളത്.

Also Read-ഭാര്യ പൊലീസിൽ പരാതി നൽകി; ഭർത്താവ് പ്രതികാരമായി കോടാലികൊണ്ട് വെട്ടിപ്പരിക്കേൽപിച്ചു

കോട്ടയം നഗരത്തിലെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ കുറേക്കാലമായി മോഷണങ്ങൾ നടന്നിരുന്നു. മെഡിക്കൽ കോളജിനു സമീപം ഗാന്ധിനഗർ പള്ളി, വിവിധ ഗുരുമന്ദിരങ്ങൾ  എന്നിവിടങ്ങളിൽ മോഷണം നടന്നിരുന്നു. ഈ മോഷണങ്ങൾ ഇയാൾക്ക് പങ്കുണ്ടോ എന്ന് അന്വേഷിക്കുമെന്ന്  ഡിവൈഎസ്പി എം അനിൽകുമാർ പറഞ്ഞു.

കോട്ടയം മെഡിക്കൽ കോളേജ് പരിസരത്ത് രാത്രികാലങ്ങളിൽ ക്രിമിനലുകൾ അഴിഞ്ഞാടുന്ന സംഭവം പല ദിവസങ്ങളിലും ഉണ്ടായിരുന്നു. പൊലീസ് ഈ മേഖലകളിൽ പരിശോധന ശക്തമാക്കി വരികയാണ്.  ആശുപത്രി പരിസരത്ത് സൗജന്യ ഭക്ഷണം അടക്കം കിട്ടുന്ന സാഹചര്യത്തിൽ  കൂട്ടിരിപ്പുകാരെ അല്ലാത്തവരും ഇവിടെ രാത്രി കിടന്നുറങ്ങാറുണ്ട്. ഈ സാഹചര്യം കൂടി മുതലെടുത്താണ് ക്രിമിനലുകളുടെ അഴിഞ്ഞാട്ടം. കൊട്ടാരം ബാബുവിന്റെ ഒപ്പമുണ്ടായിരുന്ന കാർത്തികപ്പള്ളി സ്വദേശിയായ മറ്റു മോഷ്ടാവിനായി പോലീസ് അന്വേഷണം നടത്തി വരുന്നുണ്ട്.
Published by: Jayesh Krishnan
First published: June 23, 2021, 3:14 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories