• HOME
 • »
 • NEWS
 • »
 • crime
 • »
 • Arrest | കുപ്രസിദ്ധ മോഷ്ടാവ് ടെന്‍ഷന്‍ സുരേഷിനെ പോലീസ് പിടികൂടി

Arrest | കുപ്രസിദ്ധ മോഷ്ടാവ് ടെന്‍ഷന്‍ സുരേഷിനെ പോലീസ് പിടികൂടി

വയനാട് ജില്ലയിലെ 2 വീടുകളില്‍ ഭവനഭേദനം നടത്തി കോഴിക്കോടെത്തി ഒളിവില്‍ കഴിയുകയായിരുന്നു

ടെന്‍ഷന്‍ സുരേഷ്

ടെന്‍ഷന്‍ സുരേഷ്

 • Share this:
  അന്തര്‍സംസ്ഥാന മോഷ്ടാവ് (Thief) ടെന്‍ഷന്‍ സുരേഷിനെ പോലീസ് പിടികൂടി. തൃച്ചി അമ്മംകുളം വീതി അരിയമംഗലം സുരേഷ് എന്ന ടെന്‍ഷന്‍ സുരേഷി (Tension suresh) നെയാണ് നാര്‍ക്കോട്ടിക്ക് സെല്‍ അസി.കമ്മീഷണര്‍ ജയകുമാറിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച കാവല്‍ സ്‌ക്വാഡും കസബ പോലീസും ചേര്‍ന്ന് പിടികൂടിയത്.

  കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് 4 വര്‍ഷവും കോഴിക്കോട് ജയിലില്‍ ഒരു വര്‍ഷവും ശിക്ഷ കഴിഞ്ഞ് ഇറങ്ങിയ ശേഷം മലപ്പുറം ജില്ലയിലെ പതിനഞ്ചോളം കടകള്‍ ഇയാള്‍ കുത്തിപൊളിച്ചു മോഷണം നടത്തിയിരുന്നു.  തുടര്‍ന്ന് ചെന്നൈയില്‍ ഒളിവില്‍ പോവുകയും ശേഷം അവിടുത്തെ ഗുണ്ടാ നേതാവിനൊപ്പം കവര്‍ച്ച നടത്തി പിടിയിലാകുകയും ചെയ്തു. പിന്നീട് ജാമ്യത്തിലിറങ്ങി കേരളത്തിലേക്ക് കടന്നു.

  വയനാട് ജില്ലയിലെ 2 വീടുകളില്‍ ഭവനഭേദനം നടത്തി കോഴിക്കോടെത്തി ഒളിവില്‍ കഴിയുകയായിരുന്നു. ഇയാള്‍ ലഹരിമരുന്ന് വില്‍പന കേസിലേയും പ്രതിയാണ്. കേസില്‍ കൂട്ടുപ്രതികളെയെല്ലാം പിടികൂടിയെങ്കിലും സുരേഷിനെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞിരുന്നില്ല.

  read also-Scooter Theft| നാലുമാസം മുൻപ് മോഷണം പോയ സ്കൂട്ടർ റെയിൽവേ സ്റ്റേഷനിലെ പാർക്കിങ് ഏരിയയിൽ; ഉടമയ്ക്ക് തിരികെ നൽകും

  കഴിഞ്ഞ ദിവസം രാത്രി കസബ ഇന്‍സ്‌പെക്ടര്‍ എം. പ്രജീഷിന്റെ നേതൃത്വത്തില്‍ ഓപ്പറേഷന്‍ കാവലിന്റെ ഭാഗമായി നടത്തിയ രാത്രികാല പട്രോളിങ്ങിനിടെ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട സുരേഷിനെ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

  കസബ സബ്ബ് ഇന്‍സ്‌പെക്ടര്‍ ടി എസ് ശ്രീജിത്ത് കോഴിക്കോട് സിറ്റി കാവല്‍ സ്‌ക്വാഡ് അംഗങ്ങളായ മനോജ് എടയേടത്ത്, കെ അബ്ദുള്‍ റഹിമാന്‍, കെ പി മഹീഷ്, എം ഷാലു, മഹേഷ് പൂക്കാട്, സി കെ സുജിത്ത്, ശ്രീജിത്ത് പടിയാത്ത്, സുമേഷ് ആറോളി  എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

  Murder| മലപ്പുറത്ത് മദ്യലഹരിയിൽ സംഘർഷം; മകന്റെ അടിയേറ്റ അച്ഛൻ മരിച്ചു


  മലപ്പുറം (Malappuram) നിലമ്പൂരിൽ (Nilambur) മദ്യ ലഹരിയിൽ നടന്ന അടിപിടിക്കൊടുവിൽ മകന്റെ അടിയേറ്റ അച്ഛൻ മരിച്ചു. ചുങ്കത്തറ മുപ്പാലിപ്പൊട്ടിയിൽ, പുത്തൻവീട് തങ്കച്ചൻ (69) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട് മകൻ വർഗീസ് (41) നെ എടക്കര പൊലീസ് (Edakkara Police) കസ്റ്റഡിയിലെടുത്തു.

  read also- Murder | ഒരുമിച്ച് മദ്യപിച്ച മൂന്നുപേർ രണ്ട് ദിവസത്തിനിടെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ; രണ്ട് കൊലപാതകം

  വൈകുന്നേരം ആറ് മണിയോടെയാണ് സംഭവം. മദ്യപിച്ച്‌ അച്ഛനും മകനും തമ്മിലുണ്ടായ തർക്കം അടിപിടിയിൽ കലാശിക്കുകയായിരുന്നു. ശരീരമാസകലം മർദനമേറ്റ നിലയിൽ റോഡിൽ കണ്ട വർഗീസിനെ നാട്ടുകാർ ഉടൻ നിലമ്പുർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

  വിവരം അറിഞ്ഞെത്തിയ എടക്കര പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. ഇരുവരും ഒന്നിച്ച് മദ്യപിച്ച് തർക്കമുണ്ടാവുന്നത് പതിവാണെന്ന് നാട്ടുകാർ പറയുന്നു. തങ്കച്ചന്റെ സഹോദരൻ ഇരുവർക്കുമെതിരെ നേരത്തെ പരാതി നൽകിയിരുന്നതായി പൊലീസ് പറഞ്ഞു.
  Published by:Arun krishna
  First published: