• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

മന്ത്രിക്കും രക്ഷയില്ല; എ.ടി.എം പിന്‍നമ്പര്‍ ചോദിച്ച് തട്ടിപ്പുസംഘം


Updated: August 5, 2018, 8:08 AM IST
മന്ത്രിക്കും രക്ഷയില്ല; എ.ടി.എം പിന്‍നമ്പര്‍ ചോദിച്ച് തട്ടിപ്പുസംഘം

Updated: August 5, 2018, 8:08 AM IST
തിരുവനന്തപുരം: എ.ടി.എമ്മില്‍ നിന്നും പണം തട്ടാന്‍ മന്ത്രിയോടും പിന്‍നമ്പര്‍ ചോദിച്ച് തട്ടിപ്പുസംഘം. മന്ത്രി ഇ. ചന്ദ്രശേഖരന്റെ ഔദ്യോഗിക ഫോണില്‍ വിളിച്ചാണ് തട്ടിപ്പുസംഘം പിന്‍നമ്പര്‍ ആവശ്യപ്പെട്ടത്. ഇതോടെ തട്ടിപ്പുകാര്‍ക്കെതിരെ മന്ത്രിക്കും പരാതിയുമായി പൊലീസിനെ സമീപിക്കേണ്ടി വന്നു.

എടിഎം കാര്‍ഡ് ബ്ലോക്കായെന്നും പിന്‍നമ്പര്‍ പറഞ്ഞുതന്നാല്‍ സഹായിക്കാമെന്നുമായിരുന്നു വാഗ്ദാനം. ഹിന്ദിയില്‍ സംസാരിച്ചു തുടങ്ങിയപ്പോള്‍ മലയാളത്തില്‍ പറയൂ എന്നായി മന്ത്രി. അതോടെ സംസാരം മലയാളത്തിലായി. ഇതിനിടെ മന്ത്രി ഫോണ്‍ ഗണ്‍മാനു കൈമാറി. ഇതിനിടെ ഫോണ്‍കട്ടായി.

പിന്നീടുള്ള ദിവസങ്ങളിലും പിന്‍നമ്പര്‍ ചോദിച്ചു തുടര്‍ച്ചയായി വിളിയെത്തി. ഒടുവില്‍ മന്ത്രിയുടെ ഫോണിലേക്കാണു വിളിക്കുന്നതെന്നു ഗണ്‍മാന്‍ പറഞ്ഞതോടെ തട്ടിപ്പുകാര്‍ വിളിനിര്‍ത്തി

മന്ത്രിയുടെ നിര്‍ദേശപ്രകാരം പ്രൈവറ്റ് സെക്രട്ടറി സാജു കന്റോണ്‍മെന്റ് സ്റ്റേഷനില്‍ പരാതി നല്‍കി. മന്ത്രിയുടെ പരാതിയില്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
First published: August 5, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍