• HOME
 • »
 • NEWS
 • »
 • crime
 • »
 • പട്ടാപ്പകൽ ബൈക്കിലെത്തി മോഷണം; തോക്ക് ചൂണ്ടി സ്കൂട്ടർ യാത്രികയുടെ മാല മോഷ്ടിക്കുന്ന വീഡിയോ വൈറൽ

പട്ടാപ്പകൽ ബൈക്കിലെത്തി മോഷണം; തോക്ക് ചൂണ്ടി സ്കൂട്ടർ യാത്രികയുടെ മാല മോഷ്ടിക്കുന്ന വീഡിയോ വൈറൽ

സ്കൂട്ടർ യാത്രികയായ സ്ത്രീയെ തടഞ്ഞു നിർത്തിയാണ് ബൈക്കിലെത്തിയ അക്രമിസംഘം മാല പൊട്ടിച്ചെടുത്തത്.

Image: ANI

Image: ANI

 • Last Updated :
 • Share this:
  മധ്യപ്രദേശിലെ ഗ്വാളിയോറിൽ പട്ടാപ്പകൽ പൊതുസ്ഥലത്ത് വച്ച് നടന്ന മോഷണ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ. പകൽ സമയം സ്കൂട്ടർ യാത്രികയായ സ്ത്രീയെ തടഞ്ഞു നിർത്തിയാണ് ബൈക്കിലെത്തിയ അക്രമിസംഘം മാല പൊട്ടിച്ചെടുത്തത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ പതിഞ്ഞു. സിസിടിവി ക്യാമറയിൽ പതിഞ്ഞ വീഡിയോ പിന്നീട് വാർത്താ ഏജൻസിയായ എഎൻഐ പങ്കുവെച്ചതോടെയാണ് വൈറലായി മാറിയത്.

  ബൈക്കിലെത്തിയ രണ്ടംഗ അക്രമി സംഘത്തെയാണ് ആദ്യം വീഡിയോയിൽ കാണുന്നത്. ഒരു സ്ത്രീ ഓടിക്കുന്ന ഒരു സ്കൂട്ടർ അക്രമി സംഘത്തിൻറെ അരികിലെത്തുകയും അതിൽ നിന്ന് അവരുടെ പിന്നിലിരിക്കുന്ന മകൻ ഇറങ്ങാൻ ശ്രമിക്കുന്നതും ചെയ്യുന്നത് വീഡിയോയിൽ കാണാം. ഇതേ സമയം അക്രമി സംഘത്തിലെ ഒരാൾ പെട്ടെന്ന് സ്ത്രീയുടെ മാല തട്ടിപ്പറിക്കാന്‍ ശ്രമിക്കുന്നതും ആ ശ്രമത്തിനിടയിൽ വാഹനമോടിച്ച സ്ത്രീയുടെ ബാലൻസ് നഷ്ടപ്പെടുന്നതും കാണാം. അപ്രതീക്ഷിതമായ ആക്രമണത്തിൽ പകച്ചുപോയ പോയ സ്ത്രീയും അവരുടെ മകനും അക്രമിയുമായി വഴക്കുണ്ടാക്കാൻ ശ്രമിക്കുന്നതും പെട്ടെന്ന് അയാൾ ഒരു തോക്ക് പുറത്തെടുത്ത് അവർക്ക് നേരെ ചൂണ്ടി ഭീഷണിപ്പെടുത്തുന്നതും വീഡിയോയിൽ ദൃശ്യമാണ്. തുടർന്ന് ഭയന്നുപോയ അമ്മയും മകനും സ്തബ്ധരായി നിൽക്കുന്നതും നമുക്ക് കാണാനാകും. ഇതിനുശേഷം,അക്രമികള്‍ ശാന്തരായി നടന്നു പോകുന്നതാണ് കാണുന്നത്.

  നിഷ്ഠൂരമായ ഈ കവർച്ചയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറി. ഈ കവർച്ചയെക്കാള്‍ സമൂഹത്തിൻറെ നിഷ്ക്രിയത്വമാണ്‌ ആളുകൾ കൂടുതലായി ചൂണ്ടിക്കാണിച്ചത്. എതിർവശത്തുനിന്ന് വന്ന ഒരു പാൽ വാനും ഇതുകണ്ട് നിർത്തുന്നുണ്ട്. എന്നാൽ ആരും ഇതില്‍ ഇടപെടുന്നില്ല.  “അക്രമത്തിനിരയായ സ്ത്രീ തന്റെ മകനെ ട്യൂഷന്‌ കൊണ്ടു പോവുകയായിരുന്നു, അജ്ഞാതരായ രണ്ട് പേർ അവരുടെ മാല തട്ടിയെടുത്തു. ഞങ്ങൾക്ക് സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്, മോഷ്ടാക്കളെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന്."ഗ്വാളിയോറിലെ പടവ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വിവേക് അസ്താന പറഞ്ഞു.

  ഈയിടെ നടന്ന സമാനമായ മറ്റൊരു സംഭവത്തിന് കൂടുതൽ രസകരമായ അന്ത്യമാണുണ്ടായത്. പോലീസിന്റെ പിടിയില്‍ നിന്നും രക്ഷപ്പെടാൻ സ്വർണ്ണ മാല വിഴുങ്ങിയ ഒരു കള്ളന്‌ ബെംഗളൂരുവിലെ ഒരു ഡോക്ടർ വയറിളകാനുള്ള മരുന്നും വാഴപ്പഴവും നൽകുകയുണ്ടായി. മലവിസര്‍ജ്ജനത്തിലൂടെ സ്വർണ്ണ മാല പുറത്തെടുക്കാനായിരുന്നു ഇത്. ശനിയാഴ്ച രാത്രി, സെൻട്രൽ ബെംഗളൂരുവിലെ എംടി സ്ട്രീറ്റിൽ വച്ച് ഹേമ എന്ന സ്ത്രീയുടെ സ്വര്‍ണ്ണമാല കള്ളൻ പൊട്ടിച്ചെടുക്കുകയായിരുന്നു. ഇയാൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചു. അവിടെ നടത്തിയ എക്സ്-റേ പരിശോധനയിൽ അയാളുടെ വയറ്റിൽ സ്വർണ്ണമാല ഉണ്ടെന്ന് കണ്ടെത്തുകയുണ്ടായി.  ബൈക്കില്‍ കറങ്ങി നടന്ന് സ്ത്രീകളുടെ മാല മോഷ്ടിക്കുന്ന രണ്ടു യുവാക്കളെ ഈ മാസം ആദ്യം ഹൈദരാബാദിൽ നിന്ന് പൊലീസ് പിടികൂടിയിരുന്നു. വാറങ്കല്‍ ജില്ലയില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് എംബിഎ ബിരുദധാരികളായ രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തത്. ഇതില്‍ ഒരാള്‍ മെഡിക്കല്‍ റെപ്രസെന്റേറ്റീവും രണ്ടാമത്തെയാള്‍ പാന്‍ ഷോപ്പ് നടത്തുന്നയാളുമാണ്.
  Published by:Jayesh Krishnan
  First published: