നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • സാംസ്കാരിക പരിപാടിയുടെ ടിക്കറ്റ് വിറ്റത് നഗ്ന നൃത്തമെന്ന പേരിൽ; സ്ത്രീകളുടെ വസ്ത്രം ബലപ്രയോഗത്തിലൂടെ അഴിക്കാൻ ശ്രമിച്ച് ജനക്കൂട്ടം

  സാംസ്കാരിക പരിപാടിയുടെ ടിക്കറ്റ് വിറ്റത് നഗ്ന നൃത്തമെന്ന പേരിൽ; സ്ത്രീകളുടെ വസ്ത്രം ബലപ്രയോഗത്തിലൂടെ അഴിക്കാൻ ശ്രമിച്ച് ജനക്കൂട്ടം

  പശ്ചിമബംഗാളിലെ കൂച്ച്ബെഹറിൽ നിന്ന് പ്രത്യേക നൃത്തസംഘം ഇതിനായെത്തുമെന്ന് അറിയിച്ച് വളരെ ഉയർന്ന നിരക്കിലാണ് ടിക്കറ്റ് വിറ്റത്.

  bar dance (rep)

  bar dance (rep)

  • News18
  • Last Updated :
  • Share this:
   ഗുവാഹത്തി: സാംസ്കാരിക പരിപാടിക്കിടെ വനിതകളായ നർത്തകരുടെ വസ്ത്രങ്ങൾ ബലപ്രയോഗത്തിലൂടെ അഴിക്കാൻ ശ്രമിച്ച് ജനക്കൂട്ടം. അസമിലെ കംറുപ് ജില്ലയിലാണ് സംഭവം. ഇവിടെ നടന്ന ഒരു സാംസ്കാരിക ചടങ്ങിൽ പങ്കെടുക്കാൻ നൂറു കണക്കിന് ആളുകളാണെത്തിയത്. ഇവരാണ് ചടങ്ങിൽ നൃത്തപരിപാടികൾ അവതരിപ്പിക്കാനെത്തിയ സ്ത്രീകളോട് വസ്ത്രം അഴിക്കാൻ ആവശ്യപ്പെട്ടത്. ആൾക്കൂട്ടത്തിനിടയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച് ഡാൻസ് സംഘത്തിന്റെ വാഹനത്തിന് നേരെ കല്ലേറുമുണ്ടായി.

   Also Read-PUBG കളിച്ചതിന് അമ്മ വഴക്കു പറഞ്ഞു: പത്താംക്ലാസുകാരൻ ആത്മഹത്യ ചെയ്തു

   നഗ്നനൃത്തം എന്ന പേരിൽ സംഘാടകർ ടിക്കറ്റ് വിറ്റതാണ് പ്രശ്നങ്ങൾക്കിടയാക്കിയതെന്നാണ് ആരോപണം. പശ്ചിമബംഗാളിലെ കൂച്ച്ബെഹറിൽ നിന്ന് പ്രത്യേക നൃത്തസംഘം ഇതിനായെത്തുമെന്ന് അറിയിച്ച് വളരെ ഉയർന്ന നിരക്കിലാണ് ഇവർ ടിക്കറ്റ് വിറ്റതെന്നാണ് സൂചന. ഇത്തരത്തിൽ ടിക്കറ്റ് വാങ്ങിയെത്തിയവരാണ് സ്ത്രീകളോട് മോശമായി പെരുമാറിയത്. സ്ത്രീകളെ വളഞ്ഞ ഇവർ വസ്ത്രം അഴിച്ച് നൃത്തം ചെയ്യാൻ ആവശ്യപ്പെടുകയായിരുന്നു.

   Also Read-എഴുപതുകാരിയായ ഇളയമ്മയെ ബലാത്സംഗം ചെയ്തു; 55 കാരൻ പിടിയിൽ

   സംഭവവുമായി ബന്ധപ്പെട്ട് പരിപാടിയുടെ സംഘാടകരായ ഷാരൂഖ് ഖാൻ, സുബ്ഹൻ ഖാൻ എന്നീ യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നൃത്തസംഘത്തിന്റെ പരാതിയിലാണ് അറസ്റ്റ്. അന്വേഷണം പുരോഗമിക്കുകയാണെന്നും ഇതിൽ ഉൾപ്പെട്ടെ ബാക്കിയുള്ളവർ കൂടി വൈകാതെ അറസ്റ്റിലാകുമെന്നുമാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.

   First published:
   )}