HOME /NEWS /Crime / കൊല്ലത്ത് വയോധികയോട് മരുമകളുടെ ക്രൂരത; പട്ടിണിക്കിട്ട് ക്രൂരമായി മർദിച്ചു, കാഴ്ച നഷ്ടമായി

കൊല്ലത്ത് വയോധികയോട് മരുമകളുടെ ക്രൂരത; പട്ടിണിക്കിട്ട് ക്രൂരമായി മർദിച്ചു, കാഴ്ച നഷ്ടമായി

മർദനത്തിൽ നളിനിയുടെ രണ്ട് കണ്ണുകളുടെയും കാഴ്ച നഷ്ടപ്പെട്ടു. ഒരു കണ്ണിന്‍റെ കൃഷ്ണമണി തകർന്ന നിലയിലാണ്

മർദനത്തിൽ നളിനിയുടെ രണ്ട് കണ്ണുകളുടെയും കാഴ്ച നഷ്ടപ്പെട്ടു. ഒരു കണ്ണിന്‍റെ കൃഷ്ണമണി തകർന്ന നിലയിലാണ്

മർദനത്തിൽ നളിനിയുടെ രണ്ട് കണ്ണുകളുടെയും കാഴ്ച നഷ്ടപ്പെട്ടു. ഒരു കണ്ണിന്‍റെ കൃഷ്ണമണി തകർന്ന നിലയിലാണ്

  • Share this:

    കൊല്ലം: കൊട്ടിയത്ത് വയോധികയോട് മരുമകളുടെ ക്രൂരത. തൃശൂ‍ർ പട്ടിക്കാട് സ്വദേശി നളിനിയെ മരുമകള്‍ പട്ടിണിക്കിട്ട് ക്രൂരമായി മർദിച്ചു. മർദനത്തിൽ നളിനിയുടെ രണ്ട് കണ്ണുകളുടെയും കാഴ്ച നഷ്ടപ്പെട്ടു. ഒരു കണ്ണിന്‍റെ കൃഷ്ണമണി തകർന്ന നിലയിലാണ്. സംഭവത്തില്‍ സഹോദരന്റെ പരാതിയിൽ നളിനിയുടെ മകനും മരുമകൾക്കും എതിരെ പൊലീസ് കേസെടുത്തു. നളിനിയുടെ ദേഹമാസകലം മർദനമേറ്റ പാടുകളുണ്ട്. കാലിലെ മുറിവ് വൃണമായി മാറിയിട്ടുണ്ട്. ഭക്ഷണം കൊടുക്കാതെ മരുമകള്‍ നളിനിയെ മൃതപ്രായയാക്കി. നളിനിയെ ബന്ധുക്കൾ എറണാകുളത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

    തൃശൂരിൽ ഭിന്നശേഷിക്കാരനായ മകനെ അച്ഛൻ തീകൊളുത്തി കൊന്നു

    കേച്ചേരി പട്ടിക്കരയില്‍ ഭിന്നശേഷിക്കാരനായ മകനെ പിതാവ് തീ കൊളുത്തി കൊലപ്പെടുത്തി. പട്ടിക്കര രായ്മരക്കാര്‍ വീട്ടില്‍ സുലൈമാന്‍റെ മകന്‍ സഹദ് (28) ആണ് വെന്തു മരിച്ചത്. സംഭവത്തെ തുടർന്ന് സുലൈമാനെ മണലിയിൽ നിന്ന് പൊലിസ് കസ്റ്റഡിയിലെടുത്തു.

    രാവിലെ 10.30 തോടെ വീടിന് പുറകുവശത്തെ വരാന്തയിൽ വെച്ചായിരുന്നു സംഭവം. മകനെ കൊണ്ടുവന്ന് കിടത്തിയ ശേഷം ദേഹത്ത് തുണികളും ചവിട്ടിയും എല്ലാം ഇട്ടശേഷം ഡീസൽ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.

    കത്തി തീർന്ന ശേഷം തീയണച്ച് പ്രതി ഓടി രക്ഷപെടുകയായിരുന്നു. സംഭവം സമയം സുലൈമാന്‍റെ ഭാര്യ സെറീന സമീപത്തെ വീട്ടിൽ പോയതായിരുന്നു. ശബ്ദംകേട്ട് നാട്ടുകാർ ഓടി കൂടുമ്പോഴേക്കും പ്രതി രക്ഷപ്പെട്ടു. ഉടൻതന്നെ നാട്ടുകാർ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും സഹദ് മരിച്ചു.

    First published:

    Tags: Kollam, Kottiyam