പിടികൂടാനെത്തിയ പോലീസിനു നേരെ പ്രതിയുടെ ആക്രമണം; എഎസ്ഐയ്ക്ക് പരിക്ക്

അതിക്രമത്തിന് ശേഷം കെഐപി കനാലിന്റെ ഭാഗമായുള്ള വെളിച്ചവും വായുസഞ്ചാരവുമില്ലാത്ത ടണലിൽ കയറിയ പ്രതിയെ പിടിച്ച് ഫയർഫോഴ്സ്.

News18 Malayalam | news18
Updated: February 14, 2020, 5:18 PM IST
പിടികൂടാനെത്തിയ പോലീസിനു നേരെ പ്രതിയുടെ ആക്രമണം; എഎസ്ഐയ്ക്ക് പരിക്ക്
News18
  • News18
  • Last Updated: February 14, 2020, 5:18 PM IST
  • Share this:
കൊല്ലം: ഉമയനല്ലൂരിൽ പൊലീസുകാർക്കു നേരെ അടിപിടി കേസിലെ പ്രതിയുടെ ആക്രമണം. പിടികൂടാനെത്തിയ പൊലീസുകാരെ വയൽ സ്വദേശി റഫീഖ് തടിക്കഷ്ണം കൊണ്ട് എറിഞ്ഞു. അതിക്രമത്തിന് ശേഷം വായുവും വെളിച്ചവും  കുറഞ്ഞ ടണലിൽ ഒളിച്ച പ്രതിയെ ഫയർഫോഴ്‌സ് എത്തി പിടികൂടി.

രാവിലെ 8.30 ഓടെയാണ് സംഭവം. വീടുകയറി ആക്രമിച്ച കേസിൽ റഫീഖ് ഉൾപ്പെടെയുള്ള പ്രതികളെ പിടികൂടാനാണ് പോലീസ് എത്തിയത്. മറ്റുരണ്ടുപ്രതികളെ പോലീസ് ഓടിച്ചിട്ട് പിടികൂടി.

എന്നാൽ പിടികൂടാനെത്തിയ പൊലീസിന് നേരെ ആദ്യം റഫീഖ് വടിവാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. പിന്നാലെയായിരുന്നു  തടിക്കഷ്ണം കൊണ്ടുള്ള ഏറ്. ഏറിൽ കൊട്ടിയം സ്റ്റേഷനിലെ എഎസ്ഐ ബിജുവിന് പരിക്കേറ്റു. അതിക്രമത്തിന് ശേഷം കെഐപി കനാലിന്റെ ഭാഗമായുള്ള വെളിച്ചവും വായുസഞ്ചാരവുമില്ലാത്ത ടണലിൽ കയറി റഫീഖ് ഒളിച്ചു.

ALSO READ : വെട്ടിച്ചു കടന്നുകളഞ്ഞ ലോറി പിന്തുടർന്ന് പിടികൂടി എക്സൈസ്; പിടിച്ചെടുത്തത് 60 കിലോ കഞ്ചാവ്

കനാലിൽ പ്രവേശിക്കാൻ പോലീസിന് പ്രയാസമായതിനാൽ ഫയർഫോഴ്സിനെ വിളിച്ചു വരുത്തി. ഹൈവേ റോഡിനടിയിൽ കുറുകേയുള്ള ഏകദേശം 250 മി. നീളമുള്ള പ്രകാശവും വായുസഞ്ചാരവുമില്ലാത്ത കനാൽ ടണലിൽ ഇരുവശങ്ങളിൽ നിന്നും ഫയർഫോഴ്സ് സംഘം പ്രവേശിച്ചു. അര മണിക്കൂറോളം തെരച്ചിൽ നടത്തി. ടണലിന്റെ മധ്യഭാഗത്ത് വടിവാളുമായി നിന്ന അക്രമിയെ മൽപ്പിടുത്തത്തിലൂടെ ഫയർഫോഴ്സ് കമാൻഡോ ഓഫീസർ ബൈജു സാഹസികമായി കീഴ്പ്പെടുത്തി. റഫീഖിനെ പുറത്ത് കൊണ്ട് വന്ന് പോലീസിന് കൈമാറുകയായിരുന്നു.

ഏറിൽ പരിക്കേറ്റ എഎസ്ഐ ബിജുവിനെ  ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിരവധി കഞ്ചാവ് കേസുകളിൽ ഉൾപ്പെടെ പ്രതിയാണ് റഫീഖ്.
First published: February 14, 2020, 5:10 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading