നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • പാലക്കാട് വടക്കഞ്ചേരിയിൽ CPM പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്ക് ജീവപര്യന്തം തടവും പിഴയും

  പാലക്കാട് വടക്കഞ്ചേരിയിൽ CPM പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്ക് ജീവപര്യന്തം തടവും പിഴയും

  ആർഎസ്എസ് - ബി ജെപി പ്രവർത്തകരായ നാലു പേർക്കാണ് ജീവപര്യന്തം തടവും പിഴയും ശിക്ഷ ലഭിച്ചത്

  പാലക്കാട് വടക്കഞ്ചേരിയിൽ CPM പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്ക് ജീവപര്യന്തം തടവും പിഴയും

  പാലക്കാട് വടക്കഞ്ചേരിയിൽ CPM പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്ക് ജീവപര്യന്തം തടവും പിഴയും

  • Share this:
  പാലക്കാട്: വടക്കഞ്ചേരി (Vadakkencherry)  കണ്ണമ്പ്രയിൽ (Kannambra) സിപിഎം (CPM) പ്രവർത്തകൻ കെ ആർ വിജയനെ (KR Vijayan) വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക്  ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ചു. പ്രതികളായ നാല്‌ ആർഎസ്‌എസ്‌ (RSS) പ്രവർത്തകർക്കാണ് പാലക്കാട് മൂന്നാം അഡീഷണൽ സെഷൻസ് കോടതി ശിക്ഷ വിധിച്ചത്. പടിഞ്ഞാമുറി സ്വദേശികളായ പവൻ എന്ന സുജീഷ്‌, മിഥുൻ, കാരപ്പൊറ്റ സ്വദേശികളായ  ജനീഷ്‌, സുമേഷ്‌ എന്നിവർക്കാണ് ജീവപര്യന്തം തടവും അൻപതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചത്.

  2015 മെയ്‌ മൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. വിജയനെ വീടിന് സമീപം വെട്ടി കൊലപ്പെടുത്തുകയായിരുന്നു. ഈ മേഖലയിൽ നിലനിന്ന സിപിഎം- ബിജെപി സംഘർഷത്തെ തുടർന്നായിരുന്നു കൊലപാതകം. സിപിഎം കാരപ്പൊറ്റ ബ്രാഞ്ചംഗവും ഓട്ടോ ടാക്‌സി ഡ്രൈവേഴ്‌സ്‌ യൂണിയൻ (സിഐടിയു) യൂണിറ്റ്‌ സെക്രട്ടറിയുമായിരുന്ന വിജയൻ.  വടക്കഞ്ചേരി സിഐ ആയിരുന്ന എസ്‌ പി സുധീരനാണ്‌ കേസ്‌ അന്വേഷിച്ചത്‌. പ്രോസിക്യൂഷനുവേണ്ടി സ്‌പഷ്യെൽ പ്രോസിക്യൂട്ടർ എം രാജേഷ്‌, ഷിജു കുര്യാക്കോസ്‌, എൻ ഡി രജീഷ്‌ എന്നിവർ കോടതിയിൽ  ഹാജരായി.

  കേസിലെ പ്രതികൾക്ക് ശിക്ഷ ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് കൊല്ലപ്പെട്ട വിജയൻ്റെ സഹോദരൻ മോഹനൻ പറഞ്ഞു.

  വാടകക്കുടിശ്ശിക ചോദിച്ചതിന് വ്യാജപീഡന പരാതി; വനിതാ എസ്ഐക്ക് സസ്‌പെന്‍ഷന്‍

  വീടിന്റെ വാടകക്കുടുശിക ചോദിച്ചതിന്റെ പേരില്‍ വീട്ട് ഉടമയ്‌ക്കെതിരെ വ്യാജ പീഡന പരാതി നല്‍കിയ വനിതാ എസ്‌ഐക്ക്‌(si) സസ്‌പെന്‍ഷന്‍. കോഴിക്കോട്(Kozhikode) മെഡിക്കല്‍ കോളേജ് അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫീസിലെ എസ്‌ഐ കെ.സുഗുണവല്ലിയെ ആണ് സസ്‌പെന്‍ഡ് ചെയ്തത്.

  എസ്‌ഐ കെ.സുഗുണവല്ലി കഴിഞ്ഞ നാലുമാസത്തോളമായി വാടക നല്‍കുന്നില്ലെന്ന് കാണിച്ച് പന്നിയങ്കര സ്വദേശിയാണ് പരാതി നല്‍കിയത്. തുടര്‍ന്ന് പരാതിയില്‍ അന്വേഷണത്തിനായി ഇവരെ നിരവധി തവണ സ്റ്റേഷനിലേക്ക് വിളിപ്പിച്ചു എങ്കിലും ഇവര്‍ ഹാജറായിരുന്നില്ല.

  തുടര്‍ന്ന് 4 ദിവസത്തിന് ശേഷം ഇവര്‍ പന്നിയങ്കര പോലീസ് സ്റ്റേഷനില്‍ എത്തുകയും വീട്ട് ഉടമയുടെ മകളുടെ ഭര്‍ത്താവ് കൈയില്‍ കയറിപിടിക്കുകയും മോതിരം ഊരി എടുത്തതായും പരാതി നല്‍കി. തനിക്ക് അഡ്വസ് നല്‍കിയ 70000 രൂപ ഉള്‍പ്പെടെ ഒരു ലക്ഷം രൂപ വീട്ട് ഉടമ നല്‍കാനുണ്ടെന്നും പരാതിയില്‍ പറഞ്ഞിരുന്നു.

  ഇവരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് വീട്ടുടമയുടെ മകളുടെ ഭര്‍ത്താവിന് എതിരെ പീഡനം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്ത് കേസെടുത്തിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് എസ്‌ഐ കെ. സുഗുണവല്ലി നല്‍കിയത് വ്യാജപരാതിയാണെന്ന് കണ്ടെത്തിയത്.

  വാടക കുടിശിക ചോദിച്ചതിണ് ഇവര്‍ ഇത്തരത്തില്‍ പരാതി നല്‍കിയതെന്ന് മനസ്സിലാക്കിയത്. തുടര്‍ന്ന് ഇവര്‍ക്കെതിരെ
  അന്വേഷണത്തിന് സിറ്റി പൊലീസ് കമ്മീഷണര്‍ നിര്‍ദ്ദേശം നല്‍കി. ഫറോക്ക് അസിസ്റ്റന്‍ഡ് കമ്മീഷണര്‍ എംഎം സിദ്ദിഖ് ആണ് കേസ് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ച്ത്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇവര്‍ക്കെതിരെ വകുപ്പ് തലത്തില്‍ നടപടി എടുത്തിരിക്കുന്നത്.
  Published by:Rajesh V
  First published:
  )}