• HOME
  • »
  • NEWS
  • »
  • crime
  • »
  • കോഴിക്കെന്താ കോടതിയിൽ കാര്യം? കോഴികളെന്തിന് പൊലീസ് ജീപ്പില്‍ വന്നിറങ്ങി?

കോഴിക്കെന്താ കോടതിയിൽ കാര്യം? കോഴികളെന്തിന് പൊലീസ് ജീപ്പില്‍ വന്നിറങ്ങി?

ആറു കോഴികളെയും 12 പേരെയും വെള്ളിയാഴ്ച ബദിയടുക്ക എസ് ഐ കെ പി വിനോദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്

Chicken

Chicken

  • Share this:
    കാസര്‍കോട്: കോടതിയില്‍ ഹാജരാക്കാന്‍ പ്രതികളെയും കൊണ്ട് പൊലീസ് ജീപ്പ് എത്തുന്നത് സ്ഥിരം കാഴ്ചയാണെങ്കിലും തിങ്കളാഴ്ച പൊലീസ് ജീപ്പില്‍ വന്നിറങ്ങിയത് ആറ് പന്തയകോഴികളാണ്. ബദിയടുക്ക പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ വിദ്യാഗിരി കടാര്‍, പീലിത്തടുക്ക എന്നിവിടങ്ങളില്‍ നിന്ന് കോഴിയങ്കം നടത്തുന്നതിനിടെയാണ് ആറു കോഴികളെയും 12 പേരെയും വെള്ളിയാഴ്ച പൊലീസ് പിടികൂടിയത്.

    കോടതികള്‍ നടപടികള്‍ പൂര്‍ത്തിയായ ശേഷം ലേലത്തില്‍ കോഴികള്‍ പലരുടെയും കൈകളിലേക്ക്. 600 രൂപ മുതല്‍ 2000 രൂപ വരെ വിലയിട്ടാണ് കോഴികളെ വിറ്റത്.

    കൂടത്തായി മോഡൽ പാലക്കാടും; യുവതി ഭര്‍തൃപിതാവിന് ഭക്ഷണത്തിൽ വിഷം നൽകിയത് രണ്ട് വർഷം

    പോര്‍ക്കളത്തില്‍ ശൗര്യത്തോടെ പോരാടുന്ന കോഴികളെ സ്വന്തമാക്കാന്‍ മത്സരിച്ചുള്ള ലേലം വിളിയാണ് നടന്നത്. അരമണിക്കൂറിനുള്ളില്‍ 8050 രൂപയാണ് ഖജനാവില്‍ എത്തിയത്.

    Also Read-കൂടുതൽ ഇളവുകളുണ്ടാകുമോ? മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലുള്ള അവലോകന യോഗം ഇന്ന്

    ചാക്കുകളിലാക്കി കോടതി പരിസരത്തേക്ക് എത്തിച്ച കോഴികളെ പരസ്യലേലത്തിലൂടെയാണ് വിറ്റത്. പോര്‍ക്കളത്തില്‍ ശൗര്യത്തോടെ നില്‍ക്കുന്ന കോഴികള്‍ കോടതി പരസരത്ത് വളരെ അച്ചടക്കത്തോടെ നിന്നു.

    Also Read-നിയന്ത്രണം വിട്ട കാർ ഇടിച്ച് കിണർ തകർന്നു; കിണറ്റിലേക്ക് വീണ രണ്ടു കുട്ടികൾക്ക് അത്ഭുതകരമായ രക്ഷപ്പെടൽ

    ആറു കോഴികളെയും 12 പേരെയും വെള്ളിയാഴ്ച ബദിയടുക്ക എസ് ഐ കെ പി വിനോദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. കോഴികള്‍ക്ക് പുറമേ ആയുധങ്ങളും ഇവരുടെ പക്കല്‍ നിന്ന് പൊലീസ് കണ്ടെത്തി.
    Published by:Jayesh Krishnan
    First published: