• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

കസ്റ്റഡിമരണത്തില്‍ സി.ബി.ഐ അന്വേഷണം വേണ്ടെന്നു സര്‍ക്കാര്‍


Updated: May 11, 2018, 7:21 PM IST
കസ്റ്റഡിമരണത്തില്‍ സി.ബി.ഐ അന്വേഷണം വേണ്ടെന്നു സര്‍ക്കാര്‍

Updated: May 11, 2018, 7:21 PM IST
കൊച്ചി: വരാപ്പുഴയില്‍ ശ്രീജിത്തിന്റെ കസ്റ്റഡി മരണക്കേസില്‍ സി.ബി.ഐ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍.

ക്രൈംബ്രാഞ്ച് അന്വേഷണം ശരിയായ ദിശയിലാണ് നടക്കുന്നത്. എസ്.ഐ ഉള്‍പ്പെടെയുള്ള പ്രധാന പ്രതികളെല്ലാം അറസ്റ്റിലാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കേസ് 22ന് വീണ്ടും പരിഗണിക്കും.

കേസ് വേഗത്തില്‍ തീര്‍പ്പാക്കണമെന്ന് ശ്രീജിത്തിന്റെ ഭാര്യ അഖില ആവശ്യപ്പെട്ടു.

വരാപ്പുഴ സ്റ്റേഷനിലെ എസ്‌ഐ ജി.എസ്. ദീപക്, അന്വേഷണച്ചുമതല വഹിച്ചിരുന്ന പറവൂര്‍ ഇന്‍സ്‌പെക്ടര്‍ ക്രിസ്പിന്‍ സാം, റൂറല്‍ ടൈഗര്‍ ഫോഴ്‌സ് (ആര്‍ടിഎഫ്) അംഗങ്ങളായ പി.പി. സന്തോഷ്‌കുമാര്‍, ജിതിന്‍രാജ്, എം.എസ്. സുമേഷ് എന്നിവരെ കേസില്‍ പ്രതി ചേര്‍ത്തിരുന്നു.

ക്രിസ്പിന്‍ സാം ഒഴികെയുള്ളവര്‍ക്കെതിരെ കൊലക്കുറ്റവും ചുമത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ആലുവ മുന്‍ റൂറല്‍ എസ്പി എ.വി. ജോര്‍ജിനെയും ചോദ്യം ചെയ്തിരുന്നു.
First published: May 11, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍