സ്വർണക്കടത്ത്: കസ്റ്റംസ് അന്വേഷണ സംഘത്തിൻ്റെ തലപ്പത്ത് വീണ്ടും മാറ്റം; നടപടി സ്വപ്നയുടെ മൊഴി ചോർന്നതിന് പിന്നാലെ
സ്വർണക്കടത്ത്: കസ്റ്റംസ് അന്വേഷണ സംഘത്തിൻ്റെ തലപ്പത്ത് വീണ്ടും മാറ്റം; നടപടി സ്വപ്നയുടെ മൊഴി ചോർന്നതിന് പിന്നാലെ
സ്വപ്ന സ്വന്തം കൈയ്യക്ഷരത്തിൽ എഴുതിയ മൊഴിയുടെ പകർപ്പ് ന്യൂസ് 18 പുറത്തുവിട്ടിരുന്നു. കോടതിയിൽ സീൽഡ് കവറിൽ സമർപ്പിച്ച രേഖയുടെ പകർപ്പ് പുറത്തുവന്നത് കസ്റ്റംസിലെ ഉന്നത ഉദ്യോസ്ഥർ അതീവ ഗൗരവത്തോടെയാണ് കാണുന്നത്.
കൊച്ചി: സ്വർണ്ണക്കടത്ത് കേസ് അന്വേഷിക്കുന്ന സംഘത്തിൻ്റെ തലപ്പത്ത് വീണ്ടും മാറ്റം. ഇത്തവണ അസിസ്റ്റൻ്റ് കമ്മീഷണർ എൻ.എസ്.ദേവിനെയാണ് മാറ്റിയത്. അന്വേഷണത്തിൻ്റെ മേൽനോട്ടച്ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥനാണ് എൻ.എസ്.ദേവ്. മാധ്യമ പ്രവർത്തകൻ അനിൽ നമ്പ്യാർക്ക് എതിരെ സ്വപ്ന നൽകിയ മൊഴി മാധ്യമങ്ങളിൽ വന്നതാണ് ദേവിന് വിനയായത്.
സ്വപ്ന സ്വന്തം കൈയ്യക്ഷരത്തിൽ എഴുതിയ മൊഴിയുടെ പകർപ്പ് ന്യൂസ് 18 പുറത്തുവിട്ടിരുന്നു. കോടതിയിൽ സീൽഡ് കവറിൽ സമർപ്പിച്ച രേഖയുടെ പകർപ്പ് പുറത്തുവന്നത് കസ്റ്റംസിലെ ഉന്നത ഉദ്യോസ്ഥർ അതീവ ഗൗരവത്തോടെയാണ് കാണുന്നത്. ഇതിനെത്തുടർന്ന് കസ്റ്റംസ് വിജിലൻസ് വിഭാഗവും അന്വേഷണം ആരംഭിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.