കൊച്ചി: കേസെടുത്ത് ഒരാഴ്ചയാകുമ്പോഴും സ്വപ്ന സുരേഷ് അടക്കമുള്ള പ്രതികളെ പിടികൂടാൻ കസ്റ്റംസ് പോലീസിൻ്റെ സഹായം തേടുന്നില്ല. കസ്റ്റംസ് രേഖാമൂലം ആവശ്യപ്പെടാതെ ഇക്കാര്യത്തിൽ ഇടപെടാനാവില്ലെന്നാണ് കേരള പോലീസിൻ്റെ നിലപാട്. സി സി ടി വി ദൃശ്യങ്ങൾ കണ്ടെടുത്തു നൽകണം എന്ന് മാത്രമാണ് പോലീസിനോട് കസ്റ്റംസ് ആവശ്യപ്പെട്ടത്. അത് കസ്റ്റംസിന് കൈമാറിയതായി ഡി.ജി.പി ലോക് നാഥ് ബഹ്റ ന്യൂസ് 18 നോട് വ്യക്തമാക്കി.
കസ്റ്റംസ് ആക്ട് അനുസരിച്ച് നടക്കുന്ന അന്വേഷണങ്ങളിൽ അവർ ആവശ്യപ്പെടാതെ ഇടപെടാനാകില്ലെന്നും ഡിജിപി പറഞ്ഞു.
സ്വപ്നയും സന്ദീപും ഒളിവിൽ പോയി ഒരാഴ്ച പിന്നിട്ടിട്ടും കസ്റ്റംസ് എന്തുകൊണ്ടാണ് പോലീസിൻ്റെ സഹായം തേടാത്തത് എന്ന ചോദ്യം ഉയരുന്നു. ഒളിവിൽ ഇരുന്നു കൊണ്ടു തന്നെ സ്വപ്ന കൊച്ചിയിലെ അഭിഭാഷകനെ സന്ദർശിക്കുകയും മാധ്യമങ്ങൾക്ക് ശബ്ദ സന്ദേശം അയച്ചുകൊടുക്കുകയും ചെയ്തു. പ്രതിയെ പിടികൂടാൻ പോലീസിന് എളുപ്പത്തിൽ കഴിയുമെന്ന് അറിയാമെങ്കിലും ആ വഴി തേടേണ്ടതില്ലെന്നാണ് കസ്റ്റംസിൻ്റെയും മറ്റ് അന്വേഷണ ഏജൻസികളുടെയും തീരുമാനം.
സിസിടിവി ദൃശ്യങ്ങൾ കണ്ടെടുക്കുന്നതിൽ മാത്രമാണ് കസ്റ്റംസ് പോലീസിൻ്റെ സഹായം തേടിയത്. എയർപോർട്ട്, പ്രതികൾ സഞ്ചരിക്കാൻ സാധ്യതയുള്ള വഴികൾ തുടങ്ങിയവയുടെ സിസിടിവി ദൃശ്യങ്ങൾ പോലീസ് കസ്റ്റംസിന് കൈമാറി.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.