• HOME
  • »
  • NEWS
  • »
  • crime
  • »
  • ഡല്‍ഹി എയര്‍പോര്‍ട്ടിലെത്തിയ വിമാനത്തിൻ്റേ ടോയ്‌ലറ്റിൽനിന്ന് കണ്ടെടുത്തത് രണ്ടുകോടിയുടെ സ്വര്‍ണം

ഡല്‍ഹി എയര്‍പോര്‍ട്ടിലെത്തിയ വിമാനത്തിൻ്റേ ടോയ്‌ലറ്റിൽനിന്ന് കണ്ടെടുത്തത് രണ്ടുകോടിയുടെ സ്വര്‍ണം

വിമാനത്തിലെ ടോയ്‌ലറ്റിൽ കവറില്‍ പൊതിഞ്ഞനിലയിലായിരുന്നു സ്വര്‍ണം ഒളിപ്പിച്ചിരുന്നത്.

  • Share this:

    ന്യൂഡല്‍ഹി: ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. ടെര്‍മിനല്‍ 2-ല്‍ എത്തിയ വിമാനത്തില്‍നിന്നാണ് രണ്ടുകോടിയോളം രൂപ വിലവരുന്ന സ്വര്‍ണമാണ് കസ്റ്റംസ് പിടിച്ചെടുത്തത്. വിമാനത്തിലെ ടോയ്‌ലറ്റിൽ കവറില്‍ പൊതിഞ്ഞനിലയിലായിരുന്നു സ്വര്‍ണം ഒളിപ്പിച്ചിരുന്നത്.

    Also Read- ലാപ്ടോപ്പിലും എയർപോഡിലും മറ്റുമായി സ്വർണം കടത്തിയ കാസർഗോഡ്, മലപ്പുറം സ്വദേശികളായ മൂന്നു പേർ പിടിയിൽ

    നേരത്തെ ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് സംഘം വിമാനത്തിനുള്ളില്‍ കയറി പരിശോധന നടത്തിയത്. തുടര്‍ന്ന് ടോയ്‌ലറ്റിൽ നിന്ന് നാല് സ്വര്‍ണക്കട്ടികള്‍ കണ്ടെടുക്കുകയായിരുന്നു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി കസ്റ്റംസ് അറിയിച്ചു.

    Summery : Customs officials recovered four gold bars worth Rs 2 crores at Delhi airport on Sunday from the toilet of a plane that was flying on international routes. Officials acting on prior information rummaged the aircraft and recovered the gold in a pouch found affixed with adhesive tape below the sink in the toilet

    Published by:Arun krishna
    First published: