സ്വര്‍ണ്ണക്കടത്ത് കേസിലെ മയക്ക് മരുന്ന് ബന്ധം തേടി കസ്റ്റംസ്; ജയിലിലുള്ള 6 പ്രതികളെ ചോദ്യം ചെയ്യാന്‍ അനുമതി
സ്വര്‍ണ്ണക്കടത്ത് കേസിലെ മയക്ക് മരുന്ന് ബന്ധം തേടി കസ്റ്റംസ്; ജയിലിലുള്ള 6 പ്രതികളെ ചോദ്യം ചെയ്യാന്‍ അനുമതി
സ്വര്‍ണ്ണക്കള്ളകടത്ത് കേസിലെ മുഖ്യസൂത്രധാരന്‍ കെ.ടി റമീസ് മലപ്പുറം സ്വദേശികളായ മുഹമ്മദ് ഷാഫി, ഹംജദ് അലി, സെയ്ത് അലവി, അബ്ദു പി ടി, ഹംസത്ത് അബ്ദുസലാം എന്നിവരെയാണ് ചോദ്യം ചെയ്യുന്നത് .
കൊച്ചി: ബംഗളൂരു മയക്കുമരുന്ന് കേസുമായി ബദ്ധപ്പെട്ട് സ്വർണക്കടത്ത് കേസിലെ പ്രതികള്‍ക്കുള്ള ബന്ധം അന്വേഷിച്ച് കസ്റ്റംസ്. ഇതിന്റെ ഭാഗമായി സ്വര്‍ണ്ണക്കടത്ത് കേസില്‍ വീയൂര്‍ ജയിലിലുള്ള ആറ് പ്രതികളെ ചോദ്യം ചെയ്യാന്‍ കസ്റ്റംസിന് കോടതി അനുമതി നല്കി. എറണാകുളത്തെ സാമ്പത്തിക കുറ്റാന്വേഷണ കോടതിയാണ് അനുമതി നല്‍കിയത്.
സ്വര്‍ണ്ണക്കള്ളകടത്ത് കേസിലെ മുഖ്യസൂത്രധാരന്‍ കെ.ടി റമീസ് മലപ്പുറം സ്വദേശികളായ മുഹമ്മദ് ഷാഫി, ഹംജദ് അലി, സെയ്ത് അലവി, അബ്ദു പി ടി, ഹംസത്ത് അബ്ദുസലാം എന്നിവരെയാണ് ചോദ്യം ചെയ്യുന്നത് . അടുത്ത ദിവസം തന്നെ ചോദ്യം ചെയ്യാനാണ് കസ്റ്റംസ് നീക്കം.
ബംഗളുരുവിൽ അറസ്റ്റിലായ മയക്കുമരുന്ന് കേസിലെ പ്രതിയും എറണാകുളം സ്വദേശിയുമായ അനൂപ് മുഹമ്മദിന്റെ ഫോണില്‍ സ്വര്‍ണകടത്ത് കേസിലെ പ്രതി റമീസിന്റെ ഫോണ്‍ നമ്പറുണ്ടായിരുന്നതാണ് ബന്ധം സംശയിക്കാന്‍ കാരണം. ഇതു സംബന്ധിച്ച് വ്യക്തത വരുത്താനാണ് കസറ്റംസിന്റെ നീക്കം.
സ്വര്‍ണ ഇടപാടിനു വേണ്ടി മയക്ക് മരുന്ന് മാഫിയയില്‍ ഉള്‍പ്പെട്ടവര്‍ പണം നിക്ഷേപിച്ചിരുന്നതായി കസ്റ്റംസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ്ചോദ്യം ചെയ്യല്‍
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.