കരിപ്പൂരിൽ കസ്റ്റംസിന്റെ സ്വർണവേട്ട തുടരുന്നു. ഡിസംബർ 12 വെള്ളിയാഴ്ച രാവിലെ കരിപ്പൂർ വിമാനത്താവളം വഴി ശരീരത്തിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഏകദേശം ഒരു കോടി രൂപ വില മതിക്കുന്ന 2.1 കിലോഗ്രാം സ്വർണ മിശ്രിതമാണ് കോഴിക്കോട് എയർ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടിയത്. രണ്ടു യാത്രക്കാരിൽ നിന്നുമായിരുന്നു സ്വർണം പിടിച്ചെടുത്തത്.
ഗൾഫ് എയർ വിമാനത്തിൽ ജിദ്ദയിൽ നിന്നും ബഹ്റൈൻ വഴി വന്ന മലപ്പുറം അമരമ്പലം സ്വദേശിയായ പൂച്ചങ്ങര അയൂബിൽ (35) നിന്നും 1072 ഗ്രാം തൂക്കം വരുന്ന മിശ്രിത രൂപത്തിലുള്ള സ്വർണമാണ് പിടിച്ചെടുത്തത്. ഇയാൾ സ്വർണ മിശ്രിതം നാല് ക്യാപ്സ്യൂളുകളുടെ രൂപത്തിൽ മലദ്വാരത്തിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്.
Also read: സീറ്റ് മാറ്റിത്തരാമെന്ന് പറഞ്ഞ് ജർമ്മൻ യുവതിയെ പീഡിപ്പിച്ചു; ടിടിഇ അറസ്റ്റിൽ
എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിൽ മസ്ക്കറ്റിൽ നിന്നും വന്ന കോഴിക്കോട് മാരിക്കുന്ന് സ്വദേശിയായ പുൽപറമ്പിൽ അനീസ് (28) ആണ് പിടിയിലായ രണ്ടാമത്തെയാൾ. ഇയാളിൽ നിന്നും 1065 ഗ്രാം തൂക്കം വരുന്ന മിശ്രിത രൂപത്തിലുള്ള സ്വർണമാണ് പിടിച്ചെടുത്തത്. നാല് ക്യാപ്സ്യൂളുകളുടെ രൂപത്തിലാണ് അനീസ് സ്വർണം കടത്തിയത്.
കള്ളക്കടത്തു സംഘം അയൂബിന് ടിക്കറ്റടക്കം 1.1 ലക്ഷം രൂപയും അനീസിന് ടിക്കറ്റിനു പുറമെ 25000 രൂപയും ആണ് പ്രതിഫലം വാഗ്ദാനം ചെയ്തിരുന്നത്. ഇതുമായി ബന്ധപ്പെട്ട് സ്വർണമിശ്രിതം വേർതിരിച്ചെടുത്ത ശേഷം കസ്റ്റംസ് സമഗ്ര അന്വേഷണം നടത്തും.
Summary: Huge quantities of gold was seized at Karipur Airport. Two men were apprehended with gold hidden in various regions of their bodies
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.