എറണാകുളം: നെടുമ്പാശേരിയിൽ ശരീരത്തിൽ ഒളിപ്പിച്ചുകടത്താൻ ശ്രമിച്ച 36 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. മലപ്പുറം സ്വദേശി മുഹമ്മദാണ് 795 ഗ്രാം സ്വർണ്ണം കടത്താൻ ശ്രമിച്ചത്. ഇയ്യാളെ കസ്റ്റംസ് ചോദ്യം ചെയ്‌ത് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
Also read-കരിപ്പൂരിൽ വൻ സ്വർണവേട്ട; അഞ്ചു പേരിൽ നിന്നായി കസ്റ്റംസ് പിടിച്ചത് മൂന്നു കോടിയിലേറെ രൂപയുടെ സ്വർണം
മൂന്ന് ക്യാപ്സ്യൂളുകളുടെ രൂപത്തിലാണ് സ്വർണം ഒളിപ്പിച്ചത്. ഇന്ന് രാവിലെയാണ് മുഹമ്മദ് മസ്‌കറ്റിൽ നിന്നും നെടുമ്പാശേരി വിമാനത്തവാളത്തിൽ എത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് ശരീരത്തിൽ ഒളിപ്പിച്ച് കടത്തിയ സ്വർണം പിടികൂടിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Crime, Ernakulam, Gold Smuggle arrest, Malapparum