• HOME
  • »
  • NEWS
  • »
  • crime
  • »
  • Gold Seized | കരിപ്പൂരിൽ നാലുപേരിൽനിന്ന് 3.8 കിലോ സ്വർണ മിശ്രിതം പിടികൂടി

Gold Seized | കരിപ്പൂരിൽ നാലുപേരിൽനിന്ന് 3.8 കിലോ സ്വർണ മിശ്രിതം പിടികൂടി

നാലു പേരിൽ നിന്നായി 3.869 കിലോഗ്രാം മിശ്രിത രൂപത്തിൽ ഉള്ള സ്വർണം ആണ് കസ്റ്റംസ് പിടിച്ചെടുത്തത്

Karippur-gold-arrest

Karippur-gold-arrest

  • Share this:
    മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ (Karippur Airport) വൻ സ്വർണ വേട്ട (Gold Seized). നാലു പേരിൽ നിന്നായി 3.869 കിലോഗ്രാം മിശ്രിത രൂപത്തിൽ ഉള്ള സ്വർണം ആണ് കസ്റ്റംസ് പിടിച്ചെടുത്തത്. മലപ്പുറം കൂരിയാട് സ്വദേശി മുജീബ് റഹ്മാൻ 874 ഗ്രാം മിശ്രിത രൂപത്തിൽ ഉള്ള സ്വർണം ആണ് കടത്താൻ ശ്രമിച്ചത്. അബുദാബിയിൽ നിന്നും വന്ന ഇയാൾ സ്വർണ മിശ്രിതം നാല് ക്യാപ്സ്യൂൾ ബോക്സുകളിൽ ആക്കി ശരീരത്തിനുള്ളിൽ ഒളിപ്പിച്ച് ആണ് കൊണ്ടുവന്നത്.

    ബഹറിനിൽ നിന്നുവന്ന മലപ്പുറം അമരമ്പലം സ്വദേശി സക്കീർ പുല്ലത്ത് 968 ഗ്രാം മിശ്രിത രൂപത്തിൽ ഉള്ള സ്വർണം ശരീരത്തിനുള്ളിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്. വയനാട് സ്വദേശി മുഹമ്മദ് ഫൈസൽ 1019 ഗ്രാം സ്വർണ മിശ്രിതം ആണ് ശരീരത്തിന്‍റെ രഹസ്യ ഭാഗത്ത് ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്. നാല് ക്യാപ്സ്യൂകളിൽ ആയിരുന്നു സ്വർണ മിശ്രിതം നിറച്ചിരുന്നത്. ഇയാളും ബഹറിനിൽ നിന്നും ആണ് എത്തിച്ചേർന്നത്.

    ഷാർജയിൽ നിന്ന് വന്ന മഞ്ചേരി സ്വദേശി പി. സി ഫൈസലിൽ നിന്നും 1008 ഗ്രാം മിശ്രിത രൂപത്തിൽ ഉള്ള സ്വർണം ആണ് കസ്റ്റംസ് കണ്ടെത്തിയത്. ഇയാളും ശരീരത്തിനുള്ളിലാണ് സ്വർണ മിശ്രിതം അടങ്ങിയ ക്യാപ്സ്യൂൾ ഒളിപ്പിച്ചിരുന്നത്. പിടിച്ചെടുത്ത സ്വർണത്തിന്‍റെ മൂല്യം കണക്കാക്കിയിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.

    കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും പോലീസിൻറെ സ്വർണവേട്ട; ഇത്തവണ പിടികൂടിയത് രണ്ടര കിലോയിലധികം സ്വർണ്ണം

    കസ്റ്റംസിനെ വെട്ടിച്ച് കരിപ്പൂര്‍ വിമാനത്താവളത്തിന് (Kozhikode International Airport)പുറത്തു കടത്തിയ സ്വർണ്ണം (Gold Smuggling) പോലീസ് പിടികൂടി.   കരിപ്പൂർ വിമാനത്താവളത്തിന് മുൻപിലെ എയിഡ് പോസ്റ്റിൽ നടത്തിയ പരിശോധനയിലാണ് രണ്ടര കിലോ സ്വര്‍ണം  പൊലീസ് പിടികൂടിയത്.

    സ്വർണത്തിന്റെ മൂല്യം ഒന്നരക്കോടിയിലേറെ രൂപ വരും. കോഴിക്കോട് കിഴക്കോത്ത് സ്വദേശി ഹബീബ് റഹ്മാന്‍ , മലപ്പുറം എടപ്പറ്റ നൈഷാദ് ബാബു,കാസര്‍കോട് സ്വദേശി മുഹമ്മദ് അർഷാദ്, കൊയിലാണ്ടി സ്വദേശി മജീദ് എന്നിവരാണ് സ്വര്‍ണം കടത്തിയതിന് പോലീസ് പിടിയിൽ ആയത്.

    Also Read- അങ്കമാലിയിൽ കാറിൽ സൂക്ഷിച്ചിരുന്ന കഞ്ചാവും ഹാഷിഷ് ഓയിലും പിടിച്ച കേസിൽ വീണ്ടും അറസ്റ്റ്

    സ്വർണത്തിന്റെ മൂല്യം ഒന്നരക്കോടിയിലേറെ രൂപ വരും. കോഴിക്കോട് കിഴക്കോത്ത് സ്വദേശി ഹബീബ് റഹ്മാന്‍ , മലപ്പുറം എടപ്പറ്റ നൗഷാദ് ബാബു,കാസര്‍കോട് സ്വദേശി മുഹമ്മദ് അർഷാദ്, കൊയിലാണ്ടി സ്വദേശി മജീദ് എന്നിവരാണ് സ്വര്‍ണം കടത്തിയതിന് പോലീസ് പിടിയിൽ ആയത്.

    ഇവരെ കൊണ്ടുപോകാൻ വന്ന കോഴിക്കോട് സ്വദേശി ഹനീഫും   നവാസും ഇന്നോവ കാർ സഹിതമാണ് പിടിയിലായത്. കാസർകോട് സ്വദേശി മുഹമ്മദ് അർഷാദ്  410.8 ഗ്രാം സ്വർണമാണ് ആഭരണമായി കടത്താൻ ശ്രമിച്ചത്. ഇതിൽ വിലയേറിയ വൈറ്റും ഗോൾഡും ഉൾപ്പെടുന്നു. ഇയാളെ കൊണ്ടുപോകാൻ എത്തിയ കാസർകോട് സ്വദേശി അമ്നാനെ സ്വിഫ്റ്റ് കാർ സഹിതമാണ് പൊലീസ് പിടികൂടിയത്.

    കോഴിക്കോട് സ്വദേശി മജീദ്  227.6  ഗ്രാം സ്വർണ്ണം ആണ് ആഭരണമായി കടത്താൻ ശ്രമിച്ചത്. ഇയാളെ കൂട്ടിക്കൊണ്ടുപോകാൻ എത്തിയ പൊന്നാനി സ്വദേശി ഹംസ , എടപ്പാൾ സ്വദേശി ഫർഹാൻ എന്നിവരും പിടിയിലായി.ഇവർ ഉപയോഗിച്ച സ്വിഫ്റ്റ് കാറും പൊലീസ് പിടികൂടിയിട്ടുണ്ട്.
    Published by:Anuraj GR
    First published: