മോഹന വാഗ്ദാനങ്ങൾ നൽകി 20 യുവതികളെ വകവരുത്തിയ സയനൈഡ് മോഹന് വീണ്ടും വധശിക്ഷ

പതിനേഴാമത്തെ കൊലക്കേസിലാണ് കോടതി ഇയാൾക്ക് വധശിക്ഷ വിധിച്ചത്. നേരത്തെ മൂന്ന് കേസുകളിൽ കോടതി വധശിക്ഷ വിധിച്ചിരുന്നു.

news18-malayalam
Updated: October 25, 2019, 11:07 AM IST
മോഹന വാഗ്ദാനങ്ങൾ നൽകി 20 യുവതികളെ വകവരുത്തിയ സയനൈഡ് മോഹന് വീണ്ടും വധശിക്ഷ
cyanide mohan
  • Share this:
വിവാഹ വാഗ്ദാനം നല്‍കി യുവതികളെ വശത്താക്കുകയും ലൈംഗികമായി പീഡിപ്പിച്ച ശേഷം കൊടും വിഷമായ സയനൈഡ് നൽകി കൊലപ്പെടുത്തുകയും ചെയ്ത പരമ്പരക്കൊലയാളിക്ക് വധശിക്ഷ. പതിനേഴാമത്തെ കൊലക്കേസിലാണ് കോടതി ഇയാൾക്ക് വധശിക്ഷ വിധിച്ചത്.
നേരത്തെ മൂന്ന് കേസുകളിൽ കോടതി വധശിക്ഷ വിധിച്ചിരുന്നു. മറ്റ് 13 കേസുകളിൽ ജീവപര്യന്തം തടവ് ശിക്ഷയാണ് കോടതി മോഹനന് വിധിച്ചത്.

പതിനേഴാമത്തെ കൊലപാതകം

കര്‍ണാടകത്തിലെ ബണ്ട്വാള്‍ ബലെപുനിയിലെ അങ്കണവാടി ജീവനക്കാരിയായ ശശികലയെ കൊലപ്പെടുത്തിയ കേസ് ഇയാൾ ചെയ്ത പതിനേഴാമത്തെ കൊലപാതകം. ആറം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി സയ്യിദുന്നിസയാണ് വധശിക്ഷ വിധിച്ചത്. തട്ടിക്കൊണ്ടുപോകല്‍, മാനഭംഗം, കൊലപാതകം, വിഷം കുടിപ്പിക്കല്‍, കവര്‍ച്ച, വഞ്ചന, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളിലാണ് കോടതി വധശിക്ഷ വിധിച്ചത്.

കൂടത്തായി പരമ്പരക്കൊലക്കേസ് കേരളത്തിൽ ഭീതിപരത്തിയ ആദ്യ ദിവസങ്ങളിൽ തന്നെ മംഗളൂരുവിൽ അരങ്ങേറിയ പരമ്പരക്കൊലയെക്കുറിച്ചും കൊലയാളി സയനഡ് മോഹനനെക്കുറിച്ചും ചർച്ചകൾ നടന്നിരുന്നു.

കൊലപാതകം ശീലമാക്കിയ കായിക അധ്യാപകൻ

ബണ്ട്വാള്‍ കന്യാനയിലെ സ്‌കൂളില്‍ കായിക അധ്യാപകനായിരുന്ന മോഹന്‍കുമാര്‍ 2003-2009 കാലയളവില്‍ നാല് മലയാളികളടക്കം 20തോളം യുവതികളെ സയനൈഡ് നല്‍കി വകവരുത്തിയതെന്നാണ് കണ്ടെത്തൽ. 2005ലായിരുന്നു ഇയാള്‍ പതിനേഴാമത്തെ കൊലപാതകം നടത്തിയത്.

ശശികല കൊലക്കേസ്

ബി.സി. റോഡ് ബസ് സ്റ്റാന്‍ഡില്‍ നിന്നും പരിചയപ്പെട്ട യുവതിക്ക് വിവാഹവാഗ്ദാനം നല്‍കി അടുപ്പം സ്ഥാപിച്ച് വിവാഹത്തിന് എന്ന് പറഞ്ഞ് ബെംഗളൂരുവിലേക്ക് കൊണ്ടുപോകുകയും ബെംഗളൂരുവിലെ ഒരു ഹോട്ടലില്‍ മുറിയെടുത്ത് ശാരീരികബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. പിറ്റേന്ന് രാവിലെ ബസ് സ്റ്റാന്‍ഡിലെത്തി. ഗര്‍ഭിണി ആകാതിരിക്കാനുള്ള മരുന്ന് എന്ന് പറഞ്ഞ് സയനൈഡ് നല്‍കുകയായിരുന്നു. മരുന്ന് കഴിച്ചാല്‍ ഛര്‍ദ്ദിക്കാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ ശുചിമുറിയില്‍ ചെന്ന് കഴിച്ചാല്‍ മതിയെന്നും ഇയാള്‍ അതിവിദഗ്ദ്ധമായി യുവതിയെ പറഞ്ഞ് വിശ്വസിപ്പിക്കുകയും ചെയ്തു. ഇതനുസരിച്ച് ചെയ്ത യുവതി അവിടെതന്നെ കുഴഞ്ഞുവീണ് മരിച്ചുവെന്നാണ് കേസ്. യുവതിയുടെ മൃതദേഹം ഏറെ സമയത്തിന് ശേഷമാണ് പോലീസ് കണ്ടെത്തിയത്.

ഇതിനിടെ യുവതിയോട് മുഴുവന്‍ ആഭരണങ്ങളും എടുക്കണമെന്ന് ഇയാൾ ആവശ്യപ്പെട്ടിരുന്നു, യുവതി കൈവശം കരുതിയിരുന്ന ആഭരണങ്ങളുമായി ഇയാള്‍ നാട്ടിലേക്ക് മടങ്ങുകയായിരുന്നു.ബന്ധുക്കൾ നൽകിയ പരാതി നിർണായകമായി

ശൃംഗേരിയില്‍ വിനോദയാത്രയ്ക്ക് പോകുന്നുവെന്ന് പറഞ്ഞ് പോയ ശശികലയെ കാണാത്തതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ മംഗളൂരു പോലീസില്‍ പരാതി നല്‍കുകിയിരുന്നു.

ഒരാഴ്ചയ്ക്കിടെ രണ്ട് സ്ത്രീകളെ 25 തവണ ലൈംഗികമായി പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

കൊലപാതക രീതി

പെണ്‍കുട്ടികളെ പരിചയപ്പെട്ട് അടുപ്പം സ്ഥാപിച്ച് വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക ബന്ധം നടത്തിയശേഷം ഗര്‍ഭനിരോധനത്തിന് എന്ന വ്യാജേന സയനൈഡ് നല്‍കി കൊലപ്പെടുത്തി ആഭരണങ്ങള്‍ തട്ടി എടുക്കുന്ന രീതിയാണ് ഇയാൾ പിൻതുടർന്നിരുന്നത്.

പരമ്പരക്കൊല പുറത്ത് വന്നത് എങ്ങനെ ?

2010ല്‍ മറ്റൊരു കേസില്‍ അറസ്റ്റിലായ മോഹന്‍കുമാറിനെ ചോദ്യം ചെയ്തപ്പോഴാണ് 20 കൊലപാതകങ്ങളുടെയും ഭീതിദമായ കഥയുടെ ചുരളഴിഞ്ഞത്.
First published: October 25, 2019, 11:04 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading