• HOME
  • »
  • NEWS
  • »
  • crime
  • »
  • Online fraud | ഓണ്‍ലൈന്‍ തട്ടിപ്പ്; വീട്ടമ്മയ്ക്ക് നഷ്ടമായ പതിനേഴായിരം രൂപ വീണ്ടെടുത്തുനല്‍കി സൈബര്‍ പോലീസ്

Online fraud | ഓണ്‍ലൈന്‍ തട്ടിപ്പ്; വീട്ടമ്മയ്ക്ക് നഷ്ടമായ പതിനേഴായിരം രൂപ വീണ്ടെടുത്തുനല്‍കി സൈബര്‍ പോലീസ്

കാലടി സ്വദേശിയായ വീട്ടമ്മയുടെ പണമാണ് പൊലീസ് ഇടപെടലില്‍ തിരികെ ലഭിച്ചത്.

  • Share this:
    കൊച്ചി: ഓണ്‍ലൈന്‍ തട്ടിപ്പില്‍ (Online Fraud) വീട്ടമ്മയ്ക്ക് നഷ്ടമായ പതിനേഴായിരം രൂപ വീണ്ടെടുത്തുനല്‍കി എറണാകുളം റൂറല്‍ ജില്ലാ സൈബര്‍ പൊലീസ് (Police) കാലടി സ്വദേശിയായ വീട്ടമ്മയുടെ പണമാണ് പൊലീസ് ഇടപെടലില്‍ തിരികെ ലഭിച്ചത്.

    വീട്ടമ്മ ബാംഗ്ലൂരിലേക്ക് ഓണ്‍ലൈന്‍ സൈറ്റ് വഴി ട്രെയിന്‍ ബുക്ക് ചെയ്യകയും തുടര്‍ന്ന്  ബുക്ക് ചെയ്ത ദിവസം യാത്ര ചെയ്യാന്‍ സാധിക്കാതിനെ തുടര്‍ന്ന് ടിക്കറ്റ് ക്യാന്‍സല്‍ ചെയ്തു.

    ടിക്കറ്റ് ക്യാന്‍സല്‍ ചെയ്തിട്ടും നല്‍കിയ 790 രൂപ തിരികെ അക്കൗണ്ടില്‍ വരാത്തതിനാല്‍ ഗൂഗിളില്‍ കസ്റ്റമര്‍ കെയര്‍ നമ്പര്‍ തിരഞ്ഞ് ആദ്യം കിട്ടിയ നമ്പറില്‍ വിളിച്ചു. പണം ലഭിക്കുന്നതിനായി  എ.ടി.എം കാര്‍ഡിന്റെ ഇരുവശവും സ്‌ക്കാന്‍ ചെയ്ത് അയക്കാന്‍ ഫോണ്‍ എടുത്ത സ്ത്രീ ആവശ്യപ്പെട്ടു. തടര്‍ന്നാണ് വീട്ടമ്മയുടെഅക്കൗണ്ടിൽ  നിന്ന് പതിനേഴായിരത്തോളം രൂപ രണ്ടു പ്രാവശ്യമായി തട്ടിപ്പു സംഘം പിന്‍വലിച്ചത്.

    പണം നഷ്ടമായതായി മനസ്സിലാക്കിയ വീട്ടമ്മ ജില്ലാ പൊലീസ് മേധാവി കെ. കാര്‍ത്തിക്കിന് പരാതി നല്‍കുകയായിരുന്നു. പത്യേക സൈബര്‍ പോലീസ് ടീം പ്രമുഖമായ രണ്ട് ഒണ്‍ലൈന്‍ വാലറ്റുകളിലേക്കാണ് പണം ട്രാന്‍സ്ഫര്‍ ചെയ്തതെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്ന്  ഇടപാടുകള്‍ മരവിപ്പിക്കുന്നതിനും പണ തിരിച്ച് ലഭിക്കുന്നതിനുമുള്ള നടപടികള്‍ പൊലീസ് ആരംഭിച്ചു.

    എസ്.എച്ച്.ഒ എം.ബി ലത്തീഫ്, ഐനീഷ്സാബു, ജെറി കുര്യാക്കോസ്, വികാസ് മണി തുടങ്ങിയവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.

    അതേ സമയം അയൽവാസിയായ വീട്ടമ്മയുടെ മാല പൊട്ടിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിലായി (Arrest). വൈക്കം ടിവിപുരം കളയത്ത് വീട്ടിൽ അഭിലാഷിനെ(35)യാണ് വൈക്കം സ്റ്റേഷൻ ഹൗസ് ഓഫീസർ കൃഷ്ണൻ പോറ്റിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. രാത്രിയിൽ വീട്ടമ്മയുടെ വീട്ടിലെത്തി അഭിലാഷ് മാല പൊട്ടിച്ചുവെന്നാണ് പൊലീസിന് (Kerala Police) ലഭിച്ച പരാതി.

    മാർച്ച് 14 ന് രാത്രിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അയൽ വീട്ടിൽ രാത്രിയിൽ അതിക്രമിച്ച് കയറിയ പ്രതി, മോഷണം നടത്തുകയായിരുന്നു. വീട്ടമ്മയുടെ മാല പൊട്ടിച്ച ശേഷം അഭിലാഷ് അവിടെനിന്ന് ഓടി രക്ഷപെടുകയായിരുന്നു. രണ്ടു ലക്ഷത്തോളം രൂപ വിലവരുന്ന സ്വർണമാലയാണ് പൊട്ടിച്ചെടുത്തത്. മാലയ്ക്ക് അഞ്ച് പവനിലേറെ തൂക്കം വരും. ഇതേ തുടർന്നു വീട്ടമ്മ പൊലീസിൽ പരാതി നൽകുകയായിരുന്നു.

    Also Read- ദൈവപ്രീതിക്കായി കുട്ടിയെ ബലി നല്‍കാന്‍ മന്ത്രവാദിയുടെ നിര്‍ദേശം; ഏഴുവയസുകാരിയെ തട്ടിക്കൊണ്ടുപോയി; അറസ്റ്റ്

    തുടർന്നു, വൈക്കം ഡിവൈ.എസ്.പി എ.ജെ തോമസിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചു. ഒടുവിൽ വൈക്കം എസ്.എച്ച്.ഒ കൃഷ്ണൻ പോറ്റി, എസ് ഐ അബ്ദുൾ സമദ്, എ എസ് ഐ പ്രമോദ്, സി.പി.ഒ സെയ്ഫൂദ്ദീൻ , സന്തോഷ് എന്നിവരടങ്ങിയ സംഘം പ്രതിയെ പിടികൂടി. പ്രതിയെ പിന്നീട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു
    Published by:Jayashankar AV
    First published: