• HOME
  • »
  • NEWS
  • »
  • crime
  • »
  • രാജസ്ഥാൻ: പാത്രത്തിലെ വെള്ളം കുടിച്ചതിന് അധ്യാപകൻ മർദിച്ച ദളിത് വിദ്യാർത്ഥി മരിച്ചു

രാജസ്ഥാൻ: പാത്രത്തിലെ വെള്ളം കുടിച്ചതിന് അധ്യാപകൻ മർദിച്ച ദളിത് വിദ്യാർത്ഥി മരിച്ചു

ദളിത് വിഭാഗത്തിൽപെട്ട വിദ്യാർത്ഥി കുടിവെള്ളത്തിന്റെ പാത്രം തൊട്ടതിന്റെ പേരിലാണ് അധ്യാപകൻ മർദിച്ചതെന്നാണ് പരാതി

(Image: Screengrab)

(Image: Screengrab)

  • Last Updated :
  • Share this:
    രാജസ്ഥാൻ: സ്കൂളിലെ പത്രത്തിൽ നിന്ന് വെള്ളം കുടിച്ചതിന്റെ പേരിൽ അധ്യാപകൻ മർദിച്ച ഒമ്പതു വയസ്സുകാരൻ മരിച്ചു. രാജസ്ഥാനിലെ ജലോർ ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ചികിത്സയിലിരിക്കേയാണ് വിദ്യാർത്ഥി മരണപ്പെട്ടത്.

    ദളിത് വിഭാഗത്തിൽപെട്ട വിദ്യാർത്ഥി പാത്രം തൊട്ടതിന്റെ പേരിലാണ് അധ്യാപകൻ മർദിച്ചതെന്നാണ് പരാതി. ജുലൈ ഇരുപതിനാണ് ജലോറിലെ സുരാന ഗ്രാമത്തിലുള്ള പ്രൈവറ്റ് സ്കൂളിലാണ് സംഭവം നടന്നത്. അധ്യാപകന്റെ മർദനത്തിൽ പരിക്കേറ്റ വിദ്യാർത്ഥിയെ അഹമ്മദാബാദിലെ ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

    ശനിയാഴ്ച്ചയാണ് കുട്ടി മരണപ്പെട്ടത്. സംഭവത്തിൽ അധ്യാപകനായ ചയ്ൽ സിംഗ്(40) നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊലപാതക കുറ്റം, എസ്.സി, എസ്.ടി ആക്ട് വകുപ്പ് പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തത്. സംഘർഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്തെ ഇന്റർനെറ്റ് സേവനങ്ങൾ റദ്ദ് ചെയ്തിരിക്കുകയാണ്.

    Also Read- ഗ്ലാസ് പൗ‍ഡർ പുരട്ടിയ പട്ടത്തിന്റെ നൂൽ കഴുത്തിൽ കുടുങ്ങി ബൈക്ക് യാത്രികന് ദാരുണാന്ത്യം

    വിദ്യാർത്ഥിയുടെ മരണത്തിൽ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഖെലോട്ട് നടുക്കം രേഖപ്പെടുത്തി. അധ്യപകനെതിരെ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.


    സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് വിഷയത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വേഗത്തിൽ അന്വേഷണം നടത്താൻ ഓഫീസേഴ്സ് സ്കീമിന്റെ പരിധിയിൽ കേസ് ഉൾപ്പെടുത്താൻ എസ്.സി കമ്മീഷൻ ചെയർമാൻ ഖിലാഡി ലാൽ ബൈർവയും ഉത്തരവിട്ടിട്ടുണ്ട്.

    Also Read- തമിഴ്നാട്ടില്‍ ദളിത് പഞ്ചായത്ത് പ്രസിഡന്റുമാർക്ക് ഓഫീസിൽ കസേരകൾ പോലുമില്ലെന്ന് റിപ്പോര്‍ട്ട്

    കുട്ടി ക്രൂരമായ മർദനത്തിന് ഇരയായിട്ടുണ്ടെന്നും കുടിവെള്ള പാത്രം തൊട്ടതാണ് മർദനത്തിന് കാരണമെന്നത് അന്വേഷിച്ചു കൊണ്ട‌ിരിക്കുകയാണെന്നും ജലോർ പൊലീസ് സൂപ്രണ്ടന്റ് അറിയിച്ചു.

    കുഞ്ഞിന്റെ മുഖത്തും ചെവിയ്ക്കും ഗുരുതരമായി പരിക്കേറ്റിരുന്നുവെന്നും അബോധാവസ്ഥയിലായ കുഞ്ഞിനെ ആദ്യം ജില്ലാ ആശുപത്രിയിലും പിന്നീട് ഉദയ്പൂരിലേക്കും കൊണ്ടുപോയതായി പിതാവ് പറഞ്ഞു. ഉദയ്പൂരിലെ ആശുപത്രിയിൽ ഒരാഴ്ച്ചയോളം ചികിത്സിച്ചെങ്കിലും ആരോഗ്യസ്ഥിതി മെച്ചപ്പെടാത്തതിനെ തുടർന്നാണ് അലഹബാദിലേക്ക് മാറ്റിയത്.
    Published by:Naseeba TC
    First published: