• HOME
  • »
  • NEWS
  • »
  • crime
  • »
  • DALIT BOY HANGS SELF IN JUVENILE HOME 1UTTAR PRADESH KM

ഉന്നത ജാതിക്കാരായ’ സഹതടവുകാർ വാരിയെല്ലൊടിച്ചു; ദളിത് ബാലൻ ജുവനൈൽ ഹോമിൽ ആത്മഹത്യ ചെയ്ത നിലയിൽ

ഉന്നത ജാതി’യിൽപ്പെടുന്ന പെൺകുട്ടിയോടൊപ്പം ഒളിച്ചോടി എന്ന കേസിൽ കുട്ടിയെ അറസ്റ്റ് ചെയ്ത ശേഷം ജുവനൈൽ ഹോമിലേക്ക് മാറ്റിയത്

murder crime

murder crime

  • Share this:
    ഉത്തർപ്രദേശിലെ അംറോഹ സ്വദേശിയായ 16 വയസ്സുകാരനായ ദളിത് ബാലനെ ബുലന്ദ്ഷഹറിലെ ജുവനൈൽ ഹോമിലെ ബാത്റൂമിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞ ജൂലൈ 30 നാണ് ‘ഉന്നത ജാതി’യിൽപ്പെടുന്ന പെൺകുട്ടിയോടൊപ്പം ഒളിച്ചോടി എന്ന കേസിൽ കുട്ടിയെ അറസ്റ്റ് ചെയ്ത ശേഷം ജുവനൈൽ ഹോമിലേക്ക് മാറ്റിയത്. പെൺകുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചു എന്നാണ് ദളിത് ബാലനെതിരെ ചുമത്തിയ കേസ്.

    ജുവനൈൽ ഹോമിലെത്തിയ ശേഷം അവിടുത്തെ ഉന്നത ജാതിയിൽപ്പെട്ട മറ്റു തടവുകാർ ബാലനെ നിരന്തരം പീഡിപ്പിക്കാറുണ്ടായിരുന്നു എന്ന് അച്ഛൻ പറയുന്നു. അപ്പർ ക്ലാസ് വിഭാഗത്തിൽപ്പെടുന്ന പെൺകുട്ടിക്കൊപ്പം ഒളിച്ചോടാൻ ശ്രമിച്ചതിനായിരുന്നു അവർ ബാലനെ അക്രമിച്ചിരുന്നതെന്നാണ് കുട്ടിയുടെ കുടുംബാംഗങ്ങൾ ആരോപിക്കുന്നത്.

    “തിങ്കളാഴ്ച വൈകിട്ട് ഏകദേശം 5 മണിക്കാണ് എന്റെ മകൻ തൂങ്ങിമരിച്ചു എന്ന് പറഞ്ഞ് എനിക്ക് ഫോൺകോൾ വരുന്നത്. അവന്റെ കൊലപ്പെടുത്തിയതാണെന്ന് എനിക്ക് ഉറപ്പാണ്,” മരണപ്പെട്ട കുട്ടിയുടെ പിതാവ് പോലീസിന് നൽകിയ പരാതിയിൽ ആരോപിച്ചു. സംഭവത്തെ തുടർന്ന് പോലീസ് എട്ട് പേർക്കെതിരെ എഫ്ഐആർ രെജിസ്റ്റർ ചെയ്തിട്ടുണ്ട്. അഞ്ച് തടവുപുള്ളികൾക്കെതിരെയും പെൺകുട്ടിയുടെ രക്ഷിതാക്കൾ, അമ്മാവൻ എന്നിവർക്കെതിരെയുമാണ് കേസ്. കൊലപാതകം, ഗൂഢാലോചന, എസ് സി - എസ് സി ആക്റ്റ് എന്നിവ പ്രകാരമാണ് കേസ് രേഖപ്പെടുത്തിയിരിക്കുന്നത്. സംഭവത്തെ കുറിച്ച് ഉന്നത തല അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നുവെന്ന് ജില്ലാ പ്രൊബേഷൻ ഓഫീസറായ നാഗേന്ദർ പാൽ പറയുന്നു.

    “സംഭവം നടക്കുന്നതിന്റെ രണ്ട് ദിവസം മുൻപ് ഞാൻ മകനെ കണ്ടിരുന്നു. അവൻ വലിയ വേദനയിലും സങ്കടത്തിലുമായിരുന്നു. സഹതടവുകാരും, ജുവനൈൽ ഹോമിലെ ജീവനക്കാരും ചേർന്ന് മൃഗീയമായി അവനെ പീഡിപ്പിക്കുന്നുവെന്നും അവിടെ നിന്ന് രക്ഷിക്കണമെന്നും എന്നോട് പറഞ്ഞിരുന്നു,” മരണപ്പെട്ട കുട്ടിയുടെ അച്ഛൻ പറയുന്നു. ഒരു തെരുവ് കച്ചവടക്കാരനാണ് അദ്ദേഹം.

    “അവരെന്റെ വാരിയെല്ല് പൊട്ടിച്ചെന്നും ശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടെന്നും എന്നോട് പറഞ്ഞിരുന്നു. അവന്റെ ഇടുപ്പെല്ലിനും പരിക്ക് പറ്റിയിരുന്നു. എനിക്ക് എന്ത് ചെയ്യാൻ സാധിക്കും. അവനെ പുറത്ത് കൊണ്ടുവരാൻ കഴിവിന്റെ പരമാവധി ഞാൻ പരിശ്രമിക്കുന്നുണ്ടെന്ന് അവനോട് പറഞ്ഞു. അവൻ ഇപ്പോൾ മരണപ്പെട്ടിരിക്കുന്നു.”

    മരണപ്പെട്ട കുട്ടി മറ്റ് നാല് പേർക്കൊപ്പം ഓഗസ്റ്റ് 16 നാണ് വീട് വിട്ടിറങ്ങിയത്. നിർത്താതെ പീഡനം അനുഭവിച്ചത് കൊണ്ടാണ് അവൻ വീട് വിട്ടിറങ്ങിയതെന്ന് അച്ഛൻ പറയുന്നു. ഓഗ്സറ്റ് 18 ന് തന്റെ മകന് സംരക്ഷണം നൽകാൻ താൻ കോടതിയോട് ആവശ്യപ്പെട്ടെന്നും ഇതേതുടർന്നാണ് മകൻ പോലീസിൽ കീഴടങ്ങിയതെന്നും അച്ഛൻ പറയുന്നു.

    “തടവുകേന്ദ്രത്തിലെ മുതിർന്ന ജാതിക്കാർ എന്റെ മകൻ ഒരു ഉന്നത ജാതിയിൽപ്പെട്ട പെൺകുട്ടിയുടെ കൂടെ ഒളിച്ചോടാൻ എങ്ങനെ ധൈര്യം കാണിച്ചു എന്ന് ചോദിക്കാറുണ്ടായിരുന്നു. ജാതി പറഞ്ഞ് അവർ അവനെ നിരന്തരം അസഭ്യം പറയാറുണ്ടായിരുന്നു. ഞാൻ അവനെ സന്ദർശിക്കുന്പോഴൊക്കെ അവിടുത്തെ ജീവനക്കാരോട് അവനെ സഹായിക്കണം എന്ന് അപേക്ഷിക്കാറുണ്ടായിരുന്നു. എന്നാൽ അവർ അവനെ കൂടുടൽ ഉപദ്രവിക്കുകയാണ് ചെയ്തത്, ” അച്ഛൻ പറയുന്നു.

    ദളിത് ബാലന്റെ കൂടെ ഒളിച്ചോടിയ പെൺകുട്ടിയുടെ കുടുംബാംഗങ്ങൾക്ക കേസിൽ പങ്കുണ്ടെന്നാണ് കുട്ടിയുടെ അമ്മാവൻ ആരോപിക്കുന്നത്.
    Published by:Karthika M
    First published:
    )}