• HOME
  • »
  • NEWS
  • »
  • crime
  • »
  • DALIT GROOM THRASHED FORCED TO STEP DOWN FROM HORSE IN RAJASTHAN S BHILWARA

വിവാഹത്തിന് കുതിരപ്പുറത്ത് വന്നു; രാജസ്ഥാനിൽ ദളിത് വരനെ ഉയർന്ന ജാതിക്കാർ തല്ലിച്ചതച്ചു

സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് ഏഴു പേരെ അറസ്റ്റ് ചെയ്തു.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    ഭിൽവാര: വിവാഹത്തിന് കുതിരപ്പുറത്ത് എത്തിയ ദളിത് വരന് ഉയർന്ന ജാതിക്കാരുടെ മർദനം. രാജസ്ഥാനിലെ ഭിൽവാരയിലാണ് സംഭവം. കുതിരപ്പുറത്തു നിന്ന് വരനെ താഴേക്ക് വലിച്ചിട്ട ശേഷമാണ് മർദിച്ചത്. തടയാനെത്തിയ വരന്റെ ബന്ധുക്കൾക്കും മർദനമേറ്റു.

    സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് ഏഴു പേരെ അറസ്റ്റ് ചെയ്തു. ഇക്കാര്യം അന്വേഷിക്കാൻ അഡീഷണൽ പൊലീസ് സൂപ്രണ്ട് രോഹിത് കുമാർ മീണയെ ചുമതലപ്പെടുത്തി. രാജ്‌സമന്ദ് ജില്ലയിലെ ഭീം ടൗണിൽ നിന്നുള്ള വരൻ പാർക്കേഷിനാണ് മർദനമേറ്റത്.

    ശിവപൂർ ഗ്രാമത്തിലെ മോഹന്‍ ലാൽ എന്നയാളുടെ മകളെ വിവാഹം കഴിക്കുന്നതിനായി കുതിരപ്പുറത്ത് ഘോഷയാത്രയായി എത്തുന്നതിനിടെയാണ് സംഭവം. ഘോഷയാത്ര ഗ്രാമത്തിനടുത്തെത്തിയപ്പോൾ ചില അക്രമികൾ വരനോട് കുതിരയിൽ നിന്ന് ഇറങ്ങാൻ ആവശ്യപ്പെട്ടു. ഇതിന് വിസമ്മതിച്ചതോടെ പ്രതികൾ പാർക്കേഷിനെ മർദിക്കാൻ തുടങ്ങി. ഇടപെട്ടപ്പോൾ ബന്ധുക്കളെയും മർദിച്ചു.



    ഒടുവില്‍ സംഭവം പൊലീസിനെ അറിയിക്കുകയായിരുന്നു. ഒടുവിൽ പൊലീസ് സംരക്ഷണത്തിലാണ് വരൻ വിവാഹ വേദിയിലെത്തിയത്. വരന് സുരക്ഷ ഏർപ്പെടുത്തിയിരുന്നതായും വിവാഹ ചടങ്ങ് അവസാനിക്കുന്നതുവരെ പൊലീസുകാരെ വധുവിന്റെ വീട്ടിൽ വിന്യസിച്ചിരുന്നതായും കരേഡ എസ്എച്ച്ഒ ജഗദീഷ് പ്രസാദ് പറഞ്ഞു.
    Published by:Gowthamy GG
    First published:
    )}