നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • crime
    • »
    • പതിമൂന്നുകാരനെ പീഡിപ്പിച്ചു; ചോദ്യം ചെയ്ത മുത്തശ്ശിയെ തല്ലി കാലൊടിച്ചു; ദളിത് ലീഗ് നേതാവിനെതിരെ കേസ്

    പതിമൂന്നുകാരനെ പീഡിപ്പിച്ചു; ചോദ്യം ചെയ്ത മുത്തശ്ശിയെ തല്ലി കാലൊടിച്ചു; ദളിത് ലീഗ് നേതാവിനെതിരെ കേസ്

    Sexual Abuse | ഒന്നരമാസം മുമ്പാണ് എളേറ്റില്‍ വട്ടോളി സ്വദേശിയായ ദളിത് ലീഗ് നേതാവ് 13 വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയത്

    പ്രതീകാത്മക ചിത്രം

    പ്രതീകാത്മക ചിത്രം

    • Share this:
      കോഴിക്കോട്: പതിമുന്നു വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ ദളിത്ലീഗ് നേതാവിനെതിരെ കൊടുവള്ളി പോലീസ് കേസെടുത്തു. ദളിത് ലീഗ് സംസ്ഥാന കമ്മിറ്റി അംഗം എളേറ്റില്‍ വട്ടോളി ഞേളിക്കുന്നുമ്മല്‍ കൃഷ്ണനെതിരെയാണ് പോക്സോ നിയമപ്രകാരം കേസെടുത്തത്. കഴിഞ്ഞ മാസം 18ന് ചൈല്‍ഡ്ലൈന്‍ കൊടുവള്ളി പോലീസില്‍ നല്‍കിയ പരാതിയില്‍ കേസെടുക്കാതിരുന്നത് വാര്‍ത്തയായതിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥിയുടെ മൊഴി രേഖപ്പെടുത്താന്‍ പോലീസ് തയ്യാറായത്.

      ഒന്നരമാസം മുമ്പാണ് എളേറ്റില്‍ വട്ടോളി സ്വദേശിയായ ദളിത് ലീഗ് നേതാവ് കൃഷ്ണന്‍ 13 വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയത്. രാത്രിയില്‍ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ വിദ്യാര്‍ത്ഥി ഓടി രക്ഷപ്പെടുകയായിരുന്നു. പേടിച്ച് പനിപിടിച്ച വിദ്യാര്‍ത്ഥി വിവരം വീട്ടില്‍ അറിയിച്ചിരുന്നില്ല. ദിവസങ്ങള്‍ക്കു ശേഷം കൃഷ്ണന്‍ വിദ്യാര്‍ത്ഥിയുടെ മാതാവിനോട് മകന്‍ വല്ലതും പറഞ്ഞോ എന്ന് അന്വേഷിച്ചതിനെ തുടര്‍ന്ന് വീട്ടുകാര്‍ വിദ്യാര്‍ത്ഥിയെ ചോദ്യം ചെയ്തപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്.

      Read Also: ഫ്രീയായി ലോട്ടറി കൊടുത്തില്ല; വിൽപ്പനക്കാരനായ വൃദ്ധനെ കൊന്ന ബാർ ജീവനക്കാരൻ പിടിയിൽ

      വീണ്ടും ഇവരുടെ വീടിനു സമീപം എത്തിയ കൃഷ്ണനോട് ഇതുസംബന്ധിച്ച് ചോദിച്ച മാതാവിന്റെ അമ്മയെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. കഴിഞ്ഞ മാസം പത്തിനായിരുന്നു സംഭവം. കൊടുവള്ളി പോലീസ് സ്ഥലത്തെത്തിയാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. കാലിന്റെ എല്ല് പൊട്ടിയതിനാല്‍ ദിവസങ്ങളോളം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സര്‍ജറിക്ക് ശേഷം വീട്ടിലെത്തിയപ്പോള്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ വിദ്യാര്‍ത്ഥിയുടെ മൊഴിയെടുത്ത് തുടര്‍ നടപടികള്‍ക്കായി കൊടുവള്ളി പോലീസ് സ്റ്റേഷനിലേക്ക് അയച്ചു.

      Read Also: സഹോദരിയെ പീഡിപ്പിച്ച 15കാരൻ അറസ്റ്റിൽ; പീഡനം കൈയ്യും കാലും കെട്ടിയിട്ട ശേഷം

      എന്നാല്‍ അക്രമിച്ച് പരുക്കേല്‍പ്പിച്ചതിന് മാത്രമാണ് പോലീസ് ആദ്യം കേസെടുത്തത്. ഈ കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്തിട്ടുമില്ല. മുന്‍കൂര്‍ ജാമ്യം നേടാന്‍ പോലീസ് സൗകര്യം ചെയ്യുന്നുവെന്നാണ് ആക്ഷേപം ഉയരുന്നതിനിടെയാണ് കൃഷ്ണനെതിരെ പീഡനത്തിന് കേസെടുത്തത്.
      Published by:Anuraj GR
      First published: