• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ഗുജറാത്തിൽ ദളിത് യുവാവിനെ അടിച്ചുകൊന്നു; മോഷണക്കുറ്റം ആരോപിച്ചാണ് ക്രൂരത

News18 Malayalam
Updated: May 22, 2018, 10:22 AM IST
ഗുജറാത്തിൽ ദളിത് യുവാവിനെ അടിച്ചുകൊന്നു; മോഷണക്കുറ്റം ആരോപിച്ചാണ് ക്രൂരത
News18 Malayalam
Updated: May 22, 2018, 10:22 AM IST
രാജ്കോട്ട്: മോഷണക്കുറ്റം ആരോപിച്ച് ഗുജറാത്തിൽ ദളിത് യുവാവിനെ അക്രമികൾ അടിച്ചുകൊന്നു. രാജ്കോട്ട് ജില്ലയിലാണ് ക്രൂരത അരങ്ങേറിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നു.

രാജ്കോട്ടിലെ ഷപർ വെരാവലിലെ ഫാക്ടറിയുടെ മുന്നിൽ വെച്ചാണ് ക്രൂരമർദ്ദനമേറ്റ് യുവാവ് കൊല്ലപ്പെട്ടത്. പഴയ സാധനങ്ങൾ പെറുക്കി ജീവിക്കുന്ന മുകേഷ് സാവ്ജിയും ഭാര്യ ജയയും ഫാക്ടറിപരിസരത്ത് കൂടി നടക്കുമ്പോഴായിരുന്നു മോഷണക്കുറ്റം ആരോപിച്ച് മൂന്ന് പേർ ഇവരെ ആക്രമിച്ചത്. മുകേഷിനെ തൂണിൽ കെട്ടിയിട്ട ശേഷം ഭാര്യയെ സ്ഥലത്ത് നിന്നും ഓടിച്ചുവിടുകയായിരുന്നു.

ഫാക്ടറി ഉടമയുടെ നിർദ്ദേശപ്രകാരമായിരുന്നു മർദ്ദനമെന്നാണ് സൂചന. മർദ്ദന ദൃശ്യങ്ങൾ പുറത്തുവന്നതോടെ രണ്ട് പേരെ പൊലീസ് പിടികൂടി. ഗുജറാത്ത് ദളിതുകൾക്ക് സുരക്ഷിതമല്ലെന്ന് വഡ്ഗാം എംഎൽഎയും ദളിത് നേതാവുമായ ജിഗ്നേഷ് മേവാനി ആരോപിച്ചു.
First published: May 21, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...