• HOME
  • »
  • NEWS
  • »
  • crime
  • »
  • DALIT MAN BRUTALLY THRASHED WITH STICK FOR ALLEGEDLY STEALING MONEY IN TAMIL NADU

തമിഴ്നാട്ടിൽ പണം മോഷ്ടിച്ചെന്ന് ആരോപിച്ച് ദളിത് യുവാവിനെ കണ്ണുകെട്ടി ക്രൂരമർദനത്തിന് ഇരയാക്കി

സംഭവവുമായി ബന്ധപ്പെട്ട് കൊലപാതക ശ്രമത്തിന് കേസെടുത്തതായും നാലുപേരെ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    ചെന്നൈ: തമിഴ്നാട്ടിലെ തഞ്ചാവൂരിൽ ദളിത് യുവാവിന് ക്രൂരമർദനം. 30,000 രൂപ മോഷ്ടിച്ചുവെന്ന് ആരോപിച്ച് നാലുപേർ ചേർന്ന് കണ്ണുകെട്ടി ക്രൂരമായി മർദിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ പുറത്തുവന്നു. വ്യാഴാഴ്ചയാണ് സംഭവം. 20 വയസുകഴിഞ്ഞ രാഹുൽ എന്ന യുവാവിനാണ് ക്രൂരമായ മർദനമേറ്റത്. കണ്ണുമൂടി കെട്ടിയശേഷം വടി ഉപയോഗിച്ച് യുവാവിനെ തല്ലിച്ചതയ്ക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കൊലപാതക ശ്രമത്തിന് കേസെടുത്തതായും നാലുപേരെ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു.

    മണൽ വ്യാപാരവുമായി ബന്ധപ്പെട്ട് കൊണൂരിലുള്ള കർണൻ എന്നയാള്‍ക്ക് വേണ്ടിയാണ് കർണൻ ജോലി ചെയ്യുന്നത്. ജനുവരി 31ന് കർണന്റെ വീട്ടിൽ നിന്ന് 30,000 രൂപ കാണാതായെന്ന് പൊലീസ് പറയുന്നു. രാഹുൽ പണം മോഷ്ടിച്ചുവെന്നായിരുന്നു കർണന്റെ സംശയം. ഇക്കാര്യം മകനായ ലക്ഷ്മണനോട് ഇയാൾ പറയുകയും ചെയ്തു. ലക്ഷ്മണൻ തന്റെ കൂട്ടുാരെ വിളിച്ചുവരുത്തി. ഇവരിൽ ചിലർ കർണന്റെ തന്നെ ജോലിക്കാരായിരുന്നു. ഇവർ കൃഷിയിടത്തിൽ വെച്ച് രാഹുലിനെ പിടികൂടുകയും കണ്ണുതുണി കൊണ്ട് കെട്ടി തടിക്കഷണം കൊണ്ട് ക്രൂരമായി മർദിക്കുകയുമായിരുന്നു.

    Also Read- Shocking| ബലാത്സംഗം ചെയ്തശേഷം 16കാരിയെയും പിതാവിനെയും കുഞ്ഞിനെയും കൊന്ന് വനത്തിൽ ഉപേക്ഷിച്ചു

    പ്രതികളിലാരോ ചിത്രീകരിച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തു. നാലു പേർ മാറി മാറി യുവാവിനെ അടിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഓരോ തവണ അടികൊള്ളുമ്പോഴും തന്നെ വെറുതെ വിടണമെന്ന് തൊഴുതുകൊണ്ട് യുവാവ് പറയുന്നതും വീഡിയോയിൽ കാണാം. സാരമായി പരിക്കേറ്റ രാഹുൽ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്.

    മറ്റൊരു സംഭവം-

    ഭർതൃപിതാവുമായി വഴക്ക്; ദേഷ്യപ്പെട്ട് രണ്ട് വയസ്സുള്ള മകനെ കൊന്ന് യുവതി‌


    ഭർത്താവിന്റെ പിതാവുമായുള്ള തർക്കത്തിനൊടുവിൽ ദേഷ്യം മൂത്ത് രണ്ട് വയസ്സുള്ള മകനെ കൊന്ന് യുവതി. ഹൈദരാബാദിലെ രാമണ്ണഗുഡ ഗ്രാമത്തിൽ ചൊവ്വാഴ്ച്ചയാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതനുസരിച്ച്, പരമേശ്വരി എന്ന യുവതിയാണ് മകനെ കൊലപ്പെടുത്തിയത്. അഞ്ച് വർഷം മുമ്പാണ് പരമേശ്വരി ശിവകുമാറിനെ വിവാഹം കഴിച്ചത്. ഇതിൽ രണ്ട് മക്കളുമുണ്ട്. രണ്ട് വയസ്സ് പ്രായമുള്ള രണ്ടാമത്തെ മകനെയാണ് പരമേശ്വരി കൊലപ്പെടുത്തിയത്.

    Also Read- കൊല്ലത്ത് വയോധികന്റെ ദുരൂഹ മരണം കൊലപാതകം; കൊന്നത് മോഷണ ശ്രമത്തിനിടെ; പ്രതികൾ അറസ്റ്റില്‍

    ചൊവ്വാഴ്ച്ച ശിവകുമാർ ജോലിക്ക് പോയ സമയത്താണ് സംഭവം നടക്കുന്നത്. ശിവകുമാറിന്റെ പിതാവ് വെങ്കട്ടയയ്യുമായി പരമേശ്വരി വാക്കുതർക്കത്തിൽ ഏർപ്പെട്ടിരുന്നു. ഇതിന് ശേഷമാണ് മകൻ ധനുഷിനെ പരമേശ്വരി കൊലപ്പെടുത്തിയത്. കൊലപാതക സമയത്ത് പരമേശ്വരി മദ്യപിച്ചിരുന്നതായും റിപ്പോർട്ടുണ്ട്. വാതരോഗിയാണ് ശിവകുമാറിന്റെ പിതാവ് വെങ്കട്ടയ്യ. പുകവലിക്കരുതെന്ന് ഇദ്ദേഹത്തോട് ഡോക്ടർമാർ നിർദേശിക്കുകയും ചെയ്തിരുന്നു. എന്നാൽ ഡോക്ടർമാരും കുടുംബാംഗങ്ങളും പറയുന്നത് ചെവിക്കൊള്ളാതെ വെങ്കട്ടയ്യ പുകവലി തുടർന്നു. ഇതുമായി ബന്ധപ്പെട്ട സംസാരമാണ് പരമേശ്വരിയുമായി വഴക്കിൽ എത്തിയത്.

    ഭർതൃപിതാവുമായി വഴക്കുണ്ടായതിന് ശേഷം ഇളയമകനുമൊത്ത് മുറിയിൽ കയറിയ പരമേശ്വരി മകനെ കൊല്ലുകയായിരുന്നു. മണിക്കൂറുകൾക്ക് ശേഷം ഒരു ബന്ധു വീട്ടിൽ എത്തിയപ്പോഴാണ് മകൻ മരിച്ചതായി കണ്ടെത്തിയത്. കുട്ടി എങ്ങനെയാണ് മരിച്ചതെന്ന് ബന്ധു ചോദിച്ചെങ്കിലും പരമേശ്വരി ആദ്യം സത്യം പറഞ്ഞില്ല. തുടർന്ന് പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് എത്തി ചോദ്യം ചെയ്തതോടെയാണ് താൻ തന്നെയാണ് മകനെ കൊലപ്പെടുത്തിയതെന്ന് അമ്മ സമ്മതിച്ചത്. ഭർതൃപിതാവുമായുള്ള വഴക്കിനെ തുടർന്നുള്ള ദേഷ്യമാണ് കൊലപാതകത്തിന് കാരണമെന്നും പരമേശ്വരി പൊലീസിനോട് പറഞ്ഞു.
    Published by:Rajesh V
    First published:
    )}