കലബുര്‍ഗി: ഇതരസമുദായത്തില്‍പ്പെട്ട പെണ്‍കുട്ടിയുമായുള്ള അടുപ്പത്തെ തുടര്‍ന്ന് ദളിത്(Dalit) യുവാവിനെ കൊലപ്പെടുത്തി(Murder). കാര്‍ണാടകയിലെ(Karnataka) കലബുര്‍ഗിയിലാണ് സംഭവം. 25 കാരനായ വിജയ കാംബ്ലെയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ സഹോദരന്‍ ഷഹാബുദ്ദീന്‍(19) ഇയാളുടെ സുഹൃത്ത് നവാസ്(19) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
തിങ്കളാഴ്ച രാത്രി വാഡിയിലെ റെയില്‍വേ പാലത്തിന് സമീപം വെച്ചാണ് കൊലപാതകം നടന്നത്. വിജയയെ മരകായുധങ്ങള്‍ ഉപയോഗിച്ച് ആക്രമിച്ചാണ് സംഘം കൊലപ്പെടുത്തിയത്. വിജയയും ഒരു സുഹൃത്തും ഇവിടെ സംസാരിച്ചിരിക്കുന്നതിനിടെ രണ്ട് പേര്‍ എത്തി. തുടര്‍ന്ന് വാക്കേറ്റത്തിലേര്‍പ്പെടുകയും മാരകായുധങ്ങള്‍ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.
പെണ്‍കുട്ടിയുമായുള്ള അടുപ്പം അവസാനിപ്പിച്ചില്ലെങ്കില്‍ കൊലപ്പെടുത്തുമെന്ന് മുന്‍പുതന്നെ ഭീഷണിയുണ്ടായിരുന്നുവെന്ന് വിജയയുടെ അമ്മ പറയുന്നു. പെണ്‍കുട്ടിയെ വിവാഹം ചെയ്യാന്‍ വിജയക്ക് താത്പര്യമുണ്ടായിരുന്നു. എന്നാല്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് ബന്ധത്തില്‍ താത്പര്യമില്ലായിരുന്നു.
പെണ്‍കുട്ടിയുടെ അച്ഛനും സഹോദരനുമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് വിജയയുടെ അമ്മ ആരോപിച്ചു. മകനെ കൊലപ്പെടുത്തരുതെന്നും പിന്‍മാറുമെന്ന് ഉറപ്പ് നല്‍കിയെങ്കിലും അവര്‍ കൊലപാതകം നടത്തുകയായിരുന്നുവെന്നും വിജയയുടെ അമ്മ കൂട്ടിച്ചേര്‍ത്തു.
Sexual Abuse | പെൺകുട്ടിയെ രാത്രി വീട്ടിലെത്തി പീഡിപ്പിച്ച 19കാരൻ അറസ്റ്റിൽ; സംഭവം പുറത്തായത് പെൺകുട്ടി ഗർഭിണിയായപ്പോൾ
കൊല്ലം: പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ യുവാവ് അറസ്റ്റിലായി. തങ്കശ്ശേരി ബിഷപ്‌സ് ഹൗസിനു സമീപം ആല്‍വിന്‍ എന്ന 19-കാരനാണ് അറസ്റ്റിലായത്. പോക്സോ വകുപ്പ് പ്രകാരമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുമായി അടുപ്പമുണ്ടായിരുന്ന പ്രതി രാത്രിയില്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയാണ് ലൈംഗികമായി പീഡിപ്പിച്ചത്.
കഴിഞ്ഞ ദിവസം വയറുവേദനയെത്തുടര്‍ന്ന് ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്നു വ്യക്തമായത്. ഇതോടെ ആശുപത്രി അധികൃതർ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ കൌൺസിലിങ്ങിൽ സുഹൃത്തായ പത്തൊമ്പതുകാരൻ തന്നെ പീഡിപ്പിച്ചതായി മൊഴി നൽകുകയായിരുന്നു. പിന്നീട് പെണ്‍കുട്ടി കൊല്ലം വെസ്റ്റ് പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയിലാണ് യുവാവ് അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.