പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുടെ മാതാപിതാക്കള്‍ നല്കിയ പരാതിയെ തുടര്‍ന്നാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. നൃത്തവിദ്യാലയത്തില്‍ എത്തിയ കുട്ടിയെ അധ്യാപകന് നിരന്തരം ശാരീരികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.
മൂന്നാര്‍: കാട്ടുപോത്തിനെ കൊന്ന് ഇറച്ചിയാക്കി കടത്തുന്നതിനിടയില്‍ അഞ്ചു പേര് പിടിയില്‍. തലയാര്‍ എസ്റ്റേറ്റ് കടുകുമുടി ഡിവിഷനില്‍ രമേശ് (40), കാളിദുരെ (41), കറുപ്പുസ്വാമി (50),രാമര്‍ (46), അമൂല്‍ രാജ്(35) എന്നിവരാണ് പിടിയിലായത്. ഇവരില്‍നിന്നു ചാക്കില്‍ കെട്ടിയ നിലയിലുള്ള 80 കിലോ ഇറച്ചിയും പിടിച്ചെടുത്തു. പ്രതികള്‍ അഞ്ചുപേരും തലയാര്‍ എസ്റ്റേറ്റിലെ തൊഴിലാളികളാണ്.
നായ്ക്കള്‍ ഓടിച്ചുകൊണ്ടുവന്ന കാട്ടുപോത്ത് തലയാര്‍ എസ്റ്റേറ്റിലുള്ള വലിയ കുഴിയില്‍ വീണു. കുഴിയില്‍ വീണ പോത്തിന്റെ തല കാട്ടുവള്ളികളില്‍ കുടുങ്ങി. ഈ സമയം ഈ ഫീല്‍ഡില്‍ ജോലിചെയ്തിരുന്ന പ്രതികളിലൊരാള്‍ കൈവശമുണ്ടായിരുന്ന കത്തികൊണ്ട് കാട്ടുപോത്തിനെ കൊന്നു.
ഇതിനുശേഷം ഇറച്ചിയാക്കി അഞ്ചു ചാക്കുകളിലാക്കി വീടുകളിലേക്ക് കൊണ്ടു പോകാനാണ് ശ്രമം നടത്തിയത്. എന്നാല്‍ രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പിടിയിലകുകയായിരുന്നു പ്രതികള്‍. ശനിയാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. മൂന്നാര്‍ റേഞ്ചോഫീസര്‍ അരുണ്‍ മഹാരാജിന്റെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റുചെയ്തത്.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.