• HOME
  • »
  • NEWS
  • »
  • crime
  • »
  • സാധനങ്ങള്‍ വില്‍ക്കാനെന്ന വ്യാജേന വീട്ടിലെത്തി വീട്ടമ്മയെ ആക്രമിച്ച യുവാവിനെ മകള്‍ ഓടിച്ചിട്ട് പിടികൂടി

സാധനങ്ങള്‍ വില്‍ക്കാനെന്ന വ്യാജേന വീട്ടിലെത്തി വീട്ടമ്മയെ ആക്രമിച്ച യുവാവിനെ മകള്‍ ഓടിച്ചിട്ട് പിടികൂടി

അക്രമിയെ പിടികൂടിയ അഞ്ജന രണ്ട് അടിയും കൊടുത്തു

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
    പത്തനംതിട്ട : അമ്മയെ ആക്രമിച്ചിട്ട് ഓടിയ യുവാവിനെ ഓടിച്ചിട്ട് പിടികൂടി മകള്‍. കോളേജ് വിദ്യാര്‍ത്ഥിനിയായ മകള്‍ അഞ്ജനയാണ് അമ്മയെ ആക്രമിച്ചിട്ട് ഓടിയ യുവാവിനെ പിന്നാലെ ഓടിച്ചിട്ട് പിടികൂടിയത്. കച്ചവടക്കാരനെന്ന വ്യാജേനയാണ് നിനേഷ് (24) വീട്ടിലെത്തിയത്. വീട്ടുടമ രാധാകൃഷ്ണന്‍ ഈ സമയം ഇവിടെ ഉണ്ടായിരുന്നില്ല. ഭാര്യ ശ്യാമള സാധനങ്ങളൊന്നും വേണ്ടെന്ന് പറഞ്ഞ് തിരിഞ്ഞ് നടക്കുമ്പോഴേക്കും നിനേഷ് പുറകില്‍ നിന്ന് ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ ശ്യാമള നിലത്തേക്ക് വീണു.

    ഈ സമയം അകത്തെ മുറിയില്‍ പഠിച്ചുകൊണ്ടിരുന്ന അഞ്ജന ശബ്ദം കേട്ട് പുറത്തേക്ക് വന്നു. അപ്പോഴേക്കും നിനേഷ് ഓടിയിരുന്നു. അമ്മയെ എഴുന്നേല്‍പ്പിച്ച ശേഷം അഞ്ജന അയാളുടെ പിന്നാലെ ഓടി. അപ്പോഴേക്കും അതുവഴി സ്‌കൂട്ടറില്‍ വന്ന സ്ത്രീയുടെ പുറകിലിരുന്ന് ആളെ പിന്തുടര്‍ന്നു.

    Also Read-Hashish Oil | ജയിലിലുള്ള മകന് അഞ്ച് ലക്ഷം രൂപയുടെ മയക്കുമരുന്ന് എത്തിച്ച അമ്മ അറസ്റ്റിൽ

    പുറമറ്റത്തെ കവലയില്‍ ഇയാളെ കണ്ടതോടെ ആളുകളെ കൂട്ടി നിനേഷിനെ പിടികൂടി. അക്രമിയെ പിടികൂടിയ അഞ്ജന അയാള്‍ക്ക് രണ്ട് അടിയും കൊടുത്തു. അപ്പോഴാണ് സമീപത്തെ വീട്ടിലും സമാനമായ രീതിയില്‍ ഇയാള്‍ ആക്രമിച്ചുവെന്ന് അറിഞ്ഞത്.

    Also Read-Arrest | സമൂഹമാധ്യമങ്ങളില്‍ വിദ്വേഷ പ്രചരണം; CPM പ്രാദേശിക നേതാവ് അറസ്റ്റില്‍

    നിനേഷിനെ പിടികൂടിയപ്പോഴേക്കും ആ വീട്ടിലെ പെണ്‍കുട്ടിയും അവിടെ എത്തിയിരുന്നു. ഈ കുട്ടിയും നിനേഷിനെ അടിച്ചു. തുടര്‍ന്ന് ഇയാളെ പൊലീസില്‍ ഏല്‍പ്പിച്ചു. ഇയാള്‍ക്കെതിരെ പൊലീസ് സ്വമേധയാ കേസെടുത്തിട്ടുണ്ട്. ചങ്ങനാശേരി അസംഷന്‍ കോളേജ് വിദ്യാര്‍ത്ഥിനിയാണ് അജ്ഞന.
    Published by:Jayesh Krishnan
    First published: