• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ലൈംഗിക പീഡനം സഹിക്കാനാകാതെ പിതാവിനെ കൊന്ന് കുഴിച്ചുമൂടി; 12 വര്‍ഷത്തിനുശേഷം വെളിപ്പെടുത്തലുമായി മകള്‍


Updated: July 14, 2018, 4:43 PM IST
ലൈംഗിക പീഡനം സഹിക്കാനാകാതെ പിതാവിനെ കൊന്ന് കുഴിച്ചുമൂടി; 12 വര്‍ഷത്തിനുശേഷം വെളിപ്പെടുത്തലുമായി മകള്‍

Updated: July 14, 2018, 4:43 PM IST
വാഷിങ്ടണ്‍: ലൈംഗിക പീഡനം പതിവാക്കിയ പിതാവിനെ കൊലപ്പെടുത്തി മകള്‍. അതും 12 വര്‍ഷങ്ങള്‍ക്ക് മുന്‍പ്. പിതാവിന്റെ മൃതദേഹം കുഴിച്ചു മൂടി 12 വര്‍ഷത്തിനു ശേഷമാണ് മകള്‍ കൊലയെക്കുറിച്ച് വെളിപ്പെടുത്തല്‍ നടത്തി ബന്ധുക്കളെ പോലും ഞെട്ടിച്ചത്.

40 വര്‍ഷത്തിലധികമായി പിതാവ് ലൈംഗീകമായി പീഡിപ്പിക്കുന്നതിന്റെ പ്രതികാരമായാണ് ബാര്‍ബാര കൂമ്പസ് 2006-ല്‍ പിതാവ് കെന്നത്തിനെ കൊലപ്പെടുത്തിയത്. മൃതദേഹം വീടിനു സമീപത്തെ പൂന്തോട്ടത്തില്‍ കുഴിച്ചിടുകയായിരുന്നു.

പിതാവ് മരിച്ച് ഏതാനും മാസങ്ങള്‍ക്കും ശേഷം ബാര്‍ബാര ഒരു കുഞ്ഞിനെ പ്രസവിക്കുകയും ചെയ്തും. ഈ കുഞ്ഞ് പിതാവിന്റേതാണെന്നും ബാര്‍ബര പറയുന്നു. ഇതേത്തുടര്‍ന്നാണ് കൊലപാതക വിവരം പുറത്തുപറയാതിരുന്നത്. തന്നെ പീഡിപ്പാക്കാനെത്തിയ പിതാവിനെ മണ്‍വെട്ടി ഉപയോഗിച്ച് തലയ്ക്കടിക്കുകയായിരുന്നു. തലയില്‍ ഗുരുതരമായി മുറിവേറ്റ് കെന്നത്ത് രക്തം വാര്‍ന്നാണ് മരിച്ചത്. കൊലപാതകത്തിനു ശേഷം പിതാവിന്റെ പേരിലുള്ള പെന്‍ഷന്‍ കൈപ്പറ്റുകയും ചെയ്തു.

വര്‍ഷങ്ങള്‍ക്ക് ശേഷം പിതാവ് പെട്ടന്ന് മരിച്ച വിവരം ബാര്‍ബറ സഹോദരനെ അറിയിച്ചു. എന്നാല്‍, അടുത്തിടെ ഹൗസിങ് അസോസിയേഷന്‍ പ്രതിനിധി വീട്ടിലെത്തുകയും തങ്ങള്‍ സംഘടിപ്പിക്കുന്ന ഒരു പരിപാടിക്ക് പിതാവിനെയും കൂട്ടിവരണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഈ പരിപാടി നടക്കുന്നതിന്‍രെ തലേദിവസം പൊലീസ് സ്റ്റേഷനില്‍ ഹജരായ ബാര്‍ബറ കൊലപാതക വിവരം തുറന്നു പറയുകയായിരുന്നു. ഇതേത്തുടര്‍ന്ന് അറസ്റ്റു ചെയ്തു കോടതിയില്‍ ഹാജരാക്കിയ ബാര്‍ബറയെ ഒമ്പത് വര്‍ഷത്തെ തടവിനു ശിക്ഷിച്ചു.
First published: July 14, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍