• HOME
  • »
  • NEWS
  • »
  • crime
  • »
  • Murder | മൂന്നര വയസുള്ള മകളുടെ മൊഴി കുടുക്കി; ഭാര്യ ഭർത്താവിനെ കഴുത്തു ഞെരിച്ചു കൊന്നത് കാമുകനൊപ്പം

Murder | മൂന്നര വയസുള്ള മകളുടെ മൊഴി കുടുക്കി; ഭാര്യ ഭർത്താവിനെ കഴുത്തു ഞെരിച്ചു കൊന്നത് കാമുകനൊപ്പം

പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ തെലങ്കാന പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു.

  • Share this:
Murder | മൂന്നര വയസുള്ള മകളുടെ മൊഴി കുടുക്കി; ഭാര്യ ഭർത്താവിനെ കഴുത്തു ഞെരിച്ചു കൊന്നത് കാമുകനൊപ്പംമൂന്നര വയസുകാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പിതാവിന്റെ ദുരൂഹ മരണക്കേസിൽ അമ്മയെയും കാമുകനെയും പോലീസ് അറസ്റ്റ് ചെയ്തു. തെലങ്കാനയിലെ (Telangana) ജങ്കാവ് ജില്ലയിലാണ് സംഭവം. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ തെലങ്കാന പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. ഹൻമന്ത പുരം ഗ്രാമത്തിലെ ലകവത് കൊമുറെല്ലിയാണ് (Lakavath Komurelli) കൊല്ലപ്പെട്ടത്.

ലകവത് കൊമുറെല്ലിയും ലഖവത് ഭാരതിയും എട്ടു വർഷം മുൻപാണ് വിവാഹിതരായത്. ഗ്രെയ്റ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷൻ (ജിഎച്ച്എംസി) പരിധിയിൽ ശുചീകരണ തൊഴിലാളികളായി ജോലി ചെയ്തിരുന്ന ഇവർ നാമൽഗുണ്ടു പ്രദേശത്താണ് താമസിച്ചിരുന്നത്. ഇവർക്ക് മൂന്ന് പെൺകുട്ടികളുമുണ്ട്. രണ്ടു കുട്ടികൾ ജങ്കോണിൽ പട്ടികവർഗക്കാർക്കുള്ള ഹോസ്റ്റലിലാണ് താമസിക്കുന്നത്. മൂന്നര വയസ്സുള്ള ഇളയ മകൾ മാതാപിതാക്കൾക്കൊപ്പമായിരുന്നു താമസം.

Also read : രണ്ടാമതും പെണ്‍കുഞ്ഞിന് ജന്മം നല്‍കി; ഭാര്യയെ വിഷം കുത്തിവെച്ച് കൊലപ്പെടുത്തിയ ഭര്‍ത്താവ് അറസ്റ്റിൽ

ഇതിനിടെ, ജങ്കാവ് ജില്ലയിലെ അടവി കേശവപൂർ സ്വദേശിയും ഡിജെ ഓപ്പറേറ്ററുമായ ബനോത്ത് പ്രവീണുമായി (22) ഭാരതി പ്രണയത്തിലായി. ഇവരുടെ ബന്ധത്തിൽ സംശയം തോന്നിയ കൊമുറെല്ലി നാട്ടിലേക്ക് പോകാനെന്ന വ്യാജേന ഇക്കഴിഞ്ഞ പതിനെട്ടാം തീയതി വീട്ടിൽ നിന്ന് ഇറങ്ങി. കൊമുറെല്ലി പോയതിനു പിന്നാലെ പ്രവീണിനെ ഭാരതി വീട്ടിലേക്ക് ക്ഷണിച്ചു. എന്നാൽ അർദ്ധരാത്രി വീട്ടിൽ തിരിച്ചെത്തിയ കൊമുറെല്ലി ഭാരതിയോടും പ്രവീണിനോടും വഴക്കിട്ടു. സംഘർഷത്തിനിടെ, കാമുകന്റെ സഹായത്തോടെ ഭർത്താവിനെ ഭാരതി കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് ഇവർ മൃതദേഹം ബൈക്കിൽ കയറ്റി, ഭോംഗീർ മണ്ഡലിലെ അനന്തരാമിലെ റോഡരികിൽ ഉപേക്ഷിച്ചു. മൂന്നര വയസുള്ള മകളെയും ഒപ്പം കൂട്ടിയിരുന്നു. മൃതദേഹം ഉപേക്ഷിച്ച സ്ഥലത്തു തന്നെ ബൈക്കും ഉപേക്ഷിച്ച്, കൊമുറെല്ലി ഒരു അപകടത്തിൽ മരിച്ചതായി വരുത്തിത്തീർ‌ക്കാനും ഇരുവരും ശ്രമിച്ചു.

എന്നാൽ, മൃതദേഹം പോസ്റ്റ്‌മോർട്ടം നടത്തിയ ഡോക്ടറാണ് കൊമുറെല്ലിയുടെ മരണത്തിൽ ആദ്യം സംശയം പ്രകടിപ്പിച്ചത്. ഇതോടെ പോലീസ് അന്വേഷണം ഊർജിതമാക്കി. അന്വേഷണത്തിന്റെ ഭാഗമായി പോലീസ് മൂന്നര വയസുകാരിയുമായും സംസാരിച്ചു. തന്റെ പിതാവിനെ കൊന്നത് അമ്മയും കാമുകനുമാണെന്ന് അവൾ വെളിപ്പെടുത്തി. പ്രതികളായ ഭാരതി, ഭാനോത്ത് പ്രവീൺ എന്നിവർ ഇപ്പോൾ റിമാൻഡിലാണ്.

പലതവണ മുന്നറിയിപ്പ് നൽകിയിട്ടും അവിഹിത ബന്ധം അവസാനിപ്പിക്കാൻ തയാറാകാത്തതിൽ കോപാകുലയായ ഭാര്യ, ഭർത്താവിന്റെ സ്വകാര്യ ഭാഗങ്ങളിൽ തിളച്ച വെള്ളമൊഴിച്ചു വാർത്ത അടുത്തിടെ പുറത്തു വന്നിരുന്നു. തമിഴ്നാട് റാണിപേട്ടിലാണ് സംഭവം നടന്നത്. ഭർത്താവ് മുറിയിൽ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു ഭാര്യയുടെ അതിക്രമം. റാണിപേട്ട് ബനവരത്തിന് സമീപത്തെ ഗ്രാമീണനായ 32കാരനാണ് ഗുരുതരമായി പൊള്ളലേറ്റത്. രണ്ട് മക്കളുടെ അച്ഛനായ ഇയാൾക്ക് മറ്റൊരു സ്ത്രീയുമായി അവിഹിത ബന്ധമുണ്ടായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. വിവരം അറിഞ്ഞതു മുതൽ, ഈ ബന്ധം അവസാനിപ്പിക്കണമെന്ന് പലതവണ ഭാര്യ ഇയാൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു. ഇതേ ചൊല്ലി ഇരുവരും പരസ്പരം വഴക്കിടുകയും ചെയ്തിരുന്നു. പിന്നീട് പതിവുപോലെ ഇരുവരും ഉറങ്ങാൻ പോയി. അർധരാത്രിയോടെ ഉണർന്ന ഭാര്യ 'ശിക്ഷ' നടപ്പാക്കാൻ തീരുമാനിക്കുകയായിരുന്നു.
Published by:Amal Surendran
First published: