• HOME
  • »
  • NEWS
  • »
  • crime
  • »
  • ഭാരത് ജോഡോ യാത്രയ്ക്കിടെ പോക്കറ്റടി; ഡിസിസി പ്രസിഡന്‍റിന്‍റെ 5000 രൂപ മോഷണം പോയി

ഭാരത് ജോഡോ യാത്രയ്ക്കിടെ പോക്കറ്റടി; ഡിസിസി പ്രസിഡന്‍റിന്‍റെ 5000 രൂപ മോഷണം പോയി

പോക്കറ്റിൽ കവറിൽ സൂക്ഷിച്ചിരുന്ന പണമാണ് മോഷണം പോയത്.

  • Last Updated :
  • Share this:
    ആലപ്പുഴ: ഭാരത് ജോഡോ യാത്രയ്ക്കിടെ ഡിസിസി പ്രസിഡന്റിന്റെ പോക്കറ്റടിച്ചു. ആലപ്പുഴ ഡിസിസി പ്രസിഡന്‍റ് ബാബു പ്രസാദിന്‍റെ പോക്കറ്റിൽ നിന്ന് 5000 രൂപയാണ് മോഷണം പോയത്. കൃഷ്ണപുരത്തെ സ്വീകരണത്തിനിടെയായിരുന്നു സംഭവം. പോക്കറ്റിൽ കവറിൽ സൂക്ഷിച്ചിരുന്ന പണമാണ് മോഷണം പോയത്.

    ഭാരത് ജോഡോ യാത്രയുടെ തിരുവനന്തപുരം ജില്ലയിലെ പര്യടനത്തിനിടയിലും സമാനമായ സംഭവം ഉണ്ടായിരുന്നു. തമിഴ്നാട്ടിൽ നിന്നുള്ള സംഘമാണ് കാൽനട യാത്രയിൽ കടന്നുകൂടിയിരുന്നത്. സി സി ടി വി ദൃശ്യങ്ങളിൽ നിന്നാണ് ഇവരെ തിരിച്ചറിഞ്ഞത്. നേമത്ത് നിന്നാണ് പോക്കറ്റടി സംഘം യാത്രയിൽ കടന്നു കൂടിയതെന്ന് പൊലീസ് പറയുന്നു.

    Also Read-Bharat Jodo Yatra: രാഹുൽ ഗാന്ധിയുടെ ജോഡോ യാത്രയിൽ പോക്കറ്റടി സംഘം; തിരിച്ചറിഞ്ഞത് തിരുവനന്തപുരം സിറ്റി പോലീസ്

    കൊല്ലം ജില്ലയിലെ പര്യടനം പൂർത്തിയാക്കിയ ഭാരത് ജോഡോ യാത്ര ഇന്നാണ് ആലപ്പുഴ ജില്ലയിലേക്ക് പ്രവേശിച്ചത്. രാവിലെ കൊല്ലം പുതിയ കാവിൽ നിന്ന് തുടങ്ങിയ യാത്രക്ക് ആലപ്പുഴ ജില്ല അതിർത്തിയായ കൃഷ്ണപുരത്ത് ഡിസിസിയുടെ നേത്യത്വത്തിൽ പ്രവർത്തകർ സ്വീകരണം നൽകി. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ദിവസം ജോഡോ യാത്ര സഞ്ചരിക്കുന്നത് ആലപ്പുഴ ജില്ലയിലൂടെയാണ്. നാല് ദിവസം കൊണ്ട് 90 കിലോ മീറ്റർ ജില്ലയിൽ സഞ്ചരിക്കും.

    Also Read-കൊല്ലത്ത് തെരുവു നായ കത്തിക്കരിഞ്ഞ നിലയിൽ; ചുട്ടുകൊന്നതെന്ന് സംശയം

    ഭാരത് ജോഡോ യാത്രയുടെ ഭാഗമായി കൊല്ലം ജില്ലയിലെത്തിയ രാഹുൽ ഗാന്ധി ഇന്നലെ മാതാ അമൃതാനന്ദമയിയെ സന്ദർശിച്ചിരുന്നു. ഇന്നലെ രാത്രി എട്ടരയോടെയാണ് രാഹുൽ അമൃതപുരിയിലെ മാതാ അമൃതാനന്ദമയി മഠത്തിലെത്തിയത്. മഠത്തിലെ സന്യാസിമാരുടെ നേതൃത്വത്തിൽ രാഹുൽ ഗാന്ധിയെ സ്വീകരിച്ചത്.
    Published by:Jayesh Krishnan
    First published: