• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

യാത്രക്കാരിയായ കോളജ് വിദ്യാർഥിനിയെ ടാക്സി ഡ്രൈവർ പീഡിപ്പിച്ചു; പൊലീസിന് വനിതാ കമ്മീഷന്റെ നോട്ടീസ്

പീഡിപ്പിച്ച ശേഷം മൂന്ന് മണിക്കോറോളം പെൺകുട്ടിയെയും കൊണ്ട് ഡ്രൈവർ കാറിൽ ചുറ്റിത്തിരിഞ്ഞു.

news18
Updated: August 6, 2019, 12:21 PM IST
യാത്രക്കാരിയായ കോളജ് വിദ്യാർഥിനിയെ ടാക്സി ഡ്രൈവർ പീഡിപ്പിച്ചു; പൊലീസിന് വനിതാ കമ്മീഷന്റെ നോട്ടീസ്
news18
news18
Updated: August 6, 2019, 12:21 PM IST
ന്യൂഡൽഹി: യാത്രക്കാരിയായിരുന്ന കോളജ് വിദ്യാർഥിനിയെ ടാക്സി ഡ്രൈവർ പീഡിപ്പിച്ചു. ഡൽഹിയിലാണ് സംഭവം. ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിലെ രണ്ടാം വർഷ വിദ്യാർഥിനിയാണ് പീഡനത്തിനിരയായത്. വെള്ളിയാഴ്ച രാത്രി സുഹൃത്തിന്റെ വീട്ടിൽ നിന്ന് മടങ്ങി വരുന്നതിനിടെയാണ് സംഭവം.

also read; വസ്ത്രങ്ങൾ വലിച്ചു കീറുമെന്ന് ഭീഷണി: ഊബർ ഡ്രൈവറിൽ നിന്നുണ്ടായ ദുരനുഭവം വിവരിച്ച് പെൺകുട്ടി

കാറിൽ നിന്ന് വലിച്ചിഴച്ച് പീഡിപ്പിച്ച ശേഷം അർധബോധാവസ്ഥയിലായ പെൺകുട്ടിയെ പാർക്കിൽ ഉപേക്ഷിച്ച് ഡ്രൈവർ കടന്നു കളയുകയായിരുന്നു. പ്രദേശവാസികളിൽ ചിലരാണ് പെണ‍്‍കുട്ടിയെ കണ്ടെത്തിയത്. മന്ദിർ മാർഗിൽ നിന്നാണ് പെൺകുട്ടി കാറിൽ കയറിയത്.

പീഡിപ്പിച്ച ശേഷം മൂന്ന് മണിക്കോറോളം പെൺകുട്ടിയെയും കൊണ്ട് ഡ്രൈവർ കാറിൽ ചുറ്റിത്തിരിഞ്ഞു. അതിനു ശേഷമാണ് പാർക്കിൽ ഉപേക്ഷിച്ചത്.

സംഭവത്തിൽ ഡൽഹി വനിത കമ്മീഷൻ പൊലീസിന് നോട്ടീസ് നൽകി.  അന്വേഷണത്തെ കുരിച്ചുള്ള വിശദീകരണം ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയിരിക്കുന്നത്. സംഭവം ഞെട്ടിക്കുന്നതാണെന്ന് കമ്മീഷൻ വ്യക്തമാക്കി. ഓഗസ്റ്റ് 9ന് മുമ്പ് വിശദീകരണം നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
First published: August 6, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...