നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • കൊച്ചിയിൽ യുവാവിന്‍റെ മൃതദേഹം ചതുപ്പിൽ പുതഞ്ഞ നിലയിൽ കണ്ടെത്തി

  കൊച്ചിയിൽ യുവാവിന്‍റെ മൃതദേഹം ചതുപ്പിൽ പുതഞ്ഞ നിലയിൽ കണ്ടെത്തി

  കുമ്പളങ്ങി പനമ്പുകാടുള്ള ഒറ്റപ്പെട്ട പ്രദേശത്തെ ചതുപ്പിൽ പുതഞ്ഞ നിലയിലാണ് യുവാവിന്‍റെ മൃത്ദേഹം കണ്ടെത്തിയത്.

  (പ്രതീകാത്മക ചിത്രം)

  (പ്രതീകാത്മക ചിത്രം)

  • Share this:
   കൊച്ചി: യുവാവിന്‍റെ മൃതദേഹം കുമ്പളങ്ങിയിൽ ചതുപ്പിൽ പുതഞ്ഞ നിലയില്‍ കണ്ടെത്തി. കുമ്പളങ്ങി സ്വദേശി ലാസർ ആന്‍റണിയുടേതാണ് മൃതദേഹമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ബന്ധുക്കള്‍ വസ്ത്രം തിരിച്ചറിഞ്ഞതോടെയാണ് മൃതദേഹം ലാസർ ആന്‍റണിയുടേതാണെന്ന് വ്യക്തമായത്. കുമ്പളങ്ങി പനമ്പുകാടുള്ള ഒറ്റപ്പെട്ട പ്രദേശത്തെ ചതുപ്പിൽ പുതഞ്ഞ നിലയിലാണ് യുവാവിന്‍റെ മൃത്ദേഹം കണ്ടെത്തിയത്.

   ജൂലൈ പത്തു മുതൽ ലാസർ ആന്‍റണിയെ കാണാനില്ലെന്ന് ബന്ധുക്കൾ പറയുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിൽ പള്ളുരുത്തി പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് പ്രദേശത്ത് എത്തി തെരച്ചിൽ നടത്തിയത്. പൊലീസിന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. അഴുകിയ നിലയിലായിരുന്നു മൃതദേഹം.

   ലാസർ കുമ്പളങ്ങി സ്വദേശിയായ യുവാവുമായി നേരത്തെ സംഘർഷത്തിൽ ഏർപ്പെട്ടിരുന്നതായും, ഇയാളുടെ പേരിൽ കേസുണ്ടായിരുന്നതായും പൊലീസ് പറയുന്നു. ലാസറിന്‍റെ മരണം കൊലപാതകമാണെന്ന് സംശയം പ്രകടിപ്പിച്ച് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കളമശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിക്കുന്നത് അനുസരിച്ച് അന്വേഷണം ഊർജിതമാക്കുമെന്ന് പൊലീസ് അറിയിച്ചു.

   പത്തനംതിട്ട റാന്നിയിൽ പിതൃസഹോദരനെ കുത്തിക്കൊന്ന പതിനേഴുകാരൻ അറസ്റ്റിൽ

   പിതൃസഹോദരനെ കുത്തിക്കൊന്ന സംഭവത്തിൽ പതിനേഴുകാരൻ അറസ്റ്റിലായി. റാന്നി തുലാപ്പള്ളിയിലാണ് സംഭവം. പമ്പാവാലി തുലാപ്പള്ളി ഐത്തലപ്പടിയില്‍ താമസിക്കുന്ന ചരിവുകാലായില്‍ സാബു(50) ആണ് കുത്തേറ്റു മരിച്ചത്. സംഭവത്തിൽ സാബുവിന്‍റെ സഹോദരന്‍റെ മകൻ അറസ്റ്റിലായിട്ടുണ്ട്. കുടുംബവഴക്കാണ് കത്തിക്കുത്തിൽ കലാശിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് ആറുണിയോടെയായിരുന്നു സംഭവം.

   Also Read- പണം കടം ചോദിച്ചത് നൽകാത്തതിന് 17കാരിയെ ലൈംഗികമായി ഉപദ്രവിച്ചു; 56കാരൻ അറസ്റ്റിൽ

   കുത്തേറ്റ സാബുവിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ ആരോഗ്യനില വഷളായതിനെ തുടർന്ന് ഇന്ന് രാവിലെ ആറരയോടെ മരണം സംഭവിക്കുകയായിരുന്നു. വയറിന് ആഴത്തിലേറ്റ മുറിവാണ് മരണകാരണമായതെന്ന് ഡോക്ടർമാർ പറഞ്ഞു. മനോവൈകല്യം ഉണ്ടായിരുന്ന സാബു വീട്ടിൽ നിരന്തരം വഴക്കുണ്ടാക്കുമായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇതേ ചൊല്ലിയുള്ള തർക്കത്തിനൊടുവിലാണ് സഹോദരപുത്രൻ സാബുവിനെ കൂത്തിയത്.

   രഖിലിന്റെ പക്കലുണ്ടായിരുന്നത് മാരക പ്രഹര ശേഷിയുള്ള തോക്ക്; കോതമംഗലം പോലീസ് കണ്ണൂരിൽ

   നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിലെ മെഡിക്കൽ വിദ്യാർത്ഥിയായ  മാനസയെ വെടിവെച്ചു കൊന്ന് രഖിൽ സ്വയം വെടിവെച്ച് കൊന്ന സംഭവത്തിൽ കോതമംഗലം പോലീസ് കണ്ണൂരിൽ എത്തി. കൊലപാതക കേസിൽ പോലീസ് ഏറ്റവും ഊർജ്ജിതമായി രഖിലിന് എങ്ങനെ തോക്ക് ലഭിച്ചു എന്നുള്ളതാണ്.

   മാരക പ്രഹര ശേഷിയുള്ള പിസ്റ്റൾ ആണ് ഇതെന്ന് പ്രാഥമിക പരിശോധനയിൽ ബോധ്യമായിട്ടുണ്ട്. സാധാരണ രീതിയിലുള്ള എയർഗൺ ആണെന്നായിരുന്നു ആദ്യ നിഗമനം. എന്നാൽ തോക്ക് സംബന്ധിച്ചുള്ള ആദ്യ പരിശോധന തന്നെ പോലീസിനെ ഞെട്ടിച്ചു. ഉഗ്രശേഷിയുള്ള തോക്ക് എങ്ങനെ സാധാരണക്കാരനായ ഒരു വ്യക്തിയുടെ കയ്യിൽ എത്തിച്ചേർന്നു എന്നാണ് പോലീസ് ഇപ്പോൾ അന്വേഷിക്കുന്നത്.
   Published by:Anuraj GR
   First published:
   )}