റാഞ്ചി: ജാർഖണ്ഡ് സായുധ പോലീസ് (ജെഎപി) ജവാന്റെ ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. ബുധനാഴ്ച പുലർച്ചെ ജാർഖണ്ഡിലെ ഗർഹ്വ ജില്ലയിലെ വസതിയിലാണ് യുവതിയുടെ നഗ്നശരീരം രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയത്.
ജാർഖണ്ഡ് പോലീസ് പറയുന്നതനുസരിച്ച്, യുവതിയുടെ മൃതദേഹം നഗ്നമായ നിലയിലാണ് കാണപ്പെട്ടത്, മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് ഒരു ഡസനിലധികം തവണ ശരീരത്തിൽ കുത്തേറ്റിട്ടുണ്ട്. ചീനിയ പോലീസ് സ്റ്റേഷന്റെ അധീനതയിലുള്ള ഗ്രാമത്തിലാണ് സംഭവം. സംഭവസ്ഥലത്ത് മുതിർന്ന ജില്ലാ പോലീസ് ഓഫീസർമാരും ലോക്കൽ പോലീസും എത്തി പരിശോധന നടത്തി.
"സ്ത്രീ വീട്ടിൽ തനിച്ചായിരുന്നു താമസിച്ചിരുന്നത്. അവളുടെ ഭർത്താവ്, ജെഎപി ജവാൻ, ഹസാരിബാഗ് ജില്ലയിലാണ് ജോലി ചെയ്യുന്നത്, അവളുടെ രണ്ട് കുട്ടികൾ ഹോസ്റ്റലിൽ നിന്ന് പഠിക്കുകയാണ്."- ചീനിയ പോലീസ് സ്റ്റേഷനിലെ ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു,
സ്ത്രീയുടെ ശരീരം നഗ്നമായി രക്തത്തിൽ കുളിച്ചുകിടക്കുന്നതായി കണ്ടെത്തിയതായി ഉദ്യോഗസ്ഥൻ പറഞ്ഞു. "നഗ്നയായ നിലയിൽ മൃതദേഹം കണ്ടെത്തിയത് യുവതി ബലാത്സംഗത്തിന് ഇരയായോ എന്ന സംശയം ജനിപ്പിക്കുന്നു. യുവതിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചു, ലൈംഗിക പീഡനത്തിന് ഇരയായോ എന്നറിയാൻ പോസ്റ്റുമോർട്ടം റിപ്പോർട്ട് വരുന്നതുവരെ കാത്തിരിക്കണം" ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.
സ്ത്രീയുടെ വയറിലും നെഞ്ചിലും നിരവധി തവണ കുത്തേറ്റതായി ഉദ്യോഗസ്ഥൻ പറഞ്ഞു. ഭർത്താവുമായി യുവതി പതിവായി വഴക്കുണ്ടാക്കുന്നതിനാൽ ഭർത്താവാണ് കൊലപ്പെടുത്തിയതെന്ന് സംശയിക്കുന്നതായി ഗ്രാമവാസികൾ പൊലീസിനോട് പറഞ്ഞു.
"ബുധനാഴ്ച രാവിലെ ഒമ്പത് മണിയോടെ യുവതിയുടെ വീട്ടിൽ കന്നുകാലികൾ ബഹളമുണ്ടാക്കുന്നത് കേട്ടു. എന്താണ് കാര്യമെന്ന് അന്വേഷിക്കാൻ ഞാൻ അവിടെ പോയി. അപ്പോൾ അവിടെ കണ്ട കാഴ്ച ശരിക്കും എന്നെ ഞെട്ടിക്കുന്നതായിരുന്നു. ഭർതൃസഹോദരന്റെ ഭാര്യയെ നഗ്നയായി മരിച്ച നിലയിൽ രക്തത്തിൽ കുളിച്ച് കിടക്കുന്നത് കണ്ടു. "- ഇരയുടെ ഭർതൃസഹോദരന്റെ ഭാര്യ പറഞ്ഞു.
Also Read-
കുട്ടികൾ തമ്മിലുള്ള വഴക്ക് വീട്ടുകാർ ഇടപെട്ട് വഷളായി; പന്ത്രണ്ടുകാരന്റെ നാക്ക് മുറിച്ചു
"ഉടൻ തന്നെ സംഭവത്തെക്കുറിച്ച് ഞാൻ എന്റെ ഭർത്താവിനെയും ഗ്രാമത്തലവനെയും അറിയിച്ചു."- യുവതി പറഞ്ഞു.
ബലാത്സംഗക്കേസിലെ ഇരയായ പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കിയ പൊലീസുകാരൻ അറസ്റ്റിൽ; പീഡനം വിവാഹ വാഗ്ദാനം നൽകി
ബലാത്സംഗക്കേസിലെ ഇരയായ പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്കി ലൈംഗികമായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതിയായ പൊലീസ് ഉദ്യോഗസ്ഥൻ റിമാൻഡിൽ. ദക്ഷിണ കന്നഡ ജില്ലയിലെ കഡബ പൊലീസാണ് കോൺസ്റ്റബിളായ ശിവരാജ് നായക്കിനെ പിടികൂടിയത്. ഇയാളെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തതായി ജില്ല പൊലീസ് സൂപ്രണ്ട് ഋഷികേശ് സോനാവനെ അറിയിച്ചു.
ചൊവ്വാഴ്ചയാണ് ശിവരാജിനെ പൊലീസ് അറസ്റ്റുചെയ്തത്. ശിവരാജിനെതിരെ പോക്സോ നിയമപ്രകാരമാണ് കേസെടുത്തിട്ടുള്ളത്. കേസിന്റെ ഗൗരവം കണക്കിലെടുത്ത് വെസ്റ്റേണ്‍ റേഞ്ച് ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പൊലീസ് ദേവജ്യോതിറെയും ദക്ഷിണ കന്നഡ ജില്ല പൊലീസ് സൂപ്രണ്ട് ഋഷികേശ് സോനാവനെയും കഡബ പൊലീസ് സ്റ്റേഷന് സന്ദര്‍ശിക്കുകയും ശിവരാജിനെയും ഇയാളുടെ സഹപ്രവര്‍ത്തകരായ പൊലീസ് ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യുകയും ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.