• HOME
 • »
 • NEWS
 • »
 • crime
 • »
 • DEAD BODY OF A YOUNG WOMAN FOUND WITH CHILI POWDER ON PRIVATE PARTS

യുവതിയെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊന്നു; സ്വകാര്യഭാഗത്ത് മുളകു പൊടി വിതറിയ നിലയിൽ മൃതദേഹം

ഉറങ്ങിക്കിടന്ന യുവതിയെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊല്ലുകയായിരുന്നു. ശേഷം സ്വകാര്യഭാഗത്ത് മുളകുപൊടി വിതറി.

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

 • Share this:
  മധ്യപ്രദേശ്: യുവതിയെ തലയ്ക്കടിച്ച് കൊന്ന് സ്വകാര്യഭാഗത്ത് മുളകുപൊടി വിതറി മൃതദേഹം ഉപേക്ഷിച്ച യുവാവ് പിടിയിൽ. മധ്യപ്രദേശിലെ ജബൽപൂരിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. പപ്പു ഗദേവാൾ എന്നയാളാണ് അറസ്റ്റിലായത്.

  ജബൽപൂരിലെ ഗ്വാരിഘട്ട് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. കേസിൽ അറസ്റ്റിലായ പപ്പുവിന്റെ വീട്ടിൽ നിന്നാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ശാലിനി എന്നാണ് പെൺകുട്ടിയുടെ പേര്. മൃതദേഹത്തിന് സമീപത്തു നിന്നും രക്തം പുരണ്ട കൂറ്റൻ കല്ലും പൊലീസ് കണ്ടെത്തിയിരുന്നു.

  ഈ കല്ല് ഉപയോഗിച്ചാണ് പപ്പു ശാലിനിയെ തലക്കടിച്ച് കൊന്നതെന്ന് പൊലീസ് പറഞ്ഞു. യുവതിയുടെ സ്വകാര്യഭാഗത്ത് ഇയാൾ മുളക് പൊടിയും വിതറിയിരുന്നു. യുവതിയുടെ മൃതദേഹത്തിന് സമീപത്തു നിന്നും ഒരു കടലാസും പൊലീസ് കണ്ടെത്തി. 'പ്രണയത്തിൽ വഞ്ചന' എന്നാണ് കടലാസിൽ എഴുതിയിരിക്കുന്നത്. വീര എന്ന പേരും കടലാസിൽ ഉണ്ടായിരുന്നു.

  ശാലിനിയെ അവസാനമായി കണ്ടത് പപ്പുവിനൊപ്പമാണെന്നാണ് അയൽവാസികൾ പൊലീസിനോട് പറഞ്ഞത്. ശാലിനിക്കൊപ്പമായിരുന്നു പപ്പു താമസിച്ചിരുന്നത്. ഇവർ താമസിക്കുന്ന വീട്ടിൽ മൃതദേഹം കണ്ടെത്തിയിതിനെ തുടർന്ന് പപ്പുവിനെ തേടി പൊലീസ് അന്വേഷണം ആരംഭിച്ചു. മണിക്കൂറുകൾക്കുള്ളിൽ തന്നെ ഇയാൾ പിടിയിലാകുകയും ചെയ്തു. ചോദ്യം ചെയ്യലിൽ കാമുകിയെ കൊന്നത് താനാണെന്ന് ഇയാൾ സമ്മതിക്കുകയും ചെയ്തു.

  Also Read-അതീവ സുരക്ഷാ ജയിലിന് പുറത്തേക്ക് നീളൻ തുരങ്കം; ഇസ്രായേൽ ജയിലിലെ 6 പലസ്തീൻ തടവുകാർ രക്ഷപ്പെട്ടതെങ്ങിനെ

  വീര എന്ന യുവാവുമായി ശാലിനിക്ക് അടുപ്പമുണ്ടായിരുന്നു. ഇയാളുമായി ശാലിനി സ്ഥിരമായി ഫോണിൽ സംസാരിച്ചിരുന്നു. ഇയാളുമായി സംസാരിക്കുന്നത് അവസാനിപ്പിക്കാൻ നിരന്തരം ആവശ്യപ്പെട്ടിരുന്നു. മാത്രമല്ല, യുവതി സ്വന്തം വീട്ടിൽ സ്ഥിരമായി സന്ദർശനം നടത്തുന്നതും പപ്പു എതിർത്തിരുന്നു. തന്റെ ആവശ്യങ്ങൾ കാമുകി അനുസരിക്കാത്തതിനെ തുടർന്നാണ് കൊലപ്പെടുത്തിയതെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്.

  രാത്രി ഉറങ്ങിക്കിടക്കുന്ന സമയത്താണ് ഇയാൾ യുവതിയെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊന്നത്. കൊലപാതകത്തിന് ശേഷം ഉറങ്ങിയ പ്രതി രാവിലെ പതിവു പോലെ ജോലിക്ക് പോകുകയും ചെയ്തുവെന്നും പൊലീസ് പറയുന്നു.

  യുവതിയോടൊപ്പം ലൈംഗിക ബന്ധത്തിന് ഭർത്താവിന് 10,000 രൂപ നൽകിയ 80കാരൻ മരിച്ച നിലയിൽ

  ഭാര്യയോടൊപ്പം കിടക്ക പങ്കിടാൻ 10,000 രൂപ വാഗ്ദാനം ചെയ്ത 80കാരനെ കൊലപ്പെടുത്തിയ കേസിൽ 33 കാരനെ അറസ്റ്റ് ചെയ്തു. നവി മുംബൈയിലാണ് സംഭവം. ശമകാന്ത് തുക്കാറാം നായിക് എന്നയാളാണ് കൊല്ലപ്പെട്ടത്. ഉൽവേയിൽ കടകളും ഫ്ലാറ്റുകളും പ്ലോട്ടുകളുമടക്കം നിരവധി വസ്തുക്കളും കോടികളുടെ ആസ്തിയുമുള്ളയാളാണ് നായിക്കെന്ന് എൻആർഐ തീരദേശ പോലീസ് സ്റ്റേഷനിലെ മുതിർന്ന പോലീസ് ഇൻസ്പെക്ടർ രവീന്ദ്ര പാട്ടീൽ വ്യക്തമാക്കിയതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.

  33 വയസ്സുകാരനായ പ്രതിയുടെ കട പലപ്പോഴും നായിക് സന്ദർശിക്കാറുണ്ടായിരുന്നു. അങ്ങനെയൊരു അവസരത്തിൽ യുവാവിന്റെ ഭാര്യയുടെ കൂടെ കിടക്കാൻ 5000 രൂപ ഇയാൾ വാഗ്ദാനം ചെയ്തിരുന്നു. ഓഗസ്റ്റ് 29 ന് നായിക് 10,000 രൂപ വാഗ്ദാനം ചെയ്യുകയും ഭാര്യയെ ഗോഡൗണിലേക്ക് അയയ്ക്കാൻ ആവശ്യപ്പെടുകയും ചെയ്തു.

  നായിക്കിന്റെ ആവശ്യത്തിൽ പ്രകോപിതനായ പ്രതി അയാളെ തള്ളി താഴെയിട്ട് തലയിൽ ഇടിച്ചു. തുടർന്ന് കടയുടെ ഷട്ടർ താഴ്ത്തിയ ശേഷം നായിക്കിനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി മൃതദേഹം വാഷ് റൂമിൽ ഒളിപ്പിച്ചു.

  ഓഗസ്റ്റ് 31 വരെ മൃതദേഹം ടോയ്‌ലറ്റിൽ സൂക്ഷിച്ചിരുന്നു. രാവിലെ 5 മണിക്ക് പ്രതി മൃതദേഹം ബെഡ്‌ഷീറ്റിൽ പൊതിഞ്ഞ് ബൈക്കിൽ കൊണ്ടുപോയി കുളത്തിൽ തള്ളുന്നത് സിസിടിവിയിൽ പതിഞ്ഞു. മരിച്ചയാളുടെ വസ്ത്രങ്ങളും മൊബൈൽ ഫോണും ചവറ്റുകുട്ടയിൽ വലിച്ചെറിഞ്ഞെന്ന് പ്രതി പറഞ്ഞെങ്കിലും അത് ഇതുവരെ കണ്ടെത്തിയിട്ടില്ല.
  Published by:Naseeba TC
  First published:
  )}