നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • crime
    • »
    • ഇടുക്കിയിൽ വീട്ടമ്മയുടെ മൃതദേഹം അയൽവാസിയുടെ അടുക്കളയിൽ കുഴിച്ചിട്ട നിലയിൽ; കാണാതായിട്ട് രണ്ടാഴ്ച

    ഇടുക്കിയിൽ വീട്ടമ്മയുടെ മൃതദേഹം അയൽവാസിയുടെ അടുക്കളയിൽ കുഴിച്ചിട്ട നിലയിൽ; കാണാതായിട്ട് രണ്ടാഴ്ച

    കഴിഞ്ഞ മാസം 12 മുതലാണ് സിന്ധുവിനെ കാണാതായത്. കാമാക്ഷി സ്വദേശിനിയായ സിന്ധു പണിക്കൻകുടിയിൽ വാടക വീടെടുത്ത് ഇളയ മകനോടൊപ്പം താമസിച്ചു വരികയായിരുന്നു.

    സിന്ധു

    സിന്ധു

    • Share this:
      ഇടുക്കി: മൂന്നാഴ്ച മുൻപ് കാണാതായ ഇടുക്കി പണിക്കൻകുടി വലിയപറമ്പിൽ സിന്ധു (45)വിന്റെ മൃതദേഹം കണ്ടെത്തി. സിന്ധുവിനെ കൊലപ്പെടുത്തി സമീപവാസിയായ മാണിക്കുന്നേൽ ബിനോയിയുടെ അടുക്കളയിൽ കഴിച്ചു മൂടിയ നിലയിലാണ് കണ്ടെത്തിയത്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ ബിനോയിക്ക് വേണ്ടി പൊലീസ് തെരച്ചില്‍ നടത്തിവരികയാണ്.

      കഴിഞ്ഞ മാസം 12 മുതലാണ് സിന്ധുവിനെ കാണാതായത്. കാമാക്ഷി സ്വദേശിനിയായ സിന്ധു പണിക്കൻകുടിയിൽ വാടക വീടെടുത്ത് ഇളയ മകനോടൊപ്പം താമസിച്ചു വരികയായിരുന്നു. അന്വേഷണം നടക്കുന്നതിനിടെ അയല്‍ക്കാരനായ ബിനോയി ഒളിവില്‍ പോയി. ഇതോടെ സിന്ധുവിന്റെ തിരോധാനത്തിന് പിന്നില്‍ ബിനോയിക്ക് പങ്കുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

      Also Read- ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി 'ആത്മഹത്യ' ചെയ്ത യുവാവ് 3 വര്‍ഷത്തിന് ശേഷം അറസ്റ്റില്‍

      സിന്ധുവിനെ കാണാതായതിന്റെ തലേന്ന് ഇവിടെ വഴക്ക് ഉണ്ടായതായും ബന്ധുക്കള്‍ പറയുന്നു. അതിനിടെയാണ് ബിനോയിയുടെ വീട്ടില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം വീട്ടുകാര്‍ തിരിച്ചറിഞ്ഞു. മൃതദേഹം സിന്ധുവിന്റേത് തന്നെയാണെന്നാണ് പൊലീസ് പറയുന്നത്. സിന്ധുവിന്റെ മൃതദേഹം കണ്ടെത്തിയ പശ്ചാത്തലത്തില്‍ സമഗ്രമായ അന്വേഷണം നടത്താനുള്ള നീക്കത്തിലാണ് പൊലീസ്. സിന്ധുവിനെ കാണാതായ സമയത്ത് പൊലീസ് അന്വേഷണത്തില്‍ അലംഭാവം കാണിച്ചതായും ബന്ധുക്കള്‍ ആരോപിച്ചിരുന്നു.

      ഭാര്യയുടെ പരാതിയിൽ ഭർത്താവിനെതിരെ പോക്സോ കേസ്; ഭർത്താവിന്റെ പരാതിയിൽ ഭാര്യക്കെതിരെ വധശ്രമക്കേസ്

      ഭാര്യയുടെ പരാതിയിൽ ഭർത്താവിനും ഭർത്താവിന‍്റെ പരാതിയിൽ ഭാര്യക്കുമെതിരെ കേസെടുത്ത് മലയിൻകീഴ് പൊലീസ്. മുൻ വിവാഹത്തിലുള്ള മകളെ ഭർത്താവ്​ പീഡിപ്പിക്കാൻ ശരമിച്ചുവെന്ന പരാതിയിലാണ് ഭർത്താവിനെതിരെ പോക്സോ കേസെടുത്തത്. അതേസമയം, തന്നെ ​വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചുവെന്ന ഭർത്താവിന്‍റെ പരാതിയിൽ ഭാര്യയ്ക്കെതിരേ വധശ്രമ കേസും രജിസ്റ്റർ ചെയ്തു.

      2021 ജൂലൈ മാസത്തിൽ വിവാഹിതരായ ദമ്പതികളാണ്​ പരസ്​പരം പരാതിയുമായി പൊലീസിനെ സമീപിച്ചത്​. അമ്പതുകാരനായ ഭർത്താവ് തമിഴ്നാട് സ്വദേശിയും 44 കാരിയായ ഭാര്യ തൃശൂർ സ്വദേശിനിയുമാണ്. ഇവർ കുറച്ചുനാളായി മലയിൻകീഴ് സ്റ്റേഷൻ പരിധിയിലെ വാടകവീട്ടിലാണ് താമസം.

      മകളെ പീഡനത്തിന് ഇരയാക്കി എന്നാണ് ഭാര്യ ഭർത്താവിനെതിരേ നൽകിയ പരാതി. പിന്നാലെ, ഭാര്യ തന്നെ വെട്ടിപ്പരിക്കേൽപ്പിച്ചു എന്ന് കാട്ടി ഭർത്താവും സ്റ്റേഷനിൽ പരാതി നൽകി. അതേസമയം ഭർത്താവ് സ്വയം മുറിവേൽപ്പിച്ചതാണെന്നും താൻ ആക്രമിച്ചിട്ടില്ലെന്നുമാണ് ഭാര്യ സ്റ്റേഷനിൽ നൽകിയിരിക്കുന്ന മൊഴി. ഇരു പരാതികളിലും മലയിൻകീഴ് പൊലീസ് അന്വേഷണം ആരംഭിച്ചു.
      Published by:Rajesh V
      First published:
      )}