ഇന്റർഫേസ് /വാർത്ത /Crime / മലപ്പുറത്ത് വീടിന്റെ ടെറസിൽ യുവതിയുടെ മൃതദേഹം; ഭർത്താവിനെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്യുന്നു

മലപ്പുറത്ത് വീടിന്റെ ടെറസിൽ യുവതിയുടെ മൃതദേഹം; ഭർത്താവിനെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്യുന്നു

വീടിന്റെ മുകളിൽനിന്ന് മൊബൈൽ ഫോൺ ബെല്ലടിക്കുന്നതു കേട്ടാണ് വന്നു നോക്കിയതെന്നും, അപ്പോൾ നജ്മുന്നീസയെ മരിച്ച നിലയിൽ കണ്ടെന്നുമാണ് മൊയ്തീന്റെ മൊഴി.

വീടിന്റെ മുകളിൽനിന്ന് മൊബൈൽ ഫോൺ ബെല്ലടിക്കുന്നതു കേട്ടാണ് വന്നു നോക്കിയതെന്നും, അപ്പോൾ നജ്മുന്നീസയെ മരിച്ച നിലയിൽ കണ്ടെന്നുമാണ് മൊയ്തീന്റെ മൊഴി.

വീടിന്റെ മുകളിൽനിന്ന് മൊബൈൽ ഫോൺ ബെല്ലടിക്കുന്നതു കേട്ടാണ് വന്നു നോക്കിയതെന്നും, അപ്പോൾ നജ്മുന്നീസയെ മരിച്ച നിലയിൽ കണ്ടെന്നുമാണ് മൊയ്തീന്റെ മൊഴി.

  • Share this:

മലപ്പുറം: വീടിന്റെ ടെറസിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. ചെറുവട്ടൂർ നരോത്ത് നജ്മുന്നീസയാണ് (32) മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് മൊയ്തീനെയും രണ്ടു സുഹൃത്തുക്കളെയും പൊലീസ് ചോദ്യം ചെയ്തു. നജ്മുന്നീസയുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നുണ്ട്. പോസ്റ്റ്മോർട്ടത്തിനു ശേഷം മാത്രമേ മരണ കാരണം സംബന്ധിച്ച് വ്യക്തത ലഭിക്കൂ.

ഞായറാഴ്ച പുലർച്ചെ ടെറസിൽ നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു. നജ്മുന്നീസയും ഭർത്താവ് മൊയ്തീനും മക്കളുമാണ് ഈ വീട്ടിൽ താമസം. നജ്മുന്നീസ കഴിഞ്ഞ ദിവസം എട്ടും ആറും വയസ്സുള്ള മക്കൾക്കൊപ്പം സ്വന്തം വീട്ടിലേക്കു പോയിരുന്നു. ഇതിനു പിന്നാലെയാണ് പുലർച്ചെ വീടിന്റെ ടെറസിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിന്റെ പിന്നിൽ ഒരു കോണി ചാരിവച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇതുവഴിയാകാം നജ്മുന്നീസ വീടിന്റെ ടെറസിലെത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

Also read-കോഴിക്കോട് ട്രെയിനിൽ തീയിട്ട അജ്ഞാതൻ കയറിയത് ജനറൽ കംപാർട്മെന്റിലൂടെ

എന്നാൽ എങ്ങനെ മരിച്ചെന്നതില്‍ ഇതുവരെ വ്യക്തത വന്നില്ല. നജ്മുന്നീസയെ ടെറസിനു മുകളിൽ മരിച്ച നിലയിൽ കണ്ടെത്തിയ വിവരം ഭർത്താവു തന്നെയാണ് പുറത്തറിയിച്ചത്. സംഭവത്തിൽ ദുരൂഹതയുള്ളതിനാലാണ് മൊയ്തീനെയും ഒപ്പമുണ്ടായിരുന്ന രണ്ടു സുഹൃത്തുക്കളെയും പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. വീടിന്റെ മുകളിൽനിന്ന് മൊബൈൽ ഫോൺ ബെല്ലടിക്കുന്നതു കേട്ടാണ് വന്നു നോക്കിയതെന്നും, അപ്പോൾ നജ്മുന്നീസയെ മരിച്ച നിലയിൽ കണ്ടെന്നുമാണ് മൊയ്തീന്റെ മൊഴി. മറ്റൊന്നും അറിയില്ലെന്നും ഇയാൾ പൊലീസിനു മൊഴി നൽകി. എന്നാൽ, മൊയ്തീന്റെ വാക്കുകൾ വിശ്വസനീയമല്ലെന്നാണ് ബന്ധുക്കളുടെയും പൊലീസിന്റെയും നിലപാട്. ഈ സാഹചര്യത്തിലാണ് സുഹൃത്തുക്കൾക്കൊപ്പം മൊയ്തീനെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്.

First published:

Tags: Kerala police, Malappuram