നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • ആൾതാമസമില്ലാത്ത വീട്ടിലെ കിണറ്റിൽ മൃതദേഹം കണ്ടെത്തി; മൂന്നുമാസം പഴക്കമുണ്ടെന്ന് പ്രാഥമിക നിഗമനം

  ആൾതാമസമില്ലാത്ത വീട്ടിലെ കിണറ്റിൽ മൃതദേഹം കണ്ടെത്തി; മൂന്നുമാസം പഴക്കമുണ്ടെന്ന് പ്രാഥമിക നിഗമനം

  ഇന്ന് രാവിലെ 10.30ന് കിണര്‍ വൃത്തിയാക്കാന്‍ എത്തിയ തൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടത്.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   തിരുവനന്തപുരം: ആള്‍താമസമില്ലാത്ത വീട്ടിലെ കിണറ്റില്‍ നിന്ന് അജ്ഞാത മൃതദേഹം കണ്ടെത്തി. അഞ്ചുതെങ്ങ് നെടുങ്കടണ്ട ഒന്നാം പാലം പ്ലാവഴികാം ജംഗ്ഷന് സമീപത്തെ വീട്ടിലെ കിണറിലാണ് മൃതദേഹം കണ്ടെത്തിയത്.

   ഇന്ന് രാവിലെ 10.30ന് കിണര്‍ വൃത്തിയാക്കാന്‍ എത്തിയ തൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് വിവരം പൊലീസിനെ അറിയിച്ചു. അഞ്ചുതെങ് പോലീസും. വര്‍ക്കല ഫയര്‍ ആന്‍ഡ് റേസ്‌ക്ക്യു ടീം സ്ഥലത്ത് എത്തിയാണ് മൃതദേഹ അവശിഷ്ടങ്ങള്‍ പുറത്തു എടുത്തത്. പ്രാഥമിക നിഗമനത്തിൽ മൃതദേഹത്തിന് മൂന്നു മാസത്തിലധികം പഴക്കം ഉണ്ടെന്നാണ് വിലയിരുത്തൽ. ഫോറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി

   ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. പോലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്തു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സമീപവാസികളെ ചോദ്യം ചെയ്തു തുടങ്ങി. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിക്കുന്നത് അനുസരിച്ച് അന്വേഷണം ഊർജിതമാക്കുമെന്ന് പൊലീസ് അറിയിച്ചു.

   വണ്ടിപ്പെരിയാറിൽ ആറുവയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതി അർജുനെ റിമാൻഡ് ചെയ്തു. തിങ്കളാഴ്ച രാവിലെ 10 മണിയോടെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയ പ്രതിയെ വൈകിട്ടോടെയാണ് പീരുമേട് കോടതിയിൽ ഹാജരാക്കിയത്. കോടതി റിമാൻഡ് ചെയ്ത പ്രതിയെ പീരുമേട് സബ് ജയിലിലേക്ക് മാറ്റി. അടുത്ത ദിവസം കൂടുതൽ തെളിവെടുപ്പിനായി ഇയാളെ പോലിസ് കസ്റ്റഡിയിൽ വാങ്ങും.

   ജൂൺ 30-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആറ് വയസ്സുകാരിയെ തുങ്ങിമരിച്ചതായി കാണപ്പെടുകയായിരുന്നു. മാതാപിതാക്കൾ ജോലിക്ക് പോയതോടെ തനിച്ചായിരുന്ന കുട്ടി കളിക്കുന്നതിനിടെ കയറിൽ കുരുങ്ങി മരിച്ചതെന്നായിരുന്നു പ്രാഥമിക നിഗമനം.
   മൃതദേഹം ആശുപത്രിയിലെത്തിച്ചപ്പോഴാണ് കുട്ടി കൊടിയ പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് വ്യക്തമായത്. പോസ്റ്റുമോർട്ടം റിപ്പോർട്ടിനെ തുടർന്ന് പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു. ഞായറാഴ്ച്ചയാണ് അയൽവാസിയും കുട്ടിയുടെ വീട്ടിൽ നിത്യസന്ദർശകനുമായിരുന്ന പ്രതി അർജുൻ പിടിയിലായത്.


   വിശദമായ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. കഴിഞ്ഞ മൂന്ന് വർഷക്കാലമായിഇയാൾ കുട്ടിയെ നിരന്തരമായി പീഡിപ്പിക്കുകയായിരുന്നു എന്നാണ് വിവരം. മാതാപിതാക്കൾ  ജോലിക്ക് പോകുന്ന തക്കത്തിനാണ് വീട്ടിലെത്തി ഇയാൾ കുട്ടിയെ പീഡിപ്പിച്ചിരുന്നത്. അയൽ വീടുകൾ തമ്മിലുള്ള സൗഹൃദവും സമീപവാസികൾക്ക് കുട്ടിയോടുള്ള വാത്സല്യവും മൂലം ആർക്കും സംശയം തോന്നിയില്ല.

   സംഭവ ദിവസം പീഡനത്തിനിടെ കുട്ടി അബോധാവസ്ഥയിലാവുകയും മരണമടഞ്ഞു എന്നു കരുതി കയറിൽ കെട്ടി തൂക്കിയെന്നുമാണ് ഇയാൾ പോലീസിനോട് മൊഴിനൽകിയത്. സംസ്കാരസമയത്തും മറ്റ് ചടങ്ങുകളിലും ഇയാൾ സജീവമായിരുന്നു. തുടർന്ന് സമീപത്തെ എല്ലാവരെയും പോലീസ് ചോദ്യം ചെയ്തതോടെയാണ് ഇയാളിലേക്ക് അന്വേഷണം എത്തിയത്.

   You may also like:കണ്ണൂരില്‍ മാനസികവിഭ്രാന്തിയില്‍ അമ്മ മകളെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി

   രഹസ്യമായി നടത്തിയ അന്വേഷണത്തിനൊടുവിൽ പൊലീസ് നാലുപേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. ഇതിൽ അർജുനും ഉണ്ടായിരുന്നു. ഒടുവിൽ അന്വേഷണം അർജുനിൽ മാത്രമാക്കി ചുരുക്കുകയും മറ്റു മൂന്നുപേരെ വിട്ടയയ്ക്കുകയുമായിരുന്നു.
   Published by:Anuraj GR
   First published:
   )}