നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • ലോഡ്ജിൽ മുറിയെടുത്ത യുവതിയുവാക്കളിൽനിന്ന് മാരക മയക്കുമരുന്ന് പിടികൂടി

  ലോഡ്ജിൽ മുറിയെടുത്ത യുവതിയുവാക്കളിൽനിന്ന് മാരക മയക്കുമരുന്ന് പിടികൂടി

  പാരാമെഡിക്കല്‍ കോഴ്സ് പൂര്‍ത്തിയാക്കിയ കൊടുങ്ങല്ലൂർ സ്വദേശിനി സാന്ദ്ര ഇന്‍സ്റ്റാഗ്രാം വഴിയാണ് ഇടുക്കിക്കാരനായ ഷെബിൻ മാത്യുവുമായി സൗഹൃദത്തിലായത്.

  Idukki_mdma

  Idukki_mdma

  • Share this:
   ഇടുക്കി: പരുന്തുംപാറ വിനോദ സഞ്ചാര കേന്ദ്രത്തിലെത്തിയ ശേഷം കുമിളിയിൽ ലോഡ്ജിൽ മുറിയെടുത്ത യുവതിയുവാക്കളിൽനിന്ന് മാരക മയക്കുമരുന്നായ എംഡിഎംഎ (MDMA) പിടികൂടി. കൊടുങ്ങല്ലൂർ സ്വദേശിനി സാന്ദ്ര(20), ഇടുക്കി മുറിഞ്ഞപുഴ സ്വദേശി ഷെബിൻ മാത്യു(34) എന്നിവരാണ് എംഡിഎംഎയുമായി പിടിയിലായത്. ഇവരിൽനിന്ന് 0.06 ഗ്രാം എം ഡി എം എ കണ്ടെടുത്തു. കുമിളിയിൽനിന്നാണ് ഇരുവരെയും വണ്ടിപ്പെരിയാർ എക്സൈസ് (Kerala Excise) പിടികൂടിയത്. പീരുമേട് കോടതിയിൽ (Court) ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

   കുമളി ടൗണിലെ ഹൈറേഞ്ച് റസിഡന്‍സിയില്‍ ബുധനാഴ്ച രാത്രിയാണ് ഇരുവരും താമസിക്കാനെത്തിയത്. വ്യാഴാഴ്ച ഉച്ചയോടെ ഇവര്‍ താമസിക്കുന്ന മുറിയില്‍ എക്സൈസ് സംഘം എത്തി പരിശോധന നടത്തിയാണ് ലഹരിമരുന്ന് കണ്ടെടുത്തത്. പാരാമെഡിക്കല്‍ കോഴ്സ് പൂര്‍ത്തിയാക്കിയ സാന്ദ്ര ഇന്‍സ്റ്റാഗ്രാം വഴിയാണ് ഷെബിനുമായി സൗഹൃദത്തിലായത്. തേക്കടിയില്‍ ചെറുകിട റിസോര്‍ട്ട് നടത്തുകയാണ് ഷെബിൻ. ഗുജറാത്തിലുള്ള ബന്ധുവാണ് ലഹരിമരുന്ന് നല്‍കിയതെന്നാണ് സാന്ദ്ര എക്സൈസ് സംഘത്തോട് പറഞ്ഞത്. ഇത് ശരിയാണോയെന്ന എക്സൈസ് പരിശോധിച്ചുവരികയാണ്.

   വണ്ടിപ്പെരിയാര്‍ എക്സൈസ് ഓഫീസിലെ അസി.ഇന്‍സ്പെക്ടര്‍ ബിനീഷ് സുകുമാരന്‍, പ്രിവന്‍്റീവ് ഓഫീസര്‍.ഡി. സതീഷ് കുമാര്‍, രാജ് കുമാര്‍, ഉദ്യോഗസ്ഥരായ ദീപു കുമാര്‍, വരുണ്‍.എസ്.നായര്‍, സിന്ധു.കെ.തങ്കപ്പന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

   വീട്ടിൽ അതിക്രമിച്ച് കയറി യുവതിയെ കടന്നുപിടിച്ചയാൾ അറസ്റ്റിൽ

   കൊല്ലം: വീട്ടില്‍ അതിക്രമിച്ച് കയറി യുവതിയെ കടന്നുപിടിക്കുകയും മകളുടെ മുന്നിൽവെച്ച് അപമാനിക്കുകയും ചെയ്ത ആള്‍ അറസ്റ്റില്‍. കൊല്ലം കണ്ണനല്ലൂര്‍ കള്ളിക്കാട് തൊടിയില്‍ പുത്തന്‍വീട്ടില്‍ മുഹമ്മദ് റാഫിയെ(38) ആണ് കൊട്ടിയം പൊലീസ് അറസ്റ്റ് ചെയ്തത്. മുഹമ്മദ് റാഫിയുടെ സുഹൃത്ത് യുവതിക്ക് പലിശയ്ക്ക് പണം നൽകിയിരുന്നു. പണം പിരിക്കാനായി എത്തിയപ്പോഴാണ് മുഹമ്മദ് റാഫി യുവതിയെ കടന്നുപിടിച്ചത്.

   പലിശ നൽകുന്നതിനെ ചൊല്ലിയുണ്ടായ വാക്കുതർക്കത്തിനിടെയാണ് മുഹമ്മദ് റാഫി യുവതിയെ കടന്നുപിടിച്ചത്. അമ്മയെ ആക്രമിക്കുന്നത് കണ്ട് തടയാനെത്തിയ പതിമൂന്നുകാരിയായ മകളെയും മുഹമ്മദ് റാഫിയും സുഹൃത്തും ചേർന്ന് ഉപദ്രവിച്ചു. കുട്ടിയുടെ മുന്നില്‍ വച്ച് യുവതിയോട് അപമര്യാദയായി പെരുമാറുകയും ചെയ്തു.

   Also Read- യുവതി വിഷക്കായ കഴിച്ച് മരിച്ച സംഭവം; ഭർത്താവും കുടുംബവും അറസ്റ്റിൽ

   ആക്രമണത്തിൽ പരിക്കേറ്റ അമ്മയും മകളും കൊല്ലം ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. യുവതിയുടെ പരാതിയില്‍ കൊട്ടിയം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് മുഹമ്മദ് റാഫി അറസ്റ്റിലായത്. കൊല്ലത്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

   നാദാപുരം എസ്ഐയെ ഭീഷണിപ്പെടുത്തിയയാളെ പൊലീസ് വിദഗ്ദ്ധമായി പിടികൂടി

   കണ്ണൂർ: നാദാപുരം കടമേരി ആക്രമണക്കേസിലെ മൂന്നാം പ്രതി സമിം അറസ്റ്റിലായി. ഇയാൾ നാദാപുരം എസ്ഐയെ ഭീഷണിപ്പെടുത്തുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. കണ്ണൂരിൽ വെച്ചാണ് സമീമിനെ പിടികൂടിയത്. പോലീസിനെ കബളിപ്പിച്ച് മുങ്ങിയ സമീമിനെ പിന്തുടർന്ന് വിദഗ്ദമായി പിടികൂടുകയായിരുന്നു. അക്രമസംഘത്തിലെ ഒരാളെന്ന് അവകാശപ്പെട്ടാണ് നാദാപുരം എസ് ഐ യെ ഭീഷണിപ്പെടുത്തുന്ന വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

   കഴിഞ്ഞ ദിവസം കണ്ണൂരിൽ നിന്നെത്തിയ അക്രമി സംഘം കടമേരിയിൽ നടത്തിയ അക്രമത്തിൽ നാട്ടുകാർക്ക് ഉൾപ്പെടെ പരിക്കേറ്റിരുന്നു. സംഭവത്തിൽ ഒരാളെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അക്രമി സംഘം സഞ്ചരിച്ച ഒരു വാഹനവും നാദാപുരം പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കടമേരി സ്വദേശിയുമായി ചില സാമ്പത്തിക ഇടപാടുള്ള കണ്ണൂരിലെ ഹാനിയെന്നയാളുടെ സംഘമാണ് അക്രമമുണ്ടാക്കിയത്. ഇയാളുടെ വാഹനം കടമേരി സ്വദേശി നാട്ടിലെത്തിച്ചിരുന്നു. ഇത് തിരികെ പിടിക്കാനാണ് സംഘം എത്തിയത്.
   Published by:Anuraj GR
   First published:
   )}