തൃശ്ശൂർ: കഞ്ചാവ് കേസ് പ്രതി മരിച്ച സംഭവത്തിൽ ജയിൽ ജീവനക്കാർക്ക് എതിരെ കൊലക്കുറ്റത്തിന് കേസ്. പ്രതി റിമാന്റിൽ കഴിഞ്ഞ വീയ്യൂർ ജയിലിലെ കോവിഡ് നിരീക്ഷണ കേന്ദ്രമായ അമ്പിളിക്കലയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന 4 ജീവനക്കാർക്ക് എതിരെയാണ് കേസ് എടുത്തത്. അമ്പിളിക്കലയിൽ ഉണ്ടായിരുന്ന കൂട്ടുപ്രതികളും ജയിൽ ജീവനക്കാർക്ക് എതിരെ മൊഴി നൽകി. ഇവരുടെ രഹസ്യമൊഴി രേഖപ്പെടുത്തുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ എ സി പി വി കെ രാജു പറഞ്ഞു.
പത്ത് കിലോ കഞ്ചാവുമായി കാറിൽ പോകുമ്പോൾ സെപ്റ്റംബർ 29 നാണ് ശക്തൻ സ്റ്റാന്റിൽ വെച്ച് ഷെമീറും ഭാര്യയും രണ്ട് സുഹൃത്തുക്കളെയും ഷാഡോ പൊലീസും ഈസ്റ്റ് പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തത്. വൈകിട്ട് പ്രതികളെ റിമാന്റ് ചെയ്തു.
കോവിഡ് പരിശോധനക്ക് മുമ്പ് പ്രതികളെ പാർപ്പിക്കുന്ന വിയ്യൂർ ജയിലിന് കീഴിലുള്ള അമ്പിളിക്കല കോവിഡ് കെയർ സെന്ററിലേക്ക് ആണ് പ്രതികളെ മാറ്റിയത്. മുപ്പതാം തീയതി വൈകിട്ട് പരിക്കുകളോടെ ഷെമീറിനെ ആദ്യം ജനറൽ ആശുപത്രിയിലും പിന്നീട് തൃശ്ശൂർ മെഡിക്കൽ കോളേജിലേക്കും മാറ്റി. പിറ്റേന്ന്, ഒന്നാം തീയതി പുലർച്ചെ ഷെമീർ മരിക്കുകയായിരുന്നു.
ഷമീർ മരിച്ചത് ക്രൂര മർദ്ദനമേറ്റെന്ന് പോസ്റ്റു്മോർട്ടം റിപ്പോർട്ട്. മരിച്ച തിരുവനന്തപുരം സ്വദേശി ഷെമീറിന്റെ ശരീരത്തിൽ മർദ്ദനമേറ്റ 40 പാടുകളുണ്ട്. തലയിലേറ്റ ക്ഷതവും ക്രൂര മർദ്ദനവും വടി പോലുള്ള ഉപയോഗിച്ചുള്ള മർദ്ദനവും മരണത്തിന് കാരണമായതായി പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.