നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • BREAKING: ആലപ്പുഴയിലെ പന്ത്രണ്ടുകാരിയുടെ ആത്മഹത്യ: അമ്മ അറസ്റ്റിൽ

  BREAKING: ആലപ്പുഴയിലെ പന്ത്രണ്ടുകാരിയുടെ ആത്മഹത്യ: അമ്മ അറസ്റ്റിൽ

  Death Of 12 Year Old Girl | പോസ്റ്റ് മോർട്ടത്തിൽ തൂങ്ങി മരണമാണെന്ന് സ്ഥിരീകരിച്ചെങ്കിലും കുട്ടിയുടെ ശരീരത്തിൽ മർദനമേറ്റതിൻ്റെ ചതവുകൾ കണ്ടെത്തിയിരുന്നു.

  arrest

  arrest

  • Share this:
  ആലപ്പുഴ:  കാർത്തികപ്പള്ളിയിൽ 12 വയസുകാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ അമ്മ അറസ്റ്റിൽ. കാർത്തികപ്പള്ളി വലിയകുളങ്ങര സ്വദേശി  അശ്വതിയെയാണ് തൃക്കുന്നപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് 12 വയസുകാരിയെ തൂങ്ങി മരിച്ച നിലയിൽ വീട്ടിലെ കിടപ്പ് മുറിയിൽ കണ്ടെത്തിയത്.

  അമ്മ വഴക്കു പറഞ്ഞതിൽ മനംനൊന്തുള്ള ആത്മഹത്യയാണെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ കുട്ടിയെ നിരന്തരം അമ്മ ഉപദ്രവിച്ചിരുന്നെന്ന ആരോപണവുമായി നാട്ടുകാർ രംഗത്തെത്തുകയായിരുന്നു. ഇതിന് മുമ്പ് കുട്ടിയെ അശ്വതി ഉപദ്രവിച്ചതിനെ തുടർന്ന് അയൽവാസികൾ പൊലീസിനും ചൈൽഡ് ലൈനും പരാതി നൽകിയിരുന്നു.തുടർന്ന് പിങ്ക് പൊലീസ് അടക്കം വീട്ടിലെത്തി പരിശോധന നടത്തിയിരുന്നു.എന്നാൽ അശ്വതിയെ ഭയന്ന് കുട്ടി പൊലീസിനോട് കാര്യങ്ങൾ തുറന്ന് പറഞ്ഞിരുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു.

  TRENDING:Passenger Trains in Kerala | കേരളത്തിലെ പാസഞ്ചർ ട്രെയിനുകളും എക്സ്പ്രസാകും; ഏതൊക്കെയെന്ന് അറിയാം [NEWS] നടൻ ശ്രീനിവാസനെതിരെ വനിതാ കമ്മീഷൻ കേസെടുത്തു [NEWS]Sachy Passes Away | 13 വർഷം; 12 ചിത്രം; സച്ചിദാനന്ദന്റെ സിനിമാക്കാലം [NEWS]

  അശ്വതിയുടെ ആദ്യ വിവാഹത്തിലെ കുട്ടിയാണ് 12 വയസുകാരി. പോസ്റ്റ് മോർട്ടത്തിൽ തൂങ്ങി മരണമാണെന്ന് സ്ഥിരീകരിച്ചെങ്കിലും കുട്ടിയുടെ ശരീരത്തിൽ മർദനത്തിൻ്റെ ചതവുകൾ കണ്ടെത്തിയിരുന്നു. അമ്മക്കെതിരെ അത്മഹത്യാ പ്രേരണക്ക് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് വലിയ പ്രതിഷേധം ഉയർന്നിരുന്നു. തുടർന്നാണ് തൃക്കുന്നപ്പുഴ പൊലീസിൻ്റെ അന്വേഷണത്തിൽ പ്രേരണാകുറ്റത്തിന് അമ്മയെ അറസ്റ്റ് ചെയ്തത്.
  First published:
  )}